അന്തസ്സിലേക്കുള്ള വഴി ദൈവം നമ്മുക്ക് കാണിച്ചു തരുന്നു

 

2013 മെയ്  ഒന്നാം  തീയതി പരിശുദ്ധ മാർപാപ്പ , കൊളോസോസ് 3 : 14 -15 --- 17 , 23 - 24 മത്തായി 13 : 54 - 58 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

 

                     എല്ലാവര്‍ക്കും ജോലി കൊടുക്കാതിരിക്കുകയോ , തൊഴിലാളികളെ ചൂഷണം ചെയ്യുമ്പോഴോ , സമൂഹം ,നീതിയോ ന്യായമോ അല്ല . സുവിശേഷങ്ങളിൽ യേശു അറിയപ്പെടുന്നത് “തച്ചന്റെ മകൻ” എന്നാണ് . യൗസേപ്പ് തൊഴിലാളി ആയിരുന്നു . അവനോടൊപ്പം തൊഴിൽ ചെയ്യാൻ യേശു പഠിച്ചു . ലോകത്തെ സൃഷ്ടിക്കാൻ ദൈവം അധ്വാനിച്ചു . തൊഴിലാളി എന്ന നിലയിലുള്ള ദൈവത്തിന്റെ ഈ പ്രതിച്ഛായ തൊഴിലിനു നാം പ്രതീക്ഷിക്കുന്നതിലേറെ മാഹാത്മ്യം കൊടുക്കുന്നു . അന്നന്നത്തെ അപ്പം നേടാനുള്ള മാർഗം മാത്രമല്ല അത് , തൊഴിൽ നമ്മുക്ക് അന്തസ്സ് തരുന്നു ! ജോലിയെടുക്കുന്നവന് യോഗ്യതയുണ്ട് . അവനു ഒരു അന്തസ്സ് ഉണ്ട് . വ്യക്തിയെന്ന നിലയിലുള്ള സത്വത്ത നിയമമുണ്ട് . തൊഴിലെടുക്കുന്ന സ്ത്രീയും പുരുഷനും യോഗ്യത ഉള്ളവരാണ് . തൊഴിലെടുക്കാത്തവർക്ക് ഈ അന്തസ്സില്ല . എന്നാൽ , ജോലിയെടുക്കാൻ സന്നദ്ധതയുള്ളവരുണ്ട് . എന്നാൽ ജോലിയെടുക്കാൻ കഴിയുന്നില്ല . ഇത് നമ്മുടെ മനഃസാക്ഷിയുടെമേൽ ഭാരം കയറ്റി വയ്ക്കുന്നു . എല്ലാവര്ക്കും തൊഴിലെടുത്തു ജീവിക്കാൻ കഴിയാത്ത വിധത്തിൽ സമൂഹത്തെ രൂപപ്പെടുത്തുമ്പോൾ ആ സമൂഹം ശരിയല്ല . തൊഴിലിന്റെ മാഹാത്മ്യം കൊണ്ട് ഐക്യതയുണ്ടാകാൻ സഹായിക്കാത്ത സമൂഹം രോഗാതുരമാണ് . അതു നീതിയല്ല . അത് ന്യായമല്ല . ആ സമൂഹം അനീതിയാണ് . ദൈവത്തിനെതിരാണ് അത് പോകുന്നത് . തൊഴിലിൽ നിന്ന് നമ്മുടെ അന്തസ്സ് ആരംഭിക്കണം എന്ന് തീരുമാനിച്ച ദൈവത്തിന് എതിരാണ് അത് . 

 

