ആദിയിൽ ദൈവം

ഫാദർ ഡാനിയേൽ പൂവനത്തിൽ,  ഉല്പത്തി പുസ്തകം 1-3 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

ഉല്പത്തി പുസ്തകം ഒന്നാം അദ്ധ്യായം.

ബൈബിൾ തുറന്നു വച്ചോളുക.

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.

ആദിയിൽ നിന്ന് പറഞ്ഞു തുടങ്ങുന്ന, ആദിയിൽ നിന്ന് പറഞ്ഞു തുടങ്ങുന്ന വേറെ ഏതെങ്കിലും ബൈബിൾ ഭാഗമുണ്ടോ?    ..

യോഹന്നാന്റെ സുവിശേഷം.

അതെങ്ങനെയാണ്?

അവിടെ ഇൻ ദ ബിഗിനിങ്,

എന്താണ്?

വാട്സ് ദ വേർഡ്?

ഇവിടെ പറയുന്നത് ആദിയിൽ ദൈവം,

അങ്ങനെയാണ് ബൈബിൾ തുടങ്ങുന്നത്.

ആദിയിൽ ദൈവം. എല്ലാം ആരംഭിച്ചപ്പോൾ ദൈവം.

അങ്ങനെ പറഞ്ഞാ തുടങ്ങുന്നെ.

ദൈവം, തുടങ്ങാൻ ദൈവം, ആരംഭിക്കാൻ ദൈവം,

 ഇങ്ങനെ പറഞ്ഞാണ് ബൈബിൾ തുടങ്ങുന്നെ.

എന്താണ് അതിന്റെ അർഥം എന്നറിയാമോ?..

എല്ലാം തുടങ്ങേണ്ടത് മനുഷ്യരിൽ നിന്നല്ല, ദൈവത്തിൽ നിന്നാണ്.

ദൈവത്തിൽ നിന്നാണ് എല്ലാം ആരംഭിക്കേണ്ടത്.

നമ്മുടെ പ്രയത്നങ്ങൾ ആരംഭിക്കേണ്ടത്,

നമ്മുടെ ദാമ്പത്യം ആരംഭിക്കേണ്ടത്,

മക്കളെ പരിശീലിപ്പിക്കുന്നത് ആരംഭിക്കേണ്ടത്,

നമ്മുടെ ജോലി ആരംഭിക്കേണ്ടത്,

ദിവസം ആരംഭിക്കേണ്ടത്,

നമ്മുടെ ദൈവ ശുസ്രൂഷകൾ ആരംഭിക്കേണ്ടത്?

എല്ലാം ആരിലാണ് ദൈവത്തിലാണ് ആരംഭിക്കേണ്ടത്.

നമ്മുടെ പരാജയം നമ്മൾ മനുഷ്യരിൽ,  നമ്മളിൽ, ആണ് നമ്മൾ തുടങ്ങുന്നത് 

നമ്മളിൽ ആണ് നമ്മൾ ആശ്രയിക്കുന്നത്.

ബൈബിളിലെ ആദ്യത്തെ പുസ്തകത്തിലെ ആദ്യത്തെ രണ്ടു വാക്കുകൾ പറയുന്നു.

സകലതും ആരംഭിക്കേണ്ടതു ദൈവത്തിൽ നിന്നാണ്.

ഇൻ ദ ബിഗിനിങ് ഗോഡ്. ആദിയിൽ ദൈവം.

ഈ പുസ്തകം സത്യത്തിൽ ആരംഭങ്ങളുടെ പുസ്തകം ആണ്.

എല്ലാം ആരംഭിക്കുന്നത് ഈ പുസ്തകത്തിൽ ആണ്.

ഉദാഹരണത്തിന് പ്രപഞ്ചം ആരംഭിക്കുന്നത്, ഭൂമി ആരംഭിക്കുന്നത്, ഈ പുസ്തകത്തിൽ ആണ്.

മനുഷ്യൻ തുടങ്ങുന്നത്, മനുഷ്യന്റെ ആരംഭം, ഈ പുസ്തകത്തിൽ നിന്നാണ്.

പാപത്തിൻ്റെ ആരംഭം ഈ പുസ്തകത്തിൽ ആണ്,

രക്ഷയുടെ വാഗ്‌ദാനത്തിന്റെ ആരംഭം ഈ പുസ്ത്കത്തിലാണ്,

ബാബിലോണിന്റെ ആരംഭം ഈ പുസ്തകത്തിലാണ്,

ജെറുസലേമിന്റെ ആരംഭം ഈ പുസ്തകത്തിൽ ആണ്,

രക്ഷാകരചരിത്രം ആരംഭിക്കുന്നത് ഈ പുസ്തകത്തിലാണ്.

ഇങ്ങനെ എല്ലാത്തിന്റെയും ആരംഭമാണ് ഈ പുസ്തകം.

അതുകൊണ്ടു ഈ ആരംഭത്തിലെ ആദ്യത്തെ അദ്ധ്യായം പ്രധാനപെട്ടതാണ്. 

പെട്ടന്ന് നമ്മള് ആദ്യത്തെ അധ്യായത്തിലെ ചില കാര്യങ്ങൾ മനസിലാക്കാനായിട്ടു പോവുകയാണ്.

ഉല്പത്തി പുസ്തകം ഒന്നാം അദ്ധ്യായം, ഒന്നാം വാക്യം.

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.

ഇവിടെ മലയാളത്തിൽ ആകാശം എന്നേയുള്ളൂ.

ഇംഗ്ലീഷ് ബൈബിളിൽ എങ്ങനെയാ?..

ഇൻ ദ ബിഗിനിങ് ഗോഡ് ക്രീയേറ്റഡ്‌ ദ ഹെവൻസ്.

