2013 മെയ് രണ്ടാം തീയതി പരിശുദ്ധ മാർപാപ്പ , നടപടി 15 : 7 - 21 , യോഹന്നാൻ 15 : 9 - 11 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.
ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് പിറന്നു വീണതിനാൽ സഭ എന്നും “അതെ” എന്ന് പറയുന്ന സമൂഹമാണ് . പ്രവർത്തിക്കാൻ പരിശുദ്ധാന്മാവിനെ ക്രിസ്ത്യാനികൾ അനുവദിക്കാത്തപ്പോൾ സഭയിൽ വിഭാഗീയതയും വിഭജനങ്ങളും ഉടലെടുക്കുന്നു . പെന്തക്കുസ്തയ്ക്കുശേഷം , സഭ സ്വീകരിച്ച ആദ്യത്തെ ചുവടുവയ്പ്പിനെക്കുറിച്ചു നമ്മുക്ക് ചിന്തിക്കാം . സുവിശേഷം പ്രഘോഷിക്കാനായി “വിശ്വത്തിന്റെ അതിരുകളിലേക്കും പ്രാന്തപ്രദേശത്തേക്കും” അവർ പോയി . പരിശുദ്ധാന്മാവ് രണ്ടു കാര്യങ്ങൾ ചെയ്യുന്നു : ആദ്യം അവൻ ‘പിന്നിൽ നിന്ന് ഉന്തുന്നു ‘ അതിനായി , ചില പ്രശ്നങ്ങളുണ്ടാക്കുന്നു. പിന്നെ സഭയിൽ ലയം സൃഷ്ടിക്കുന്നു . പുറജാതിക്കാരെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചു ജറുസലേമിൽ , ശിഷ്യന്മാരുടെയിടയിൽ ,നിരവധി അഭിപ്രായങ്ങളുണ്ടായിരുന്നു . ചിലർ പറഞ്ഞു അവരെ പ്രവേശിപ്പിക്കേണ്ട , മറ്റു ചിലർ തുറന്ന മനസുള്ളവരായിരുന്നു . ‘വേണ്ട അരുത്’ എന്ന് പറഞ്ഞ ഒരു സഭയുണ്ടായിരുന്നു. നമ്മുക്ക് കഴിയില്ല . ഇല്ല . ഇല്ല . “വേണം ,അതെ” എന്ന് പറഞ്ഞ സഭയും ഉണ്ടായിരുന്നു ‘ വേണം , എന്നാൽ…. നമ്മുക്ക് അതേക്കുറിച്ചു ചിന്തിക്കാം , നമ്മുക്ക് നമ്മെ തന്നെ തുറക്കാം , നമ്മുക്കായി വാതിൽ തുറക്കുന്ന ആത്മാവുണ്ടല്ലോ’ എന്നും ചിലർ പറഞ്ഞു. തന്റെ പ്രവർത്തനത്തിന്റെ രണ്ടാം ഭാഗം പരിശുദ്ധാന്മാവു ചെയ്യണമായിരുന്നു : ഈ വ്യത്യസ്ത നിലപാടുകളിൽ നിന്നു യോജിപ്പിലെത്തുന്ന തീരുമാനം , സഭയിൽ ഐക്യതയും ലയവും സൃഷ്ടിക്കുക ; ജറുസലേമിലുള്ളവരും പുറജാതിക്കാരും തമ്മിൽ യോജിപ്പ് . ചരിത്രത്തിൽ എന്നും പരിശുദ്ധാന്മാവു ചെയ്യുന്ന പ്രവർത്തനം വിസ്മയം തന്നെയാണ് . പ്രവർത്തിക്കാൻ അവനെ അനുവദിക്കാത്തപ്പോൾ സഭയിൽ വിഭജനങ്ങൾ തലപൊക്കുന്നു . വിഭാഗീയത ഉണ്ടാകുന്നു . കാരണം , ആത്മാവിന്റെ സത്യത്തിനു നാം നമ്മെത്തന്നെ തുറക്കുന്നില്ല . നമ്മുടെ ഹൃദയം അടച്ചുവച്ചിരിക്കുകയാണ് .
