യഹോവ എന്ന ദൈവ സങ്കൽപം

ഇറാക്കിലെ ഊർ എന്ന സ്ഥലത്തു നിന്നും സലേം എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ജറുസലേമിൽ  വന്നു താമസിച്ച  വിഗ്രഹ നിർമാതാവായിരുന്നു അബ്രാം. അവിടെ കായേന്റെ സന്തതികൾ എന്ന് വിളിക്കപ്പെട്ടിരുന്ന കാനോനൈറ്റസ് എന്ന ഗോത്ര വർഗക്കാരായിരുന്നു താമസിച്ചിരുന്നത്. അവരുടെ ദൈവങ്ങളിൽ ഒരാളായിരുന്നു   യഹോവ. 

ബൈബിളിൽ കെന്യരാണ് ആദ്യമായി യഹോവയുടെ പേരിൽ ആരാധന തുടങ്ങുന്നത്. ( അക്കാലത്തു മനുഷ്യർ 'കർത്താവിന്റെ നാമം' വിളിച്ചപേക്ഷിക്കാൻ തുടങ്ങി: ഉൽപ്പത്തി 4 : 26) 

മിഥ്യാന്യർക്ക്  (അബ്രഹാമിന് കെതൂറിൽ ജനിച്ച മക്കളുടെ തലമുറ) കെന്യരിൽ നിന്നും ഹിത്യരിൽ നിന്നുമാണ് യഹോവയെ ലഭിച്ചത്. 

മിഥ്യാനിലെ പുരോഹിതനായിരുന്ന ഇത്രോവ് (കെന്യൻ) യഹോവയെ ആരാധിച്ചിരുന്നു. (പുറപ്പാട് 18)

തന്റെ ഭാര്യാ പിതാവ് ഇത്രോവിന്റെ  ദൈവം ആണ് മോശെയിലേക്ക് കടക്കുന്നത്.  (ന്യായാധിപന്മാർ 1 : 16) ()

ഇരുമ്പു യുഗത്തിൽ (ക്രിസ്തുവിനു മുൻപ് ആയിരത്തിഇരുനൂറ്‌ വർഷം മുതൽ അഞ്ഞൂറ്റി അമ്പത് വർഷം വരെ) ഇസ്രായേൽ ഗോത്രക്കാർ പല ദൈവങ്ങളെയും ബാൽ, അസ്സേര, യഹോവ എന്നിങ്ങനെ പല ദൈവങ്ങളെയും ആരാധിച്ചിരുന്നു.

യഹോവാ എന്നപേരിൽ ഒരു ദൈവത്തെ ഇസ്രായേൽ ഗോത്രകാരല്ലാത്തവരും ആരാധിച്ചിരുന്നു.

  ഒരു യുദ്ധ ദൈവം, യുദ്ധം വിജയിപ്പിക്കുന്ന ഒരു ദൈവം ആയിട്ടാണ് എല്ലാവരും യഹോവയെ കണ്ടത്.

ഈജിപ്തിലെ ഫറവോയുടെ കൊട്ടാരത്തിലാണ് മോശ തന്റെ ബാല്യവും യൗവ്വനവും ഒരു രാജകുമാരനായി വളർന്നത്. ആ നാട്ടുകാർ ഫറവോനെ ഒരു ദൈവം ആയിട്ടാണ് കണ്ടത്. 

 തന്റെ നേതൃത്വത്തിൽ മരുഭൂമിയിലുള്ള ഇസ്രായേൽ ഗോത്രത്തിനു മുൻപോട്ടു പോകുമ്പോൾ നിരവധി ശത്രുക്കളെ നേരിടേണ്ടതുണ്ടെന്നും തന്റെ ജനത്തിന്   ആത്മധൈര്യം നൽകുന്നതിന്  സ്വന്തമായി ഒരു യുദ്ധ ദൈവം തങ്ങൾക്കു   വേണമെന്നും ഈ ജനത്തിനുള്ളിലുണ്ടാകുന്ന പ്രശ്നങ്ങൾ തീർക്കാൻ  സമൂഹത്തിനു ഒരു ഗോത്ര നിയമം ( ഒരു പെരുമാറ്റച്ചട്ടം ) വേണമെന്നും  മോശക്ക് അറിയാമായിരുന്നു. 

ഒരാളുടെ മനസിലുള്ള ദൈവ സങ്കൽപം അയാളുടെ അറിവും സാഹചര്യങ്ങളും അനുസരിച്ചു മാറിക്കൊണ്ടിരിക്കും.  ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സൂര്യചന്ദ്രന്മാരെ  മനസ്സിൽ കണ്ടത് പോലെയല്ലല്ലോ ഇരുപതു  വയസായ ഒരു വിദ്യാസമ്പന്നൻ മനസ്സിൽ ആക്കുന്നത്. മാറ്റമില്ലാതെ എന്നും കാണുന്നതിനെ പറ്റി മനുഷ്യർ മാറ്റിചിന്തിക്കുമ്പോൾ കാണപ്പെടാത്ത ഒന്നിനെ പറ്റി എത്രയേറെ മാറ്റി ചിന്തിക്കാൻ പറ്റും.  

 ഈ പശ്ചാത്തലത്തിൽ വേണം  യഹോവ മോശയെ കണ്ടപ്പോൾ  പത്തു പ്രമാണം നൽകി എന്നും ഈ പ്രമാണങ്ങൾ അനുസരിച്ചാൽ യഹോവ എന്നേക്കും ഇസ്രായേൽകാരുടെ (മാത്രം) ദൈവം ആയിരിക്കാം എന്ന് യഹോവ സമ്മതിച്ചു  എന്നും മോശ പറഞ്ഞതിനെ കാണാൻ.

സൈന്യങ്ങളുടെ കർത്താവ് എന്ന് ബൈബിളിൽ പറയുന്നത് ഇതുകൊണ്ടാണ്. 

ഒരു അന്യ ദൈവത്തെ മോശ അഡോപ്റ് ചെയ്തെങ്കിലും  പ്രപഞ്ചം ഉണ്ടാക്കിയ ദൈവത്തെ അവർ യഹോവക്കും മുകളിലുള്ള ദൈവമായി കണ്ടിരുന്നു.

യഹോവ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ പ്രധാന ദൈവത്തിന്റെ ദൂതൻ എന്ന നിലയിൽ ആണ് സ്വയം പരിചയപ്പെടുത്തിയത്. പിന്നെ പിന്നെ താൻ തന്നെയാണ് അതെന്നും മുൻപ്  യഹോവ എന്ന പേരിൽ അല്ലായിരുന്നു എന്നും മാറ്റി പറയുന്നുണ്ട്. മോശ  തന്നെയാണ് മലമുകളിലേക്ക് പോയത്. അദ്ദേഹം തിരിച്ചു വന്നു പറഞ്ഞതോ എഴുതിയതോ ആകാം ഇത്.

 ജനത്തിനെ താൻ ആഗ്രഹിക്കുന്ന വഴിക്കു കൊണ്ടുവരാൻ പറ്റുന്ന രീതിയിൽ എല്ലാ നേതാക്കളും വസ്തുതകളെ അവതരിപ്പിക്കാറുണ്ട്.

[“അവിടെ ഒരു മുൾപടർപ്പിന്റെ മധ്യത്തിൽ നിന്നു ജ്വലിച്ചുയർന്ന അഗ്നിയിൽ കർത്താവിന്റെ ദൂതൻ അവനു പ്രത്യക്ഷപെട്ടു.”  (പുറ 3 : 2) ]

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...