ഹെവൻസ് എന്ന, സ്വർഗങ്ങൾ അല്ലെങ്കിൽ നമ്മുടെ മലയാളത്തിൽ നമ്മൾ ട്രാൻസ്ലറ്റ് ചെയ്തിരിക്കുന്ന വാക്കു വച്ച് പറഞ്ഞാൽ ആകാശങ്ങൾ…സ്വർഗങ്ങൾ എന്നാണു പറയുന്നത്.

ബൈബിളിൽ സ്വർഗം എന്ന വാക്കു സിംഗുലാർ അല്ല… ഏകവചനം അല്ല.

ഒരു സ്വർഗം അല്ല ഉള്ളത്.

ഞാൻ രണ്ടു മൂന്നു ചോദ്യങ്ങൾ നിങ്ങളോടു ചോദിക്കുമ്പോൾ നിങ്ങൾക്കു പെട്ടന്ന് പിടികിട്ടും.

സാത്താൻ സ്വർഗത്തിൽ നിന്ന് ഇടിമിന്നൽ പോലെ പതിക്കുന്നത് ഞാൻ കണ്ടു.

സ്വർഗത്തിൽ സാത്താൻ ഉണ്ടോ?..

എഫെസോസ് 15 ഇൽ പറയുകയാണ്… സ്വർഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാണ്മക്കൾ,

രണ്ടു കോറിന്തോസ് പന്ത്രണ്ടു രണ്ടിൽ  പറയുകയാണ്…… മൂന്നാം സ്വർഗം വരെ ഉയർത്തപ്പെട്ട ഒരു മനുഷ്യനെ ആത്മാവിൻ എനിക്ക് അറിയാം .

സോളമൻ ദേവാലയം പണി കഴിപ്പിച്ചിട്ടു പ്രാർത്ഥിക്കുകയാണ്… ‘ദൈവമേ 

സ്വർഗ്ഗമോ സ്വർഗാധി സ്വർഗങ്ങളോ അങ്ങയെ ഉൾകൊള്ളാൻ പര്യാപ്തമല്ല.’

അതായത് ഒരു സ്വർഗം അല്ല ഉള്ളത്...

ഉദാഹരണത്തിന് പൗലോശ്ലീഹ പറയുന്ന വാക്യമെടുത്താൽ.. മൂന്നാം സ്വർഗ്ഗം വരെ ഉയർത്തപ്പെട്ട ഒരു മനുഷ്യനെ എനിക്ക് അറിയാം.

അതിന്റെ പശ്ചാത്തലം എന്താണെന്ന് അറിയാമോ?..

പതിനാല് വര്ഷം മുൻപ് എത്ര സ്വർഗം വരെ?

മൂന്നാം സ്വർഗ്ഗം വരെ.

ഞാൻ പറയുകയാണ് “ഇത് മൂന്നാമത്തെ ആഴ്ചയാണ്” എന്ന് പറഞ്ഞാൽ അതിന്റെ അർഥം എന്താണ്?

ഒരു ഒന്നാമത്തെ ആഴ്ചയുണ്ടായിരുന്നു, രണ്ടാമത്തെ ആഴ്ചയുണ്ടായിരുന്നു,

ഇത് മൂന്നാമത്തെ ആഴചയാണ്‌.

അപ്പോ അതിന്റെ അർഥം എന്താണ്?

ഒന്നാമത് ഞാൻ പറഞ്ഞു ഇവൻ കേട്ടില്ല.,

രണ്ടാമത് ഞാൻ പറഞ്ഞു ഇവൻ കേട്ടില്ല..

ഇത് മൂന്നാമത്തെ തവണയാണ് ഞാൻ പറയുന്നത്.

മൂന്നാം സ്വർഗ്ഗം എന്ന് പറഞ്ഞാൽ… അതിന്റെ അർഥം സ്വാഭാവിക ലോജിക് അനുസരിച്ചു,.. ഒന്നാം സ്വർഗ്ഗം ഉണ്ട് , രണ്ടാം സ്വർഗ്ഗം ഉണ്ട് , മൂന്നാം സ്വർഗ്ഗവുമുണ്ട്.

പൗലോശ്ലീഹായ്ക്കു എന്താ സംഭവിച്ചതെന്ന് പറഞ്ഞിട്ടു നമുക്കു അതിലേക്കു പോകാം.

പൗലോശ്ലീഹാ ഒരു സ്ഥലത്തു ചെന്നപ്പോൾ അവിടെ ഉള്ള ആളുകൾ പൗലോയെ കൊല്ലാക്കൊല ചെയ്തു. 

നമ്മൾ വായിക്കുന്നത് അപ്പസ്തോല പ്രവർത്തനം പതിനാലാം അദ്ധ്യായം പത്തൊമ്പതാമത്തെ വാക്യത്തിലാണ്…

അന്ധ്യോക്യായിൽ നിന്നും ഇക്കോണിയയിൽ നിന്നും അവിടെ എത്തിയ യഹോദന്മാർ ജനങ്ങളെ പ്രേരിപ്പിച്ചു പൗലോസിനെ കല്ലെറിയിച്ചു.

മരിച്ചു പോയെന്നു വിചാരിച്ചു അവർ അവനെ നഗരത്തിനു പുറത്തേക്കു വലിച്ചു കൊണ്ട് പോയി.

പക്ഷെ പൗലോശ്ലീഹായുടെ ആതമാവു എഴുന്നേറ്റു വന്നു.

കുറച്ചു ജോലി കുടി ചെയ്യാനുണ്ടായിരുന്നു,

ശെരിക്കും മരിച്ചു, ആത്മാവ് വേർപെട്ടു… അപ്പോ ആത്മാവ്… ഈശോ ആ ആത്മാവിനെ പൗലോസിന്റെ ആത്മാവിനെ മൂന്നാം സ്വർഗത്തിൽ കൊണ്ടുപോയി.