സഭയുടെ ആരംഭ കാലത്തുണ്ടായ ഈ തർക്കത്തിൽ താക്കോൽ വചനം എന്താണ് ? ജറുസലേമിലെ മെത്രാനായിരുന്ന യാക്കോബിന്റെ വാക്കുകൾ നമ്മുക്ക് കേൾക്കാം : “ പിതാക്കന്മാർക്ക് സ്വയം വഹിക്കാൻ പറ്റാതിരുന്ന നുകം ശിഷ്യന്മാരുടെ കഴുത്തിൽ എടുത്തു വയ്ക്കാൻ നാം നിർബന്ധിക്കരുത്”. കർത്താവിനെ ശുശ്രൂഷിക്കുന്നത് വലിയൊരു ഭാരമാകുമ്പോൾ , വഹിക്കാൻ പറ്റാത്ത നുകമാകുമ്പോൾ , ക്രൈസ്തവ സമൂഹങ്ങളുടെ വാതിലുകൾ അടഞ്ഞു കിടക്കുന്നു . ആർക്കും കർത്താവിലേക്കു വരാൻ തോന്നില്ല . കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷിക്കപ്പെട്ടവരാണ് നാം എന്നല്ലേ നാം വിശ്വസിക്കുന്നത് . ഈ കൃപ പ്രഘോഷിക്കുന്ന സിദ്ധിയുടെ ആനന്ദം ,അതാണ് ആദ്യം . പിന്നെ എന്ത് ചെയ്യണമെന്ന് നമ്മുക്ക് കാണാം .”നുകം” എന്ന ഈ വാക്ക് എന്റെ ഹൃദയത്തിലേക്ക് വരുന്നു , എന്റെ മനസ്സിലേക്ക് വരുന്നു . നുകം വഹിക്കുക എന്നതിന് ഇന്ന് സഭയിൽ എന്താണ് അർത്ഥം ? അവന്റെ സ്നേഹത്തിൽ നിലനിൽക്കാൻ യേശു ആവശ്യപെടുന്നു . ഈ സ്നേഹത്തിൽ നിന്നാണ് കല്പനകൾ അനുസരിക്കുക എന്ന കാര്യം ജനിക്കുന്നത് . ക്രിസ്തുവിന്റെ സ്നേഹത്തിൽ നിലനിൽക്കുന്ന സമൂഹം കൊടുക്കുന്ന ‘അതെ’ ആണ് ആ കല്പനകൾ . ആ ‘അതെ’ അവിടെയുള്ളത് കൊണ്ട് ചിലപ്പോൾ ‘അല്ല’ എന്നും നാം പറയുന്നു . ഈ സ്നേഹമാണ് കർത്താവിനോടുള്ള വിശ്വസ്തതയിലേക്കു നയിക്കുന്നത് ….. “ഞാൻ കർത്താവിനെ സ്നേഹിക്കുന്നതുകൊണ്ട് ഇത് ഞാൻ ചെയ്തില്ല . അത് ഞാൻ ചെയ്തില്ല” . ‘അതെ’ പറയുന്ന സമൂഹമാണ് സഭ . ആ ‘അതേ’യുടെ പരിണിതഫലമാണ് ‘അല്ല’ , ‘ഇല്ല’ എന്നത് . കർത്താവിനോട് ഞാൻ ‘അതെ’ പറഞ്ഞിട്ടുള്ളത് കൊണ്ട് കർത്താവിന് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് ‘ഇല്ല’ , ‘അല്ല’, “ അത് ഞാൻ ചെയ്യില്ല” എന്ന് പറയുന്നു . സ്നേഹത്തിന്റെ സമൂഹമാകാൻ , യേശുവിനോടുള്ള സ്നേഹത്തിന്റെ സമൂഹമാകാൻ , നമ്മെ സ്നേഹിച്ചവന്റെ സമൂഹമാകാൻ, നമ്മുക്ക് പരിശുദ്ധാന്മാവിനോട് കൃപയ്ക്കായി പ്രാർത്ഥിക്കാം .
‘അതെ’ പറയുന്ന സമൂഹമാകാൻ . ഈ ‘അതെ’ കല്പനകൾ അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കട്ടെ . ഇത് തുറന്നിട്ട വാതിലുകളുള്ള സമൂഹമാണ്. നിയമാനുസരണം മാത്രം എന്ന പ്രലോഭനത്തിൽ നിന്ന് കർത്താവു നമ്മെ രക്ഷിക്കട്ടെ . സുവിശേഷത്തിനുപകരം നിൽക്കുന്ന നിയമാനുസരണം ഒരു പ്രലോഭനമാണ് . അത് അരുതുകളുടെ പ്രലോഭനമാണ് .കാരണം , യേശു ആദ്യം അന്വേഷിക്കുന്നത് സ്നേഹമാണ് , അവനോടുള്ള സ്നേഹം , അവന്റെ സ്നേഹത്തിൽ നിലനിൽക്കാനുള്ള ക്ഷണം . ക്രിസ്തീയ സമൂഹം സ്നേഹത്തിൽ ജീവിക്കുമ്പോൾ അത് അതിന്റെ പാപങ്ങൾ ഏറ്റു പറയുന്നു . കർത്താവിനെ ആരാധിക്കുന്നു . മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുന്നു . മറ്റുള്ളവരോട് ഉപവിയോടെ പെരുമാറുന്നു . മറ്റുള്ളവരെ സ്നേഹിക്കുന്നു . സ്നേഹം പ്രകടിപ്പിക്കുന്നു . അപ്പോൾ കർത്താവിനോട് കൂറ് പുലർത്താനും കല്പനകൾ അനുസരിക്കാനും ബാധ്യതയുണ്ടെന്നു ബോധ്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.youtube.com/watch?v=3I83OfGBSD0&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=29
LOGIN TO REPOST THIS NEWS
LEAVE A COMMENT
Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.
COMMENTS