ഹൃദയമൊരുക്കാം നമ്മുക്ക് - ജന്മദേശത്തേക്കുള്ള യാത്രയ്ക്കായി ….

(26 ഏപ്രിൽ 2013, വേദവായന : നടപടി  13 : 26  - 33  , യോഹന്നാൻ 14  :1- 6 )

 

               വിശ്വാസത്തിന്റെ സഞ്ചാരം അന്യഥാത്വത്തിന്റെ വിരഹാവസ്ഥയല്ല  (the journey of faith is not alienation) . പ്രത്യുത , ദൈവത്തിന്റെ വിശിഷ്ടമായ മുഖം കാണാനുള്ള ഒരുക്കമാണ് . ഇന്നത്തെ സുവിശേഷം യേശു ശിഷ്യൻമാരോട് പറഞ്ഞ വചനത്തിലേക്കു നമ്മെ തിരിച്ചു കൊണ്ടുവരുന്നു : “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട” . യേശുവിന്റെ ഈ  വചനങ്ങൾ ഉത്കൃഷ്ടമായ വചസ്സുകളാണ് . 

 

            യാത്രാമൊഴിയുടെ പശ്ചാത്തലത്തിൽ യേശു ശിഷ്യന്മാരോടു സംസാരിക്കുന്നു . ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ  കൊണ്ടാണ് അവൻ സംസാരിക്കുന്നത് . തന്റെ ശിഷ്യന്മാർ ദുഖിതരാണെന്ന് യേശുവിന് അറിയാം . കാര്യങ്ങൾ അത്ര നന്നായി പോകുന്നില്ലെന്ന് അവർക്കറിയാം . എന്നാൽ , യേശു പറയുന്നു : “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകാൻ അനുവദിക്കരുത്” . ഒരു സുഹൃത്തിനെ പോലെ , ഒരു നല്ല ഇടയനെ പോലെ ,അവൻ സംസാരിക്കുന്നു . ഞാൻ പറയുന്നു , യേശുവിന്റെ ഈ വാക്കുകളുടെ സംഗീതാത്മകത അജപാലകന്റെ മനോഭാവമാണ് വെളിപ്പെടുത്തുന്നത് . അത് ഇടയൻ ആടുകളോട് സംസാരിക്കുന്നതു പോലെയാണ് . അല്ലേ ?..... “നിങ്ങളുടെ ഹൃദയം  അസ്വസ്ഥമാകാൻ അനുവദിക്കരുത് .ദൈവത്തിൽ വിശ്വസിക്കുവിൻ.” പിന്നെ അവൻ എന്നതിനെക്കുറിച്ചാണ് സംസാരിച്ചത് ? സ്വർഗ്ഗം നമ്മുടെ സുനിശ്ചിത ജന്മദേശം .

            

            “എന്നിലും വിശ്വസിക്കുവിൻ.” ഞാൻ എന്നും വിശ്വസ്തൻ ആണ് . അങ്ങനെയാണ് അവൻ പറയുന്നത് അല്ലെ ? …. ഒരു യന്ത്രവിദഗ്ദ്ധനെപ്പോലെ , ഒരു ശില്പിയെപ്പോലെ , താൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് യേശു വ്യക്തമാക്കുന്നു :  ഞാൻ നിങ്ങൾക്ക് ഒരു മുറി ഒരുക്കാൻ പോകുന്നു . എന്റെ പിതാവിന്റെ ഭവനത്തിൽ ധാരാളം മുറികളുണ്ട് .യേശു നമുക്ക് ഒരു മുറി ഒരുക്കാൻ പോകുന്നു .സ്ഥലം എങ്ങനെയിരിക്കും ? നിങ്ങൾക്ക് സ്ഥലമൊരുക്കുക എന്നു പറഞ്ഞാൽ എന്താണ് അർത്ഥം ? അവിടെ ഒരു മുറി വാടകയ്ക്ക് എടുക്കുകയാണോ ?  സ്ഥലമൊരുക്കുക എന്നുപറഞ്ഞാൽ ആനന്ദിക്കാനുള്ള സാധ്യത തയ്യാറാക്കുക . സാധ്യത , നമ്മുടെ സാധ്യത ,നമ്മെ കാത്തിരിക്കുന്ന സൗന്ദര്യത്തെ കാണാൻ , അനുഭവിക്കാൻ , ഗ്രഹിക്കാനുള്ള സാധ്യത . നാം എവിടേക്കാണോ നടക്കുന്നത് ആ ജന്മദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള സാധ്യത ക്രൈസ്തവ ജീവിതം മുഴുവൻ യേശുവും  പരിശുദ്ധാന്മാവും നമ്മുക്കൊരു മുറിയൊരുക്കുന്ന ജോലിയിലാണ് . അത് കാണാനായി നമ്മുടെ കണ്ണുകളെ ഒരുക്കുന്ന ജോലി ….