കൊണ്ടുപോയിട്ട് മനുഷ്യന് വിവരിക്കാൻ പറ്റാത്ത കാര്യങ്ങൾ ഞാൻ അവിടെ കണ്ടു.

പൗലോസ് എഴുതുകയാണ്.

മനുഷ്യന് ഒരിക്കലും വാക്കുകൾകൊണ്ട് വിവരിക്കാൻ പറ്റാത്ത, അവാജ്യമായ, അവർണ്ണനീയമായ കാര്യങ്ങൾ അവിടെ ഞാൻ കണ്ടു . എന്നിട്ടു പൗലോസിന്റെ ആത്മാവ് തിരിച്ചു വന്നു.

അപ്പോ എത്രാം സ്വർഗ്ഗത്തിലേക്ക് പൗലോസ് കൊണ്ട് പോയത്? കൊണ്ട് പോകപ്പെട്ടതു?

മൂന്നാം സ്വർഗ്ഗത്തിലേക്ക്.

ഈ മൂന്നാം സ്വർഗ്ഗമാണ് ദൈവത്തിന്റെ സ്വർഗ്ഗം.

സർവശക്തനായ ദൈവം അധിവസിക്കുന്ന സ്വർഗ്ഗമാണു ഈ തേർഡ് ഹെവൻ. 

അപ്പോ ഈ ഒന്നാം സ്വർഗ്ഗമോ? ഒന്നാം സ്വർഗ്ഗമാണു… ആദിയിൽ ദൈവം ആകാശം..

നമ്മളീ കാണുന്ന ആകാശത്തെ ബൈബിൾ വിളിക്കുന്ന വാക്കാണ്.. ഹെവൻ, അതാണ് വിസിബിൾ ഹെവൻ.. കാണാൻ പറ്റുന്ന സ്വർഗ്ഗം….

 അതാണ് ഒന്നാം സ്വർഗ്ഗം.

ഇതിനിടയ്ക്ക് ഒരു രണ്ടാം സ്വർഗ്ഗമുണ്ട് . അതാണ് പിശാചുക്കളുടെ വാസസ്ഥലം.

മലങ്കരക്കാര് ശവസംസ്കാര ശുശ്രുഷ ചെയ്യുംമ്പോൾ മൃതദേഹത്തിൽ എണ്ണ

ഒഴിചു കൊണ്ട് ഇങ്ങനെ പ്രാർത്ഥിക്കും… “അന്തരീക്ഷത്തിൽ പതിയിരിക്കുന്ന 

പൈശാചിക ശക്തികളാൽ ഈ ആത്മാവ് പിടിക്കപെടാതിരിക്കാൻ കർത്താവേ 

ഈ ആത്മാവിനോട് കരുണ കാണിക്കണമേ”.

ദൈവസന്നിധിയിലേക്കു ഉയരുന്ന ഒരാത്മാവിനെ അന്തരീക്ഷ ശക്തിയുടെ അധിപൻ.. പൗലോസ് പറയുന്നുണ്ട് എഫേസോസ് രണ്ടു രണ്ടു അന്തരീക്ഷ ശക്തിയുടെ അധിപൻ.

അതായത് ശ്രദ്ധിക്കുക.. രണ്ടാം സ്വർഗ്ഗം പിശാചുക്കളുടെ വാസസ്ഥലം.

ഒന്നാം സ്വർഗ്ഗത്തിലായിരുന്ന മാലാഖമാർ അവർ പാപം ചെയ്തപ്പോൾ അധപതിച്ചു. അവർ രണ്ടാം സ്വർഗത്തിലേക്ക് വീണു.

ഈശൊ ഇതാണ് പറയുന്നത് സാത്താൻ ഇടിമിന്നൽ പോലെ സ്വർഗ്ഗത്തിൽ നിന്ന്.. മൂന്നാം സ്വർഗ്ഗത്തിൽ നിന്ന് രണ്ടാം സ്വർഗ്ഗത്തിലേക്ക് നി പതിക്കുന്നതു ഞാൻ കണ്ടു.

വേറൊരു ഉദാഹരണം പറഞ്ഞാൽ.. ദാനിയേൽ പത്താം അധ്യായത്തിൽ, 

ദാനിയേൽ ഉപവാസം എടുക്കുമ്പോൾ ഒരു ദൂതൻ വന്നിട്ട് ദാനിയേലിനോട് പറയുകയാണ്..  

ഞാൻ ദൈവത്തിന്റെ അടുത്ത് നിന്ന് നിന്നോട് പറയാനുള്ള അരുളപ്പാടുമായി നിന്റടുത്തേക്കു വന്നതാണ്  

എന്നാൽ മാർഗ്ഗമധ്യേ പേർഷ്യരാജ്യത്തിന്റെ പിശാച് എന്നെ തടഞ്ഞു. 

 ദൈവത്തിന്റെ മൂന്നാം സ്വർഗ്ഗത്തിൽ നിന്ന് ദാനിയേലിന്റെ ഭൂമിയിലേക്കു ഒരു ദൂതൻ വരുമ്പോൾ രണ്ടാം സ്വർഗ്ഗത്തിൽ വച്ച് പിശാച് തടഞ്ഞു.

നമ്മുടെ പല പ്രാർത്ഥനയും മേലോട്ട് കേറാത്തതിന്റെ കാരണം എന്താണെന്ന് ഇപ്പോ പിടികിട്ടിയല്ലോ..

പ്രാർത്ഥന പിടിക്കാൻ കുറെയെണ്ണം അവിടെ ഇരിപ്പുണ്ട്… 

അതുകൊണ്ടാണ് ഈശോ പറഞ്ഞത് ഉപവാസവും പ്രാർത്ഥനയും കൂടെയല്ലാതെ ഈ ജാതിയെ തോൽപ്പിക്കാൻ പറ്റില്ല.

