കുട്ടികളെ സ്വതന്ത്രരായി വളര്‍ത്തുന്നതിനെക്കുറിച്ച് ഋഷിരാജ് സിങ്

പത്താം ക്ലാസ് / പ്ലസ് 2 പരീക്ഷകളിൽ  എ  പ്ലസ് ലഭിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തുകയോ നിര്ബന്ധിക്കുകയോ  ചെയ്യുന്ന അച്ഛനമ്മമാർ ഐ പി എസ് ഋഷിരാജ് സിങ്ങിന്റെ വാക്കുകൾ ശ്രദ്ധിക്കണം .  മക്കളിൽ തങ്ങളുടെ താല്പര്യങ്ങളും ആഗ്രഹങ്ങളും അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കളെയാണ് ഇന്ന് കൂടുതലും കാണാൻ കഴിയുന്നത് . ഇതിനെ പരാമർശിച്ചാണ് ഋഷിരാജ് സിങ് ഒരു ടെലിവിഷൻ പ്രോഗ്രാമിൽ തുറന്നു പറയുന്നത് . 2016 ഇലെ ഇന്ത്യയിലെ കണക്കു അനുസരിച്ചു  64000 കുട്ടികൾ ആ വര്ഷം വീട് വിട്ടു ഓടി പോയി. ഇഷ്ടപെട്ട ആഹാരങ്ങളും ഉയർന്ന വിദ്യാഭാസവും ഫീസും കുട്ടികൾക്ക് വീട്ടിൽ നിന്നും കിട്ടുന്നു. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ? കുട്ടികൾ ആഗ്രഹിക്കുന്നത് സ്വതന്ത്ര്യം ആണ് . വീട്ടിൽ നിന്നുള്ള സമ്മർദ്ദവും ഭീഷണികളും  സഹിക്കാൻ പറ്റാതെ, മാർക്ക് കുറഞ്ഞു പോയാൽ വീട്ടുകാരുടെ മുഖത്ത് നോക്കാനുള്ള നാണക്കേട് സഹിക്കാൻ പറ്റാതെ വരുമ്പോൾ അവർക്കു മുന്നിലുള്ള ഒരു വഴിയാണ് വീട് വിട്ടു ഓടി പോകുക എന്ന്. ഇങ്ങനെ പോകുന്ന കുട്ടികളിൽ ഭൂരിഭാഗവും പല അപകടങ്ങളിലേക്കു ആണ് ചെന്നെത്തുന്നത് . പിന്നീട് വീട്ടുകാർക്ക് തന്റെ മകനെ ജീവനോടെ കാണാൻ കൂടി  സാധിച്ചെന്നു വരില്ല.

ഇത്തരത്തിൽ ഉള്ള മാതാപിതാക്കളോട് ഋഷിരാജ് സിങ് തന്റെ മകനെ ഉദാഹരിച്ചു കുട്ടികളെ  സ്വതന്ത്രരായി വളർത്തണം എന്ന് നിർദേശിക്കുന്നു . 60 ശതമാനം മാർക്ക് മാത്രം കിട്ടിയാണ് തന്റെ മകൻ പ്ലസ് ടു വിജയിച്ചത് . ഈ മാർക്ക് കൊണ്ട് ഇന്നത്തെ ലോകത്തു വലിയ അത്ഭുതങ്ങൾ ഒന്നും സൃഷ്ടിക്കാൻ കഴിയില്ലല്ലോ. ഇതിനെ കുറിച്ച് അദ്ദേഹം തന്റെ മകനോട് ചോദിച്ചപ്പോൾ ഇതിൽ കൂടുതൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന്നായിരുന്നു മകന്റെ മറുപടി. അദ്ദേഹം പതറിയില്ല , മകനെ അസ്വസ്ഥനാക്കിയതുമില്ല , മകന്റെ താല്പര്യം അദ്ദേഹം ചോദിച്ചറിഞ്ഞു .

കൂടുതൽ പഠനങ്ങളിൽ താത്പര്യമില്ലെന്നും അനിമേഷൻ പഠിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിൽ ഡിപ്ലോമ വേണ്ടത് ആവശ്യമായിരുന്നു. സിങ്  അവന് വിദ്യാഭ്യാസ വായ്പ എടുത്തു ഒരു ഡിപ്ലോമ കോഴ്സ് ചെയ്യാൻ അയച്ചു.2010 ൽ അദ്ദേഹം മുംബൈയിലെ ഒരു ചെറിയ സ്റ്റുഡിയോയിൽ ജോലിയിൽ പ്രവേശിച്ചു. അവിടെ നിന്ന് വലിയ സ്റ്റുഡിയോയിലേക്ക് മാറി. എല്ലാം പ്രൊഫഷണൽ സൃഷ്ടികളായിരുന്നു.

പിന്നീട് അവൻ ബാംഗ്ലൂരിലേക്ക് പോയി. അവിടെ  സ്റ്റിഫൻ ബെർഗിന്റെ അമേരിക്കൻ ആനിമേഷൻസ്റ്റുഡിയോയി ൽ ചേർന്നു. പിന്നീട് ഒരു ഓൺലൈൻ പരീക്ഷയിലൂടെ ലണ്ടനിലേക്കയക്കുകയും ചെയ്തു. അവിടെ നിന്നും മറ്റൊരു പരീക്ഷ എഴുതി ചൈനയിൽ പോയി. ഇപ്പോൾ ചൈനയിൽ ഒരു  സ്റ്റുഡിയോയിൽ അനിമേഷൻ ആർട്ടിസ്റ്റായി പ്രവർത്തിക്കുന്നു. മകന്റെ വിദ്യാഭ്യാസ യോഗ്യത പ്ലസ് 2 മാത്രമാണ് . താൻ ഒരു ഐപിഎസ് കാരനാണെന്ന് പറഞ്ഞ് മകനെ നിര്‍ബന്ധിച്ച് പഠിപ്പിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു.  കുട്ടികൾ അവരുടെ വികാരത്താൽ നയിക്കപ്പെടും. ചിലപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങുപ്പോവുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുമായിരുന്നു. നമ്മുടെ മക്കള്‍ നമ്മുടെ അടുത്തുണ്ടല്ലോ. അവരുടെ കഴിവ് അനുസരിച്ച് അവര്‍ എന്തെങ്കിലും ആയിക്കോളും. എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ എന്ന് ലാലേട്ടൻ പറഞ്ഞത് പോലെ ഇന്ത്യയിലെ മാതാപിതാക്കളോട്   സിങ് ഉം ആവർത്തിക്കുന്നു . നമുക്കു ചെയ്യാൻ കഴിയുന്നത് ചെയ്തു കൊടുക്കാം. നല്ല ഭാവിക്കു വേണ്ടി കാത്തിരിക്കാം ..

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...