പ്രളയ ദുരിതത്തിൽ മുങ്ങി പോയ പുലികീഴ് ഗ്രാമത്തിലെ നിവാസികളെ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക (ഫോമ ) പുതിയൊരു ജീവിതത്തിലേക്ക് ആണ് തിരിച്ചു കൊണ്ട് വന്നത്. 2 .8 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചാണ് ഫോമ മലയാളി മനസുകൾക്ക് ആശ്വാസമായി വന്നത് . ഏതൊരു മലയാളിക്കും ഈ നിമിഷം അഭിമാനം കൊള്ളാം . ഇന്ത്യയ്ക്കു പുറത്തും കേരളത്തെ നെഞ്ചിലേറ്റുന്ന മലയാളി സഘടനകൾ ഇന്നും ഒരുപാട് സംഭാവനകൾ കേരളത്തിലെ പ്രളയബാധിതർക്കു വേണ്ടി ചെയ്യുന്നുണ്ട് . എം എൽ എ രാജു എബ്രഹാം ആണ് ഫോമാ കേരളം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തത് . പ്രളയം തകർത്ത പുളികീഴ് നിവാസികൾക്ക് നിർമിച്ചു നൽകുന്ന നാൽപതു വീടുകളിൽ പണി പൂർത്തിയാക്കിയ ഇരുപതു വീടിന്റെ താക്കോൽ സമർപ്പണം നിർവഹിച്ചത് മന്ത്രി തോമസ് ഐസക് ആയിരുന്നു .
ഫോമാ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രെട്ടറി സാജു ജോസഫ്, ജോയിന്റ് ട്രെഷര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍, ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, പ്രൊജക്റ്റ് കോര്‍ഡിനേറ്ററായ ജോസഫ് ഔസോ, അഡ്വൈസറായ ജോണ്‍ ടൈറ്റസ്, കോര്‍ഡിനേറ്ററന്മാരായ നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, ഉണ്ണി കൃഷ്ണന്‍, പദ്ധതിയുടെ കേരള കോര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍, സനല്‍ കുമാര്‍, 'തണല്‍' പ്രവര്‍ത്തകര്‍, ഫോമായുടെ നാഷണല്‍ കമ്മറ്റിയംഗങ്ങള്‍, മുന്‍ ഭാരവാഹികള്‍, നേതാക്കള്‍, എം എല്‍ എ മാര്‍, തദ്ദേശജനപ്രധിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫോമാ നാഷണല്‍ കമ്മറ്റി യംഗങ്ങളായ ഡോക്ടര്‍ സിന്ധു പിള്ള, ഏഞ്ചല ഗൊറാഫി എന്നിവര്‍ ഈ പരിപാടിയുടെ എം. സികളായിരുന്നു.
പുളികീഴിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് രാജു അബ്രഹാം, തോമസ് ചാഴികാടൻ , ഫിലിപ് ചാമത്തിൽ, വിക്ടർ ടി തോമസ്, ഈപ്പൻ കുര്യൻ എന്നിവർ നേതൃത്വം നൽകി. ഘോഷയാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കുചേർന്നു .
LOGIN TO REPOST THIS NEWS
Muhsin
Nice