പേര് ഹിന്ദിയിലാണെങ്കിലും മലയാളികൾ നടത്തുന്നത് കൊണ്ട് മലയാളികളുടെ കട എന്നറിയപ്പെടുന്ന ഈ കട സൗത്ത് ഫ്ലോറിഡയിലെ ഏറ്റവും വലിയ മലയാളി കടയായി മാറിയിരിക്കുന്നു.
ലോക മലയാളി സഭാ മെമ്പർ ശ്രീ സുനിൽ തയ്മറ്റവും തൊടുപുഴ സ്വദേശി ശ്രീ ജോജി ജോണും ചേർന്നു നടത്തുന്ന ബിഗ് ബസാർ ശരിക്കും ഒരു കേരള, തമിൾ, നോർത്ത് ഇൻഡ്യൻ, പാക്കിസ്ഥാനി, ബഗ്ലാദേശി, സൂപ്പർ ബസാറാണ്.
ഏകദേശം എൺപതോളം മലയാളികൾ താമസിക്കുന്ന പെംബ്രോക് ഫാൾസ്നോട് ചേർന്ന് ഉള്ള ഷെറിഡാൻ& ഫ്ലെമിംഗോ റോഡ് ജംഗ്ഷനിൽ രാവിലെ ഒൻപതു മുതൽ രാത്രി പത്തു വരെ പ്രവർത്തിക്കുന്ന ബിഗ് ബസാറിൽ എല്ലാത്തരം ഇന്ത്യൻ വംശജരും അവർക്കു പ്രിയപ്പെട്ട ഭക്ഷണസാമഗ്രികൾ തേടി എത്തുന്നു എന്നതാണ് ബിഗ് ബസാറിന്റെ വിജയം.
ഓരോ നാട്ടുകാർക്കും വേണ്ടി പ്രത്യേകം പ്രത്യേകം സ്ഥലങ്ങൾ മാറ്റി വച്ചിരിക്കുന്നതിനാൽ എല്ലാവര്ക്കും അവരവരുടെ സ്വന്തം നാട്ടിലെ സൂപർ മാർക്കറ്റിൽ കയറിയ പ്രതീതി ഉണ്ടാവുന്നു . ഇതിനായി കടയുടെ വലിപ്പം ഇരട്ടിയാക്കി വർധിപ്പിച്ചു.
മലയാളികൾക്ക് ആവശ്യമായ ചിരവ മുതൽ പുട്ടു കുടം വരെ ഇവിടെ കിട്ടും. സൗത്ത് ഫ്ലോറിഡയിലെ എല്ലാ വലിയ സദ്യകൾക്കും ഇവിടെ നിന്ന് ഉള്ള സാമഗ്രികൾ ഉപയോഗിക്കുന്നുണ്ട്.
അസ്സോസിയേഷൻസ്, പള്ളികൾ, മറ്റു സാമൂഹ്യ വിരുന്നുകൾ എന്നിവക്ക് ആകർഷകമായ ഡിസ്‌കൗണ്ട് ആണ് ഇവരുടെ മറ്റൊരു പ്രത്യേകത.
അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകനും കേരളത്തിലെ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിർണായക സ്വാധീനവുമുള്ള ശ്രീ സുനിൽ തയ് മറ്റം ഇല്ലാത്ത ഒരു പബ്ലിക് ഫങ്ക്ഷനും സൗത്ത് ഫ്ലോറിഡയിലെ മലയാളികളുടെ ഇടയിൽ ഇല്ലെന്നു തന്നെ പറയാം.
ശ്രീ തയ് മറ്റം കഴിഞ്ഞ ചുഴലിക്കാറ്റ് വേളയിൽ മലയാളികൾക്ക് അറിഞ്ഞു ചെയ്ത ഉപകാരങ്ങൾ സ്മരണാർഹമാണ്. അതിനായ് ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിവിവരങ്ങൾ അപ്പപ്പോൾ അറിയിച്ചു കൊണ്ടിരുന്നതിനു പുറമെ മറിഞ്ഞു വീണ മരങ്ങൾ മുറിച്ചുമാറ്റാൻ ആളുകളെ സംഘടിപ്പിച്ചു പെരുമഴയത്തും പ്രവർത്തിച്ച ശ്രീ. തയ് മറ്റം അമേരിക്കയിലെ ഒരു പ്രളയകാല പിണറായി ആയിരുന്നു.
നിറഞ്ഞ ചിരിയും ചെറുപ്പത്തിന്റെ പ്രസരിപ്പും ആയി മുൻപിൽ വരുന്ന ജോജി ജോൺ തന്റെ ബന്ധങ്ങളെ കാത്തു സൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധാലുവാണ്.എല്ലാവരെയും സുഹൃത്തുക്കൾ ആയി കാണുന്ന അദ്ദേഹത്തിന്റെ ഈ സമീപനമാണ് സൗത്ത് ഫ്ലോറിഡയിലെ ഏറ്റവും വലിയ മലയാളി സംഘടന ആയ കേരളസമാജത്തിന്റെ 2020 ലെ നിയുക്ത പ്രസിഡന്റ് ആയി എതിരില്ലാതെ തെരെഞ്ഞെടുക്കപെടാൻ ഇടയാക്കിയത്.
ഇവരുടെ ആത് മാർത്ഥമായ പരിശ്രമത്താൽ ബിഗ് ബസാർ ഒരു വലിയ ബിസിനസ് ചെയിൻ സ്റ്റോർ ആയി മാറുന്ന കാലം വിദൂരമല്ല.
LOGIN TO REPOST THIS NEWS
LEAVE A COMMENT
Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.
COMMENTS