നീയൊരു ഉണക്ക പ്രാർത്ഥന പ്രാർത്ഥിച്ചാൽ, പള്ളിയിൽ ചെന്ന് ഉറക്കം തൂങ്ങി നിന്നാൽ, വിശുദ്ധ കുർബാനയ്ക്ക് പോയി കൈയും കെട്ടി നിന്നാൽ,

നിൻറെ കുടുംബത്തിന് യാതൊരു പുരോഗതിയും വരാത്തതിന് കാരണം ഇതാണ്. ഈ പ്രാർത്ഥന ഒന്നും മേലോട്ട് ചെല്ലുന്നില്ല.

മറ്റൊരിടത്ത് ബൈബിൾ പറയുന്നുണ്ട്…. നീതിമാൻറെ പ്രാർത്ഥന മേഘങ്ങളെ തുളച്ച് കടക്കും..

ഈ മേഘം എന്താണെന്നറിയാമോ.. 

രണ്ടാം സ്വർഗ്ഗമാണ്..

ദൈവത്തിൻറെ സ്വർഗ്ഗത്തിൽ നിന്ന് മനുഷ്യൻറെ ഭൂമിയിലേക്ക്. 

ദൈവാനുഗ്രഹമോ,മനുഷ്യൻറെ ഭൂമിയിൽനിന്ന് ദൈവത്തിൻറെ സ്വർഗ്ഗത്തിലേക്ക് പ്രാർത്ഥനകളോ, എത്താത്ത വിധത്തിൽ മാർഗ്ഗമദ്ധ്യേ ഒരു ലോകമുണ്ട്.

അതിനെ തുളച്ചു കയറണമെങ്കിൽ നിന്റെ ഉണക്ക പ്രാർത്ഥനയ്ക്ക് അതിനുള്ള കഴിവില്ല…

അതിനാണ് നീതിമാൻറെ പ്രാർത്ഥന….. മേഘങ്ങളെ തുളച്ചു കയറും..മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക് ഇത്.

അപ്പോൾ അതുകൊണ്ട് നമ്മുടെ ഒറ്റവാക്യം… ആദിയിൽ ദൈവം… ഇൻ ദ ബിഗിനിംഗ് ഗോഡ് ക്രിയേറ്റഡ് ദ ഹെവൻസ്.. സ്വർഗ്ഗങ്ങൾ ഉം …ഭൂമിയും സൃഷ്ടിച്ചു.

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു..

അപ്പോ അതുകൊണ്ട് നമ്മൾ പ്രാർത്ഥിക്കുമ്പോൾ ദൈവത്തെ ആരാധിക്കുമ്പോൾ എല്ലാം നല്ലതുപോലെ ആത്മാർത്ഥതയിൽ ചെയ്തില്ലെങ്കിൽ 

അതൊന്നും മേളിലേക് എത്തില്ല ദൈവസന്നിധിയിൽ പ്രാർത്ഥന സ്വീകാര്യമാവണമെങ്കിൽ,

നമ്മുടെ ജീവിതത്തിന്, ആ പ്രാർത്ഥിക്കുന്നവർക്ക്, ആ പ്രാർത്ഥനയ്ക്ക് ശക്തി വേണം.

വേറൊരു വിഷയമാണ്… 

നമ്മൾക്ക് പിന്നീട് എപ്പോഴെങ്കിലും അത് പറയാം.

നീതിമാന്റെ പ്രാർത്ഥന

ഇംഗ്ലീഷിൽ ഇങ്ങനെയൊരു വാക്കുണ്ട്… പ്രേയിങ് ത്രൂ…. 

പ്രാർത്ഥിച്ചു… പ്രേയിങ് ത്രൂ… കേറണം.. തുളച്ചു കേറണം…. പ്രാർത്ഥിച്ച് കേറണം… 

എപ്പപ്രാസം എന്ന ആളെ കുറിച്ച് പൗലോസ് ശ്ലീഹ പറയും…… അവൻ പ്രാർത്ഥനയിൽ പോരാടി എന്നാണ് പറയുന്നത്.

അതാണ് യാക്കോബ് രാത്രിമുഴുവൻ യാബുക്ക് നദിയുടെ തീരത്ത് …..രാത്രി മുഴുവൻ ദൈവദൂതനോട് യുദ്ധം ചെയ്യുമ്പോഴാണ് അവൻറെ പ്രാർത്ഥന സ്വീകരിക്കപ്പെടുന്നത്…..

അപ്പോൾ അതുകൊണ്ട് അനേകമാളുകൾ…… ഫോൺ വിളിച്ച് പ്രാർത്ഥന ചോദിക്കുന്നവർ…… പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്…… അച്ചാ കല്യാണം കഴിഞ്ഞു….. രണ്ടുവർഷമായി, മൂന്നുവർഷമായി, നാല് വർഷമായി….. ഒരു മാറ്റവും ഇല്ല……. എന്നും പ്രാർത്ഥിക്കുകയാണ്… ഒരു പ്രയോജനവും ഇല്ല…. 

കഴിഞ്ഞ ദിവസം ഒരാൾ പറയുന്നത് കേട്ടു….അതായത് 25 വർഷമായിട്ട്…. ഒരു പ്രിയപ്പെട്ട സിസ്റ്ററിനോട് 25 വർഷമായിട്ട് ആ സിസ്റ്ററിൻറെ ആങ്ങള മിണ്ടിയിട്ടിലായിരുന്നു..

