അതിജീവനത്തിന്റെ   കരുത്തുമായ്....

അതിജീവനത്തിന്റെ

  കരുത്തുമായ്.....ലോകമെങ്ങും കോവിഡ് വരുത്തിയ ആഘാതങ്ങൾ ചില്ലറയല്ലായെന്ന് നമുക്കറിയാം.

കോവിഡ് വരുത്തിയ ആഘാതങ്ങളിൽ പതറാതെ  വർഷങ്ങൾ കൊണ്ട് നേടിയെടുത്ത പ്രവൃത്തി പരിചയവും ആത്മവിശ്വാസവും പ്രൊഫഷണലിസവും സമന്വയിപ്പിച്ച് ഒരു നൂതന സംരംഭമായി സൗത്ത് ഫ്ലോറിഡയിൽ പ്രവർത്തനമാരംഭിക്കുന്ന GREEN CHANNEL MEDIA യെയും അതിന്റെ   സംരംഭകനായ ശ്രീ. ബെന്നി വർഗീസിനെയും  പരിചയപ്പെടുത്തട്ടെ.

ഏതു തരത്തിലുമുള്ള മീഡിയാ വർക്കുകളും, ബ്രോഷർ, വിസിറ്റിംഗ് കാർഡുകൾ തുടങ്ങിയവ ഏറ്റവും മികച്ച ഗുണനിലവാരത്തിലും മേൻമയിലും വളരെ വേഗത്തിലും നിങ്ങൾക്ക്  ചെയ്തു തരാൻ ഗ്രീൻ ചാനെൽ മീഡിയക്ക്  സാധിക്കും.

ഈ രംഗത്തുള്ള  ശ്രീ ബെന്നി വര്ഗീസിന്റെ  25 ലധികം വർഷത്തെ പ്രൊഫഷണൽ പരിചയവും സാങ്കേതികത്തികവും, വിവിധ അന്തർദേശീയ സ്ഥാപനങ്ങളിലെ പ്രവർത്തി പരിചയവും ഗ്രീൻ ചാനൽ മീഡിയയുടെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നു.

ഈ  സംരംഭവുമായി   വരുന്നതിനു മുന്നേ തന്നെ നവകേരള - മലയാള സമാജത്തിൻ്റെ സജീവ പ്രവർത്തകനായി  മലയാളികൾക്ക് സുപരിചിതനാണ്  ശ്രീ.ബെന്നി.

ഒന്നിലധികം മാഗസിനുകളുടെ ചീഫ് ഡിസൈനർ ആയി ശ്രീ ബെന്നി വര്ഗീസ്  പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ട്രാൻസ്‌ഫോം പ്ലസ്  (http://www.transformplus.org)  http://www.transformplus.org/about/#ourstory എന്ന സന്നദ്ധ സംഘടന സ്ഥാപിച് അതുവഴി  ജീവൻ ഭീമയിലെ ആനന്ദപുരം എന്ന ചേരിയിലെ നിവാസികൾക്ക് ഭക്ഷണം നൽകുന്ന സംവിധാനം മറ്റു സന്നദ്ധ സേവകരുടെ കൂടി സഹായത്താൽ ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ശാക്തീകരണ പ്രവർത്തനങ്ങൾ വിശിഷ്യാ വരുമാന ജനക പദ്ധതിയായ  ടെയ്ലറിംഗ് യൂണിറ്റ്, ചികിത്സാ സഹായം, ജോലി സ്ഥലത്തു കുടിൽ കെട്ടി താമസിക്കുന്ന നിർമാണ തൊഴിലാളികളുടെ കുട്ടികൾക്കായി  തുടർവിദ്യാഭ്യാസത്തിനുമുള്ള പ്രവർത്തനങ്ങൾ എന്നിവ എടുത്തു പറയേണ്ടതാണ്.

ഈ പ്രവർത്തനങ്ങൾക്ക്  എല്ലായ്‌പോഴും കൈ അയച്ചു സഹായിക്കുന്ന അമേരിക്കൻ മലയാളികൾക്ക് ബെന്നി നന്ദി അറിയിക്കുന്നു. 

നിങ്ങളുടെ ബിസിനസ് ഏതുമാകട്ടെ, കല്യാണം, മാമോദീസ ചടങ്ങ് ഏതുമാകട്ടെ  അതിന്റെ എല്ലാ പരസ്യ വർക്കുകളും ബെന്നിയുടെ കൈകളിൽ സുരക്ഷിതമാണ്.

Benny Varghese +1 (405 ) 589 8806. 

Davie,  South Florida

 

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...