                    അധികാരത്തിൽ നിന്നോ പണത്തിൽ നിന്നോ സംസ്കാരത്തിൽ നിന്നോ  അല്ല അന്തസ്സുണ്ടാവുന്നത് . അല്ല ! തൊഴിലിൽ നിന്നാണ് അന്തസ്സുണ്ടാവുന്നത് ! അർഹതയുള്ള തൊഴിൽ . . കാരണം , ഇന്ന് പല സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക സംവിധാനങ്ങളും വ്യക്തികളെ ചൂഷണം ചെയ്യുന്നു . ശരിയായ കൂലി കൊടുക്കാതിരിക്കുക , ജോലി കൊടുക്കാതിരിക്കുക . കാരണം , കമ്പനിയുടെ നേട്ടവും ലാഭവും മാത്രമാണ് ഞാൻ നോക്കുന്നത് .എനിക്കെന്തു കിട്ടും എന്നാണ് ഞാൻ നോക്കുന്നത് . ദൈവത്തിനെതിരാണ് ഇത് ! എത്ര പ്രാവശ്യം - അനേകം പ്രാവശ്യം -  ലൊസ്സാരവത്തോരെ റൊമാനോ എന്ന വത്തിക്കാൻ പത്രത്തിൽ നാം വായിച്ചിരിക്കുന്നു . ബംഗ്ലാദേശിലെ ദുരന്തം ഉണ്ടായ ദിവസം തലക്കെട്ട് ഞാൻ വായിച്ചു : “ അമ്പതു ഡോളറുകൊണ്ട് ഒരു മാസം തള്ളിനീക്കിയവർ” . മരിച്ചവരുടെ മാസാവരുമാനം ഇതായിരുന്നു ഇതിനെയാണ് അടിമത്തൊഴിൽ എന്ന് വിളിക്കുന്നത് . സൃഷ്ടിക്കാനും തൊഴിലെടുക്കാനും അന്തസ്സുണ്ടാക്കാനും കഴിവു നൽകിയ ദൈവത്തിന്റെ മനോഹരമായ വരദാനത്തിൽ നിന്ന് നാം സൃഷ്ടിച്ചെടുത്തതാണ് ഈ അടിമത്തൊഴിൽ, സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ ഈ മനോഭാവം നിലനിൽക്കുന്നതിനാൽ എത്രമാത്രം സഹോദരന്മാരാണ് ഇത്തരം സാഹചര്യത്തിൽ ജീവിക്കാൻ വിധിക്കപ്പെടുന്നത് ? മധ്യയുഗത്തിൽ റബ്ബി തന്റെ യഹൂദസമുദായത്തോട് ബാബേൽ ഗോപുരത്തിന്റെ കഥ പറഞ്ഞു : അക്കാലത്ത് ഇഷ്ടിക വിലയേറിയ സംഗതി ആയിരുന്നു . ഒരു ഇഷ്ടിക നിലത്തു വീണാൽ അത് വലിയ പ്രശ്നമുണ്ടാക്കി . വലിയ ഇടർച്ചയുണ്ടാക്കി. “നോക്കൂ , നീ എന്താണ് ഈ ചെയ്തത് ?” ഇഷ്ടിക എടുത്തു കൊടുത്തിരുന്ന ആൾ വീണാലോ ! “സമാധാനത്തിൽ അവിടെ കിടന്നോളു!” അവർ  അവനെ അവിടെ ഉപേക്ഷിക്കുന്നു …. ഇഷ്ടിക ആളേക്കാൾ വിലപിടിപ്പുള്ളതായി . മധ്യയുഗത്തിൽ റബ്ബി പറഞ്ഞ കാര്യം ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നു ! ആളുകൾക്ക് വസ്തുക്കളെക്കാൾ വില കുറഞ്ഞിരിക്കുന്നു ! രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ശക്തിബലങ്ങൾ സൃഷ്ടിക്കുന്ന വസ്തുക്കൾക്കാണ് ആളുകളേക്കാൾ വില ! നാം എവിടെയാണ് എത്തപ്പെട്ടിരിക്കുന്നത്? ആളുകളുടെ അന്തസിനെക്കുറിച്ചു അവബോധമില്ലാത്ത ബിന്ദുവിലെത്തിയിരിക്കുന്നു നാം . തൊഴിലിന്റെ മാഹാത്മ്യം തിരിച്ചറിയാത്ത നാളുകളിലെത്തിയിരിക്കുന്നു നാം . 

 

                  ജോലിയെടുക്കുന്ന യൗസേപ്പ് , തൊഴിൽ ചെയ്തു ജീവിക്കുന്ന യേശു ,അധ്വാനിക്കുന്ന ദൈവം , ഇവരൊക്കെ നമ്മുക്ക് ഇന്ന് മാതൃകയാണ് . അന്തസ്സിലേക്കുള്ള വഴി അവർ കാണിച്ചു തരുന്നു . വിശുദ്ധ പൗലോസ് പറഞ്ഞത് നമുക്കിന്നു പറയാൻ കഴിയില്ല : അധ്വാനിക്കാത്തവനു ഭക്ഷണം കൊടുക്കരുത് .നാം ഇന്ന് പറയേണ്ടത് ഇങ്ങനെയാണ് : അധ്വാനിക്കാത്തവനു അന്തസ്സ് നഷ്ടപ്പെട്ടിരിക്കുന്നു . കാരണം , തൊഴിൽ ചെയ്യാനുള്ള സാധ്യതയില്ല . അതിനേക്കാൾ കൂടുതലായി അവന്റെ അന്തസ്സ് സമൂഹം അപഹരിച്ചിരിക്കുന്നു. സമൂഹം അവന്റെ അന്തസ്സിന്റെ വസ്ത്രം വലിച്ചൂരിക്കളഞ്ഞിരിക്കുന്നു ! “നിന്റെ സഹോദരൻ ആബേൽ എവിടെ” എന്ന് കായേനോട് ചോദിച്ച ദൈവത്തിന്റെ സ്വരം നാം കേൾക്കേണ്ടിയിരിക്കുന്നു .ഇന്ന്  അതിങ്ങനെയാണ് : തൊഴിലില്ലാത്ത നിന്റെ സഹോദരൻ എവിടെ ? അടിമ വേല ചെയുന്ന നിന്റെ സഹോദരൻ എവിടെ ? ഇത്തരം ജീവിത പരിസരത്തു ജീവിക്കുന്ന ഓരോരുത്തർക്കും വേണ്ടി , നമ്മുടെ സഹോദരീസഹോദരന്മാർക്കുവേണ്ടി , നമ്മുക്ക് പ്രാർത്ഥിക്കാം...

 

for more datails visit : https://www.youtube.com/watch?v=8k_ZARIruRc&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=28

Author : Jincy Saju

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...