25 വർഷമായിട്ട്…… 25 വർഷം. ആ സിസ്റ്റർ കൈവിരിച്ചു .. കരഞ്ഞു പ്രാർത്ഥിച്ചു… 25 വർഷം.. 

ആ ആൾ മാനസാന്തരപ്പെട്ട് സംസാരിച്ചു….

ഇതിനെയാണ് നമ്മൾ പറയുന്നത്….. ആറ് മാസം പ്രാർത്ഥിച്ചു…..

മൂന്ന് മാസം ബൈബിൾ വായിച്ചിട്ട് ഒരു പിണ്ണാക്കും നടന്നില്ലെന്ന് പറഞ്ഞു എന്നെ തെറി വിളിക്കാൻ വരുന്നത്……….

അതായത് നമുക്കിടയിൽ ഒരു ലോകമുണ്ട്, അന്തരീക്ഷ ശക്തികളുടെ അധിപന്മാർ ഉണ്ട് നമുക്കിടയിൽ……..

അതുകൊണ്ട് ശക്തമായിട്ട് നമ്മൾ പ്രാർത്ഥിക്കണം….

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു…..

രണ്ടാമത്തെ വാക്യം ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു……

അതായത് അന്ന് ഒരു രൂപമില്ല…. ഇപ്പോൾ കണ്ടാൽ ഒരു രൂപമുണ്ട്.

അന്ന് ഒരു രൂപം ഇല്ല,… ഒരു ക്രമം ഇല്ല,… ഒരു താളമില്ല…

ഇന്ന് ഭൂമിക്ക് ഒരു താളമുണ്ട്,.,..താളം തെറ്റിയതാണ് പ്രളയം,…

ഭൂമിക്ക് ഒരു താളമുണ്ട്- താളം തെറ്റുന്നതാണ് ഭൂകമ്പം….

ഭൂമിക്ക് ഒരു താളമുണ്ട്.. അ താളം തെറ്റുന്നതാണ് സുനാമി……

 ഭൂമിക്ക് ഒരു താളമുണ്ട്, അ താളം തെറ്റുന്നതാണ് കൊടുങ്കാറ്റ്…
ഇന്ന് താളമുണ്ട്….

എന്നാൽ ആദിയിൽ ഈ താളം ഉണ്ടായിരുന്നില്ല… അന്ന് ക്രമം ഇല്ല….

ഇത് രൂപ രഹിതമാണ്….. രൂപം ഇല്ലാത്തതാണ്…… താളം ഇല്ലാത്തതാണ്…. ശൂന്യം ആണ്…. ഒന്നുമില്ല….

പ്രതീക്ഷയില്ലാത്തതാണ്….. പ്രത്യാശയുടെ പുൽനാമ്പുകൾ മുളച്ചിട്ടില്ല….. പ്രതീക്ഷയുടെ മഞ്ഞുകണങ്ങൾ വീണിട്ടില്ല…..

സന്തോഷത്തിൻറെ മഴ പെയ്യുന്നില്ല…..

ആനന്ദത്തിൻറെ ഇളം വെയിൽ തലോടാൻ ഇല്ല……

ആശ്വാസത്തിന്റെ കാറ്റു വീശുന്നില്ല…..

ഒരു മരത്തിൻറെ തണലില്ല,…… ഒരു പർവ്വതത്തിന്റെ സംരക്ഷണമില്ല…

അപ്പോൾ ഈ ഭൂമിയിൽ നാം കാണുന്ന ഒരു സംരക്ഷണഭിത്തി ഇല്ല…

നമ്മള് കാണുന്ന ഒരു ക്രമം ഇല്ല ഇതിന് …ഇതിന് ഒരു ഭംഗി ഇല്ല.. ആ സമയത്ത്.

ഇനിയാണ് ശ്രദ്ധിക്കേണ്ടത്….

രണ്ട് കാര്യങ്ങളാണ് ഈ ഭൂമിക്ക് ക്രമം കൊടുക്കുന്നത് ഇന്നും….

എൻറെ പ്രിയപ്പെട്ട സഹോദരങ്ങളെ……നമ്മുടെ കുടുംബത്തിൽ….

വ്യക്തിജീവിതത്തിൽ….ശുശ്രൂഷ ജീവിതത്തിൽ……

ഒരു താളം ഇല്ലെങ്കിൽ ……ഒരു ക്രമം ഇല്ലെങ്കിൽ….. ഒരു ഭംഗി ഇല്ലെങ്കിൽ … നമ്മുടെ കുടുംബത്തിൽ ഒരു ഭംഗി ഇല്ലെങ്കിൽ……

ശൂന്യമായും,… പാഴായും,….. പതിരായും,…. കിടക്കുന്ന ഈ ഭൂമിയുടെ മേൽ രണ്ട് കാര്യങ്ങളാണ് പ്രവർത്തിച്ചത്…..

ഒന്ന് ആഴത്തിന് മുകളിൽ ദൈവത്തിൻറെ ചൈതന്യം……

ചലിച്ചുകൊണ്ടിരുന്ന ചൈതന്യം…..

ചൈതന്യം എന്ന് നമ്മൾ പറഞ്ഞാൽ അതെന്നാ…….

വെള്ളത്തിനുമുകളിൽ ദൈവത്തിൻറെ റൂഹ ചലിച്ചുകൊണ്ടിരുന്നു…

ഹോവർ ഓവർ…. കഴുകൻ വട്ടമിട്ട് പറക്കുക…. ആ വാക്കാണ് ഉപയോഗിക്കുന്നത്….

