Wind Mitigation Inspections വഴി പണം ലാഭിക്കൂ….

ഫ്ലോറിഡയിൽ നിലവിലുള്ള നിയമ പ്രകാരം  ശക്തമായ കാറ്റിനെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ എടുത്തിട്ടുള്ള വീടുകൾക്ക് 30-33 % വരെ ഹോം ഇൻഷുറൻസിൽ ഡിസ്‌കൗണ്ട് കൊടുക്കേണ്ടതുണ്ട്. 

നിങ്ങൾക്ക് അത് ലഭിക്കുന്നുണ്ടോ ?

പലരും ഏറ്റവും ലാഭത്തിൽ ലഭിക്കുന്ന ഏതെങ്കിലും ഒരു ഹോം ഇൻസ്‌പെക്ടറെ കൊണ്ട് പരിശോധന നടത്തി സർട്ടിഫിക്കറ്റ് അയച്ചു കൊടുത്തിട്ടു കുറഞ്ഞ ഇൻഷുറൻസ് കിട്ടി എന്ന് സമാധാനിക്കാറുണ്ട് . 

നിങ്ങൾക്ക് അർഹതപ്പെട്ട ഡിസ്‌കൗണ്ട് മുഴുവനും ലഭിച്ചോ എന്ന് എങ്ങനെ അറിയാം?

 കൂടുതൽ ഡിസ്‌കൗണ്ട് കിട്ടാൻ എന്ത് ചെയ്യണം എന്ന് ചിന്തിച്ചിട്ടുണ്ടോ ? 

 ഏറ്റവും കുറഞ്ഞ ഇൻഷുറൻസ് കമ്പനി പോലും മതിയായ Wind Mitigation Inspection Report   ഹാജരാക്കിയാൽ അവരുടെ കുറഞ്ഞ നിരക്കിൽ പോലും വീണ്ടും  ഡിസ്‌കൗണ്ട്  തരാൻ ബാദ്ധ്യസ്ഥമാണ്.

ചിലപ്പോൾ കുറഞ്ഞ ചിലവിൽ ചില കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ   Home insurance തുക വീണ്ടും കുറഞ്ഞേക്കാം.

ഓർക്കുക ഇൻഷുറൻസ് തുകയുടെ വലിപ്പം അനുസരിച്ചാണ് ഇൻഷുറൻസിന്റെ കമ്മീഷൻ . ചിലപ്പോൾ നിങ്ങൾ  Wind Mitigation Inspection  നടത്തിയിണ്ടുണ്ടാവണമെന്നില്ല. ഡിസ്‌കൗണ്ട്ടും കിട്ടുന്നുണ്ടാവില്ല.

എന്താണ് പരിശോധിക്കുന്നത് എന്ന് നോക്കാം.

നിങ്ങളുടെ വീട്  കൊടുംകാറ്റിനെ എങ്ങനെ പ്രതിരോധിക്കും എന്ന് നിലവിലുള്ള ബിൽഡിംഗ് കോഡുകളും മറ്റും വച്ച് പരിശോധിച്ചു ഒരു  സ്റ്റേറ്റ് അപ്പ്രൂവ്ഡ് ഫോം പൂരിപ്പിക്കുക ആണ് ഇൻസ്‌പെക്ടർ ചെയ്യുന്നത്.

നിങ്ങൾ മതിയായ രേഖകൾ നൽകുന്നില്ല , അല്ലെങ്കിൽ ശരിയായ പരിശോധന നടത്താൻ സാധിച്ചില്ല എങ്കിൽ അവർ അത് രേഖപെടുത്തില്ല. 

ഒരു കെട്ടിടത്തിലെ ഒരു ചെറിയ വിൻഡോ പോലും  നിശ്ചിത നിലവാരത്തിൽ അല്ലായെങ്കിൽ നിങ്ങൾക്കു ലഭിക്കേണ്ട ഡിസ്‌കൗണ്ട് നഷ്ടപ്പെടും എന്നോർക്കുക.

നിങ്ങളോടു താല്പര്യമുള്ള  ഇൻസ്‌പെക്ടർ ആണെങ്കിൽ  ഇക്കാര്യം നിങ്ങളെ  ബോധ്യപ്പെടുത്തി വേണ്ട മോഡിഫിക്കേഷൻ നടത്തിയ ശേഷം അത്  റിപ്പോർട്ട് ചെയ്യും

 

പലരും പുതിയ ഷട്ടറുകളും മറ്റും ഘടിപ്പിക്കുമ്പോൾ  വേണ്ടത്ര ശ്രദ്ധിക്കാതെ വിലകുറഞ്ഞതു വാങ്ങി വച്ച് കുഴപ്പത്തിൽ ചാടാറുണ്ട്.

 

ഫ്ലോറിഡ യിൽ തന്നെ  Broward   കൗണ്ടി യിലും  Miami- Dade കൗണ്ടി യിലും    കൂടിയ നിരക്കിലുള്ള സംരക്ഷണം നൽകുന്ന നിർമാണ- പരിചരണ രീതികൾ പാലിക്കേണ്ടതുണ്ട്.

 

ഈ രണ്ടു  കൗണ്ടികളും High Velocity Hurricane Zone (or HVHZ) ആയി  ഡിക്ലയർ  ചെയ്തിരിക്കുന്നു- ഇവിടെ 170 miles/hr ( ബ്രോവാർഡ്‌ ) 175miles/hr   ഉള്ള കാറ്റിനെ പ്രതിരോധിക്കാനായി പ്രോഡക്റ്റ് അപ്പ്രൂവൽ കിട്ടിയ സാമഗ്രികൾ ഉപയോഗിച്ചുള്ള കെട്ടിട നിർമാണവും നിർമാണ രീതികളും ഉണ്ടെങ്കിൽ മാത്രമേ  പൂർണ  ഇൻഷുറൻസ് ഡിസ്‌കൗണ്ട് ലഭിക്കുകയുള്ളൂ.

കടൽ തീരത്തു നിന്ന് ഒരു മൈൽ ദൂരത്തിനുള്ളിലുള്ള മറ്റു പല കൗണ്ടികളുടെയും പ്രദേശങ്ങൾ  തദ്ദേശീയമായി HVHZ ഡിക്ലയർ  ചെയ്യാറുണ്ട്.

(സൗത്ത് ഫ്ലോറിഡയിലെ ഏക മലയാളി ഹോം ഇൻസ്‌പെക്ടർ ആണ് ലേഖകൻ. നിങ്ങളുടെ സൗത്ത് ഫ്ലോറിഡയിലെ കെട്ടിടങ്ങൾക്കു പൂർണമായ ഡിസ്‌കൗണ്ട് കിട്ടിയിട്ടുണ്ടോ എന്നറിയാൻ ബന്ധപെടുക. സെബാസ്റ്റ്യൻ വയലിങ്കൽ   Ph 305- 490-7799   Wind Mitigation Inspections & 4 point inspections start from $79.)

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...