ആമുഖം
ബുക്കുകൾ എന്നർത്ഥമുള്ള ബൈബിൾ എന്ന പുസ്‌തകങ്ങൾ എന്നതു പലകാലത്തും പല മനുഷ്യർ കണ്ടറിഞ്ഞും കേട്ടറിഞ്ഞതുമായ കാര്യങ്ങൾ എഴുതിവച്ചതു, പിൽകാലത്ത് ഓരോരുത്തർ തങ്ങളുടെ താല്പര്യാർത്ഥം ക്രോഡീകരിച്ചതും വിവർത്തനം ചെയ്തതുമാണ്.
എഴുതിയവർ അവരുടെ പാരമ്പര്യവും രീതികളും ശൈലികളും അറിവും അനുസരിച്ചാണ് എഴുതിയത്. ഓരോരുത്തരും എഴുതിയത് താന്താങ്ങളുടെ കാലത്തു ജീവിച്ചിരുന്ന മനുഷ്യർക്ക് മനസിലാവുന്ന ഭാഷയിലും ശൈലിയിലും ആണ്. അവർ എന്താണ് വിവക്ഷിക്കുന്നത് എന്നറിയണമെങ്കിൽ അതാതു കാലത്തിന്റെ പ്രത്യേകതകളും രീതികളും അറിയേണ്ടതുണ്ട്.
ഉദാഹരണമായി മോശ എഴുതിയതെന്നു മതങ്ങൾ വിശ്വസിക്കുന്ന ഉല്പത്തി എന്ന പുസ്‌തകം തെളിവുകളുടെ അതിന്റെ ശൈലിയും മറ്റു തെളിവുകളും അനുസരിച്ചു BC 600 -500 കാലഘട്ടത്തിൽ, അതായത് മോശയുടെ കാലഘട്ടം എന്ന് പറയുന്നതിന് ( BC 1450-1200നും ഇടയിൽ ) നൂറുകണക്കിന് വർഷങ്ങൾക്കു ശേഷം എഴുതിയതാണ്. അപ്പോഴേക്കും അവർ പരാമർശിക്കുന്ന ആദ്യകാല ദൈവത്തിന്റെ പ്രസക്തി മങ്ങി പോയിരുന്നു.
പ്രസക്തിയും അർത്ഥവും കാലം മാറുന്നതനുസരിച്ചു മാറാം.
ഉദാഹരണമായി ഗ്രീക്ക് ദേവന്മാർ ഇപ്പോൾ ആരാലുംതന്നെ ആരാധിക്കപ്പെടുന്നില്ല. എന്നാൽ അവരുടെ പേരുകൾ കലണ്ടറിൽ മാസങ്ങളുടെയും ദിവസങ്ങളുടെയും പേരുകളായും നാസയുടെയും മറ്റും സ്പേസ് മിഷന്റെ പേരുകളായും ഇപ്പോഴും ജനമനസുകളിൽ ഉണ്ട്. അപ്പോളോ എന്ന് കേട്ടാൽ അത് ഒരു സ്പേസ് മിഷന്റെ പേരാണ് എന്നാവും കൂടുതൽ പേരും പറയുക.
ബൈബിളിലെ തിരുത്തലുകൾ
ബൈബിളിൽ പറയുന്ന അതേ കാര്യങ്ങൾ തന്നെ പ്രധാനപ്പെട്ട മൂന്ന് ഏക ദൈവ വിശ്വാസ മതങ്ങളിൽ, ജൂദ, ക്രിസ്ത്യൻ, മുസ്ലിം എന്നിവയുടെ മത ഗ്രന്ഥങ്ങളിൽ (തോറ,ബൈബിൾ, ഖുർആൻ ) പറയുന്നുണ്ട്. എന്നാൽ അവ എന്ത് കൊണ്ട് വ്യത്യസ്തമാകുന്നു ?
ബൈബിളിനെയോ അതിലെഏതെങ്കിലും പ്രതിപാദ്യങ്ങളെയോ മതവിശ്വാസത്തിന്റെ ഭാഗമായി കരുതുന്ന എല്ലാ മതങ്ങളും അതിനെ താന്താങ്ങളുടെ അപ്പപ്പോഴത്തെ വിശ്വാസമനുസരിച്ചോ തെളിയിക്കപ്പെട്ട സയൻസ്, പുരാവസ്തുക്കളുടെയും ചരിത്ര പുരുഷൻമാരുടെയും കാലഘട്ട നിർണ്ണയങ്ങൾ എന്നിവ അനുസരിച്ചോ മാറ്റിമറിച്ചിട്ടോ പുനരാഖ്യാനം ചെയ്തിട്ടോ ഉണ്ട് . അത് കൊണ്ടാണ് ഒരേ കാര്യങ്ങളിൽ അവ തമ്മിൽ സ്വരചേർച്ചയില്ലാതിരിക്കുന്നത്. ഓരോ മതവും താന്താങ്ങളുടെ ഗ്രന്ഥങ്ങൾ വിശുദ്ധവും സത്യവും ആണെന്നു കരുതുന്നു.
മോശ യഹോവ എന്ന ദൈവ സങ്കല്പവും, യേശു 'പിതാവായ ദൈവം' എന്ന ദൈവ സങ്കല്പവും മുഹമ്മദ് നബി അള്ളാ എന്ന ദൈവ സങ്കല്പവും പ്രചരിപ്പിച്ചു . അങ്ങനെ മൂന്ന് പ്രധാന ഏക ദൈവ മതങ്ങൾ ഉണ്ടായി. ആദ്യ കാലത്തു ഗോത്രങ്ങൾ തമ്മിലുണ്ടായിരുന്ന ശത്രുത പിന്നീട് മതങ്ങളുടെ അടിസ്ഥാനത്തിലും , ഇപ്പോൾ രാഷ്ട്രങ്ങളുടെ (പ്രദേശങ്ങൾ ) അടിസ്ഥാനത്തിലും ആയി മാറി.
ഉത്പത്തിയുടെ പുസ്തകം തുടങ്ങുന്നത് അതിന്റെ ലഭ്യമായ മൂല ഗ്രന്ഥത്തിൽ ആദിയിൽ ദൈവങ്ങൾ ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദൈവം എന്നതിന് ബഹുവചനരൂപമായ ‘എലോഹിം’ എന്ന വാക്കിന്റെ അർത്ഥം, ദൈവങ്ങൾ എന്നാണ്.
പിന്നീട്, ഏക ദൈവ വിശ്വാസം വളർന്നു വന്നപ്പോൾ അത് ദൈവം എന്ന ഏക വചനമായി വിവർത്തനം ചെയ്തു.
അതിനു ശേഷം ത്രീത്വസങ്കൽപം വന്നപ്പോൾ 'ദൈവങ്ങൾ' പിതാവും പുത്രനും പരിശുദ്ധാന്മാവും ആയ ഏകദൈവം ആയി.
(നിഖ്യാ വിശ്വാസപ്രമാണം
സർവ്വശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.
ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്‍റെ ഏക പുത്രനും സകല സൃഷ്ടികൾക്കുമുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാംമുൻപ് പിതാവിൽനിന്നും ജനിച്ചവനും, എന്നാൽ സൃഷ്ടിക്കപെടാത്തവനും, ഏക കർത്താവുമായ ഈശോമിശിഹായിൽ ഞങ്ങൾ വിശ്വസിക്കുന്നു.)
ബൈബിളിലെ ആദ്യ ദൈവ സങ്കൽപം - എലോഹിം
LOGIN TO REPOST THIS NEWS
LEAVE A COMMENT
Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.
COMMENTS