ഈ റൂഹായാണ് പെന്തക്കോസ്തായിൽ…. ജറുസലേമിൽ…. സെഹിയോൻ മാളികയുടെ മീതെ വട്ടമിട്ട് കറങ്ങിയത്……

നമുക്ക് മേലെ ഈ ആത്മാവിൻറെ കാറ്റ് വീശുന്നുണ്ട്……

യോഹന്നാൻ മൂന്നിൽ…… ഈശോ പറയും കാറ്റ് അതിന് ഇഷ്ടമുള്ള ഇടത്തേക്ക് വീശും……

പരിശുദ്ധാത്മാവാണ് ഈ കാറ്റ്…… ദൈവത്തിൻറെ പരിശുദ്ധാത്മാവ്….

ഭൂമിക്ക് ഒരു രൂപം വരാനുള്ള ഒന്നാമത്തെ കണ്ടീഷൻ ഇതായിരുന്നു…..

ദൈവം ഒരു വാക്കു പറഞ്ഞു.. ഇതാണ് രണ്ടാമത്തേത് ……ദൈവത്തിൻറെ വാക്ക്, ദൈവത്തിൻറെ വചനം,

ശൂന്യമായി കിടന്ന …പാഴായി കിടന്ന…. രൂപം ഇല്ലാതിരുന്ന….

ഒരു ഭൂമിയെ രൂപം ഉള്ളതാക്കി….ഭംഗിയുള്ളത്…….. ആക്കിമാറ്റിയത്.. രണ്ട് കാര്യങ്ങളാണ്….

ഒന്ന് രൂഹയുടെ കാറ്റ്…

രണ്ട് വചനത്തിന്റെ ശക്തി..

ഇന്ന് നിൻറെ വീട്ടിലേക്ക് ആഞ്ഞടിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു….

അപ്പോൾ രണ്ടും ശ്രദ്ധിക്കണം….

വചനം പഠിക്കണം….. വചനം വായിക്കണം…..

വചനം ധ്യാനിക്കണം….. വചനം ഉള്ളിൽ സ്വീകരിക്കണം…

നൂറ് കണക്കിന് ടെസ്റ്റ്മണികൾ ഞങ്ങളുടെ കയ്യിൽ ഇരിപ്പുണ്ട്…. വചനം വായിച്ച് രൂപം ഉണ്ടായ ആളുകളുടെ ടെസ്റ്റ്മണികൾ……

ഇതൊരു ബാലൻസ് ആണ് വചനവും വേണം.. ആത്മാവും വേണം…

ഇതു രണ്ടും ഉണ്ടെങ്കിലേ ശരിക്കുമുള്ള സ്പിരിച്വാലിറ്റി ആകത്തൊള്ളൂ …

ഇപ്പോൾ ഒരാൾ പറയുകയാണ്… ഞാൻ പരിശുദ്ധാത്മാവിനെ മാത്രം ശ്രദ്ധിക്കൂ, എനിക്ക് ബൈബിൾ ഒന്നും വായിക്കേണ്ട,,, അയാൾ എൻഡ് അപ്പ് ചെയ്യാൻ പോകുന്നത് എന്തിലാണെന്നു അറിയാമോ….. ഇമോഷണലിസത്തിൽ ആണ്….. വൈകാരികതയിൽ ആണ്……

അയാൾ തോന്നുന്നത് എല്ലാം പറയാൻ തുടങ്ങും……

അതുകൊണ്ടാണ് ദൈവവചനത്തിൽ ഉറപ്പില്ലാത്തവര്, എത്ര അഭിഷേകം ഉള്ളവരാണെങ്കിലും അവരുടെ പുറകേ പോവരുത് ..

ബാലൻസ്-- ദൈവവചനം +പരിശുദ്ധാത്മാഭിഷേകം…

അതുകൊണ്ട് ദൈവം…. അനേകമാളുകൾ…. കൂട്ടായ്മകൾ…. അവിടെ ഒരു കൂട്ടായ്മ…. ഇവിടെ ഒരു കൂട്ടായ്മ….

അവിടെ മാതാവ് പ്രത്യക്ഷപ്പെടുന്നു…. ഇവിടെ മാതാവ് പ്രത്യക്ഷപ്പെടുന്നു…

അവിടുന്ന് എണ്ണ വരുന്നു….. 

ഇവിടെ ഞാൻ ഒന്നിനെയും വിധിക്കുക അല്ല..

വചനം അറിയാത്തവരെ സൂക്ഷിച്ചോണം…. അത്രേ എനിക്കറിയാവൂ….

അന്ത്യ കാലത്തെ കുറിച്ചുള്ള കർത്താവിൻറെ പ്രവചനങ്ങളിൽ ആവർത്തിക്കുന്ന വാക്ക്….. നിങ്ങൾ വഞ്ചിക്കപ്പെടരുത് ….

ദൈവവചനം അറിയാത്തവരെയും, പഠിക്കാത്ത വരെയും സൂക്ഷിക്കണം…. കാരണം അവർ വഴിതെറ്റിക്കും….

വചനത്തിൽ എവിടെയെങ്കിലും കൊണ്ടുവന്ന് മുട്ടിക്കാൻ പറ്റാത്തത് ഒന്നും പരിശുദ്ധാത്മാവിൽ നിന്നും ഉള്ളതല്ല…..

ഇനി പരിശുദ്ധാത്മാവ് ഇല്ലാതെ വചനം മാത്രം ആയാലോ, എന്ത് പറ്റും എന്ന് അറിയാമോ…..

നിങ്ങൾ ഇന്റലക്ചത്തിൽ അവസാനിക്കും….

ബുദ്ധി കൊണ്ട് എല്ലാം കാണും…..അങ്ങനെ ഇഷ്ടം പോലെയുണ്ട്…….

ഇഷ്ടംപോലെ പണ്ഡിതന്മാരുണ്ട്……വിശ്വാസം ഇല്ല ഒന്നിനും…..