     

            എന്നാൽ , പരിശുദ്ധ പിതാവേ , എനിക്ക് നന്നായി കാണാം …. എനിക്ക് കണ്ണടകൾ  വേണ്ടാ ! പിന്നെ എന്തിനാണ് എന്റെ കണ്ണുകൾ ഒരുക്കുന്നത് ? ഇത് വേറൊരു തരം കാഴ്ചയാണ് ….. തിമിരം ഉള്ളവരെക്കുറിച്ചു ചിന്തിക്കൂ .  തിമിരം മാറാനായി ഓപ്പറേഷന് വിധേയരായവരെക്കുറിച്ചു ചിന്തിക്കൂ . അവർ കാണുന്നു എന്നാൽ , ഓപ്പറേഷന് ശേഷം എന്താണ് അവർ പറയുന്നത് ? കണ്ണടകളില്ലാതെ ഇത്ര നന്നായി കാണാൻ സാധിക്കുമെന്ന് ഞാൻ വിചാരിച്ചില്ല . എത്ര വ്യക്തമായിട്ടാണ് ഞാൻ ഇപ്പോൾ കാണുന്നത് . നമ്മുടെ കണ്ണുകൾ , ആത്മാവിന്റെ കണ്ണുകൾ - യേശുവിന്റെ ഉത്കൃഷ്ടമായ മുഖം കാണാൻ അവയെ ഒരുക്കേണ്ടതുണ്ട് . സുന്ദരമായ കാര്യങ്ങൾ കേൾക്കാൻ , സുന്ദരമായ വചനങ്ങൾ  കേൾക്കാൻ കാതുകളെ  ഒരുക്കേണ്ടതുണ്ട് . എന്നാൽ , ഏറ്റവും ആദ്യം ഹൃദയത്തെ  ഒരുക്കേണ്ടതുണ്ട് . 

 

                   ജീവിതയാത്രയിൽ കർത്താവ് നമ്മുടെ ഹൃദയത്തെ ഒരുക്കുന്നത് പീഡനങ്ങൾ കൊണ്ടും സാന്ത്വനങ്ങൾ കൊണ്ടുമാണ് , ക്ലേശങ്ങൾകൊണ്ടും നല്ല കാര്യങ്ങൾകൊണ്ടുമാണ് .  ജീവിതയാത്ര മുഴുവൻ ഒരുക്കയാത്രയാണ് . ചിലപ്പോൾ കർത്താവ് അത് ധൃതിയിൽ ചെയ്യുന്നു . നല്ല കള്ളന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ് . ഒരുങ്ങാൻ ഏതാനുംനിമിഷമേഅയാൾക്ക് കിട്ടിയുള്ളൂ. അവൻ ഒരുങ്ങുകയും ചെയ്തു സാധാരണയായി , ഒരു ജീവിതം മുഴുവനുണ്ട് നമ്മുടെ ഹൃദയത്തെ ഒരുക്കാൻ .നമ്മുടെ ജന്മദേശത്ത് എത്തിച്ചേരാൻ ഒരു മുഴുവനുമുണ്ട് ,ഇല്ലേ ? കാരണം , അതാണ് നമ്മുടെ ജന്മദേശം .

 

              പക്ഷേ , പരിശുദ്ധ പിതാവേ , ഞാൻ ഒരു തത്ത്വ ജ്ഞാനിയെ കണ്ടു . അയാൾ എന്നോട് പറഞ്ഞു “ ഇത്തരം ചിന്ത ഒരു തരം അന്യഥാവത്കരണമാണ് . നാം നമ്മുടെ സ്വന്തം നാടായ ഈ ഭൂമിയിൽ ഒറ്റപ്പെടുകയാണ് . ഈ ചിന്ത നമ്മെ ഇവിടെ പരദേശികളാക്കുകയാണ് . വാസ്തവത്തിൽ ഈ ജീവിതമാണ് ശരി . ഇതാണ് ജീവിതം , മൂർത്തമായ ജീവിതം ഇതിനപ്പുറത്ത് എന്താണുള്ളതെന്ന് ആർക്കും അറിയില്ല ഇങ്ങനെ ചിന്തിക്കുന്ന ആളുകളുണ്ട് . എന്നാൽ അത് ശരിയല്ലെന്ന് യേശു പഠിപ്പിക്കുന്നു . അവൻ നമ്മോടു പറയുന്നു : എന്നിൽ വിശ്വസിക്കുവിൻ ഞാൻ നിങ്ങളോടു പറയുന്നതാണ് സത്യം . ഞാൻ നിങ്ങളെ പറ്റിക്കുകയില്ല . ഞാൻ നിങ്ങളെ വിഡ്ഢികളാക്കുകയില്ല . സ്വർഗ്ഗത്തിനായി നമ്മെ ഒരുക്കുക എന്ന് പറഞ്ഞാൽ വളരെ ദൂരെ നിന്ന് തന്നെ ഒരുക്കം ആരംഭിക്കണം എന്ന് സാരം . ഇത് അന്യഥാവത്കരണമല്ല . നാം ഭൂമിയിൽ ഒറ്റപ്പെടുത്തപ്പെടുകയോ ഈ ലോകത്തിനു നമ്മെ പരദേശികളാക്കുകയോ അല്ല .ഇതാണ് സത്യം , നമ്മുടെ ഹൃദയത്തെ ഒരുക്കാൻ യേശുവിനെ അനുവദിക്കുക . ആ മനോഹരമായ കാഴ്ച കാണാൻ കണ്ണുകളെ ഒരുക്കുക .ഇതാണ് സൗന്ദര്യത്തിലേക്കുള്ള വഴി ജന്മദേശത്തേക്കു തിരിച്ചുപോകാനുള്ള വഴി . ഈ ശക്തമായ ധൈര്യം തരാൻ കർത്താവിനോടു നമ്മുക്ക് പ്രാർത്ഥിക്കാം . നമ്മുടെ ഹൃത്തിൽ ,നമ്മുടെ കണ്ണുകളിൽ , നമ്മുടെ കാതുകളിൽ സുനിശ്ചിതമായ ആ സ്ഥലം ഒരുക്കാൻ കർത്താവിനെ അനുവദിക്കാനുള്ള ധൈര്യവും വിനയവും തരാൻ  നമ്മുക്ക് പ്രാർത്ഥിക്കാം .

 

for further details : https://www.youtube.com/watch?v=dEyp0tpZ1mY&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=24

Author : Jincy Saju

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...