മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ സംയുക്ത മുനിസിപ്പൽ കമ്മീഷണറായി (സ്പെഷൽ) നിലവിൽ പ്രവർത്തിച്ച നിധി ചൗധരി മെയ് 17 ന് ട്വീറ്റ് ചെയ്തു. ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്നും, അദ്ദേഹത്തിന്റെ പ്രതിമകൾ ഈ ലോകത്തു നിന്നും നീക്കം ചെയ്യണമെന്നും , അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന സ്ഥാപനങ്ങളും റോഡുകളും പുനർനാമകരണം ചെയ്യണമെന്നുമാണ് ചൗദരി ട്വീറ്റ് ചെയ്തത്. അതോടൊപ്പം ഗോഡ്സെയ്ക്കു അഭിനന്ദനങ്ങളും ചൗദരി അർപ്പിച്ചു . ലോകമെമ്പാടും നിന്നുള്ള പ്രതിഷേധമാണ് ചൗദരിക് നേരിടേണ്ടി വരുന്നത്.
ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെ പ്രശംസിച്ചതിന് സസ്പെൻഡ് ചെയ്യണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എംഎൽഎ ജിതേന്ദ്ര അവാദ് ആവശ്യപ്പെട്ടു.
അതെ സമയം ഗാന്ധിജിയെ അപമാനിക്കുന്നവർക് എതിരെ പരിഹാസരൂപേണ താൻ ഇട്ട ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്നാണു ചൗധരിയുടെ വിശദീകരണം.
ഒരിക്കലും ഗാന്ധിജിയെ പരിഹസിച്ചട്ടില്ലെന്നും, 2011 മുതലുള്ള തന്റെ ട്വീറ്റുകൾ പിന്തുടർന്നാൽ തനിക്കു ഗാന്ധിജിയോടുള്ള ബഹുമാനം എത്രത്തോളം ആണെന്ന് മനസ്സിലാകും എന്നും ചൗദരി പറഞ്ഞു.
ഗാന്ധിജിക്ക് എതിരെ എന്തെങ്കിലും തരത്തിലുള്ള അപകീർത്തികളോ അദ്ദേഹത്തിന്റെ കൊലപാതകത്തെ ആദരിക്കാനുള്ള ശ്രമങ്ങളോ താൻ അനുവദിക്കില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിട്ടുണ്ട്.
LOGIN TO REPOST THIS NEWS
LEAVE A COMMENT
Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.
COMMENTS