വചനം പരിശുദ്ധാത്മാവ്, വചനം പരിശുദ്ധാത്മാവ്.. ഈ ബാലൻസ് സൂക്ഷിക്കണം… ഇതൊക്കെയാണ്…. ശരിക്കും പറഞ്ഞാൽ… ഒരു പത്ത് പത്തിരുപത് ദിവസം പറയാനുള്ള വകുപ്പ് ഇതിനകത്ത് മുഴുവൻ കിടപ്പുണ്ട്…. നമുക്ക് ഓടി പോകാം…

അങ്ങനെ ദൈവം അരുൾ ചെയ്തു “വെളിച്ചം ഉണ്ടാകട്ടെ വെളിച്ചം ഉണ്ടായി”

ഇനി ഈ അധ്യായത്തിൽ ആവർത്തിച്ചു കാണുന്ന വാക്കാണ്….

“ എല്ലാം നന്നായിരിക്കുന്നു എന്നു ദൈവം കണ്ടു..

അപ്പോൾ നമുക്ക് അങ്ങനെ പറഞ്ഞു ആ അധ്യായം അങ്ങ് നിർത്താം ….

എല്ലാം വളരെ നന്നായിരിക്കുന്നു… 

അടുത്തത്… ഇരുപത്തിയെട്ടാമത്തെ വാക്യം…

ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ ഭൂമിയിൽ നിറഞ്ഞതിനെ കീഴടക്കുവിൻ…

ബൈബിളിലെ ആദ്യത്തെ ബ്ലസിങ് ആണിത്….

പെരുകാൻ ആശിർവാദം പലരും സ്വീകരിച്ചിട്ടില്ല…

എന്നിട്ട് അവർ പറയുകയാണ്….. ജോലി തായോ,.. വീട് തായോ…. ഞങ്ങൾക്ക് ഐഇഎൽടിഎസ് തായോ.. ഞങ്ങളെ വിദേശത്തേക്ക് വിടണേ…..

ഒന്നാമത്തെ ബ്ലെസ്സിംഗ് ഇതാണ്……

അതായത് ഇഷ്ടംപോലെ കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ……

അപ്പോൾ ഈ വചനത്തിൻറെ പശ്ചാത്തലത്തിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത്…….മക്കളെ സ്വീകരിച്ചാൽ ബാക്കിയെല്ലാം കിട്ടും…..

അത് വേദവാക്യമാണ് തെറ്റില്ല…….

എൻറെ വാക്യമല്ല. ദൈവത്തിൻറെ വാക്യമാണ്…

മക്കളെ സ്വീകരിച്ചാൽ ബാക്കിയെല്ലാം കിട്ടും….

ഇഷ്ടംപോലെ മക്കളെ സ്വീകരിച്ചോ…..

ബാക്കി എല്ലാം കിട്ടും…..

ആറും ഏഴും എട്ടും ഒമ്പതും മക്കളൊക്കെ ഉള്ള മാതാപിതാക്കളെ പരിചയമുണ്ട്….

അവരാരും തന്നെ ഇന്നുവരെ പറഞ്ഞിട്ടില്ല…..

അവരുടെ വാതിലുകൾ അടക്കപ്പെട്ട് കിടക്കുകയാണ്, വഴികൾ അടഞ്ഞുകിടക്കുകയാണ് എന്ന് പറയുന്നില്ല,….

നിങ്ങൾക്ക് ഒരു കുഞ്ഞിനെ തരാൻ ദൈവം തിരുമനസ്സ് ആകുന്നുള്ളൂ എന്നാൽ അങ്ങനെ……

അതിനെക്കുറിച്ച് അല്ല ഞാൻ പറയുന്നത്….

നിങ്ങൾക്ക് മക്കളെ വളർത്താൻ ദൈവം സാഹചര്യം, ആരോഗ്യം തന്നു, ദൈവം നിങ്ങൾക്ക് സൗകര്യം തന്നു….

 എന്നിട്ട് മക്കളെ സ്വീകരിക്കാതിരിക്കുകയാണ്.

 മക്കളെ സ്വീകരിക്കുന്നത് അനുസരിച്ച് ദൈവത്തിൻറെ അനുഗ്രഹം കിട്ടും.

ദൈവത്തിൻറെ മുൻഗണനാ പട്ടികയിൽ ജോലിയല്ല ഒന്നാമത്തേത്…. കല്യാണമാണ് ഒന്നാമത്തേത്…….

ദൈവത്തിൻറെ മുൻഗണനാ പട്ടികയിൽ ജോലിയല്ല ഒന്നാമത്തേത്, മക്കളാണ് ഒന്നാമത്തേത്….

എന്നാൽ ആയിരക്കണക്കിന് കുഞ്ഞുങ്ങള് … സഹോദരി സഹോദരന്മാര്..

ജോലിക്ക് വേണ്ടി മക്കളെ താമസിപ്പിക്കുന്നുണ്ട്…..ജോലി കിട്ടാതെ അവരിങ്ങനെ വലയുകയാണ്…..ജോലിക്കുവേണ്ടി കല്യാണം താമസിപിക്കുന്നുണ്ട്….

അവര് ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങൾ കഴിയുമ്പോൾ പിന്നെ കല്യാണം നടക്കാതെ വിഷമിക്കുകയാണ് …..

ഒന്നാമത് ദൈവം പറയുകയാണ്, നിങ്ങൾ പെരുകണം, മക്കൾക്ക് ജന്മം കൊടുക്കണം, മക്കളെ സ്വീകരിക്കാൻ തയ്യാറാകണം .

അത് ഈ അധ്യായത്തിൽ നമുക്ക് കിട്ടുന്ന മനോഹരമായ ഒരു ആശയമാണ്. ഒന്നാം അധ്യായം അങ്ങനെ നമ്മൾക്ക് അവസാനിപ്പിക്കാം…

രണ്ടാം അധ്യായം..

രണ്ടാമത്തെ അദ്ധ്യായം…

രണ്ടാം വാക്യം ഒന്നുമുതൽ വായിക്കാം..

ഉല്പത്തി 2 ഒന്ന് മുതൽ മുതൽ വായിചേ….

അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂർണ്ണമായി ദൈവം തൻറെ ജോലി ഏഴാംദിവസം പൂർത്തിയാക്കി താൻ തുടങ്ങിയ പ്രവർത്തിയിൽ നിന്ന് വിരമിച്ചു ഏഴാം ദിവസം അവിടുന്ന് വിശ്രമിച്ചു. 

അപ്പോൾ ഇതാണ് സാബത്ത്.. 

ആറ് ദിവസം കൊണ്ട് ദൈവം സൃഷ്ടികർമ്മം പൂർത്തിയാക്കി.. 

ഏഴാം ദിവസം ദൈവം വിശ്രമിച്ചു..

ദൈവത്തിൻറെ ഏഴാം ദിവസം… ആദം ത്തിൻറെ എത്രാം ദിവസം?...

ഈ ദൈവത്തിൻറെ ഏഴാം ദിവസം ആദം ത്തിൻറെ എത്രാം ദിവസമാണ്?. ഒന്നാം ദിവസം…

ദൈവത്തിൻറെ ഏഴാം ദിവസമാണ്…. ആദത്തിൻറെ ഒന്നാം ദിവസം ആണിത്…

ദൈവം വിശ്രമിച്ചത് മനുഷ്യൻറെ ആദ്യത്തെ ദിവസമാണ്, അല്ലെങ്കിൽ ദൈവം

മനുഷ്യനോട് വിശ്രമിക്കാൻ ആവശ്യപ്പെട്ടത് അവൻറെ ആദ്യത്തെ ദിവസമാണ്,

എന്താണ് അതിൻറെ അർത്ഥം എന്നറിയാമോ?....

ഒന്നാമത്തെ കാര്യം…. ദൈവത്തോട് ചേർന്നിരിക്കുകയാണ്….

മനുഷ്യൻറെ ജീവിതത്തിൽ ആദ്യത്തെ കാര്യം.

സാബത്ത് ആചരിക്കുക,…

സാബത്ത് ആചരിക്കുക എന്ന് പറഞ്ഞാൽ ദൈവത്തോട് ചേർന്ന് ഇരിക്കുക.. 

മനുഷ്യൻറെ ജീവിതത്തിലെ ഒന്നാമത്തെ കാര്യം ദൈവാരാധനയാണ്…. മനുഷ്യജീവിതത്തിലെ ഒന്നാമത്തെ ഡ്യൂട്ടി ദൈവത്തോട് ചേർന്നിരിക്കുകയാണ്…

ബാക്കിയെല്ലാം രണ്ടാമത്തേതും മൂന്നാമത്തേതും പത്താമത്തേതും എഴുപതാമത്തെയും ഒക്കെയാണ്….

ദൈവത്തോട് ചേർന്ന് ഇരിക്കുകയാണ് മനുഷ്യൻറെ ഒന്നാമത്തെ ദൗത്യം. അതുകൊണ്ടാണ് മനുഷ്യൻറെ ആദ്യത്തെ ദിവസം ഏഴാം ദിവസമാണ് ആറാം ദിവസമാണ് മനുഷ്യൻ സൃഷ്ടിക്കപ്പെടുന്നത്.

അവൻ സൃഷ്ടിക്കപ്പെട്ട ഉടനെ അടുത്ത ദിവസം അവൻറെ ലൈഫില് ഫസ്റ്റ് ഡേ. അവന് വിശ്രമമാണ് അങ്ങനെ ദൈവം വിശ്രമിച്ചു..

അത് സാബത്ത് ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല..

സാബത്ത് ആചരണത്തിൽ കുറിച്ചൊക്കെ നമുക്ക് പിന്നീട് പഠിക്കാം..

ഉല്പത്തി പുസ്തകം രണ്ടാം അധ്യായത്തിൽ അഞ്ച് മുതൽ ഉള്ള വാക്യങ്ങൾ. ഉല്പത്തി പുസ്തകം രണ്ടാം അധ്യായം 5 മുതൽ.. ദൈവമായ കർത്താവ് 

ആകാശവും ഭൂമിയും സൃഷ്ടിച്ച നാളിൽ ഭൂമിയിൽ പുല്ലോ ചെടിയോ

മുളച്ചിരുന്നില്ല. കാരണം അവിടുന്ന് ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല.   for God

കൃഷി ചെയ്യാൻ മനുഷ്യൻ ഉണ്ടായിരുന്നില്ല. 

എന്നാൽ ഭൂമിയിൽ നിന്ന് ഒരു മൂടൽമഞ്ഞ് ഉയർന്നു ഭൂതലം നനച്ചു. 

ഏഴ് ഉച്ചത്തിൽ വായിച്ചേ ദൈവമായ

 കർത്താവ് ഭൂമിയിലെ പൂഴി കൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും 

ജീവൻറെ ശ്വാസം അവൻറെ നാസാരന്ധ്രങ്ങളിൽ നിശ്വസിക്കുകയും ചെയ്തു.

അങ്ങനെ മനുഷ്യൻ ജീവനുള്ളവൻ ആയി തീർന്നു.

അതായത് ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നത്…….

ആദ്യം പറഞ്ഞു ദൈവം മനുഷ്യനെ പുരുഷന് സ്ത്രീയുമായി സൃഷ്ടിച്ചു…

ഇനി അതിൻറെ വിശദീകരണം.. എങ്ങനെയാണ് സൃഷ്ടിച്ചത്?... മണ്ണ് കുഴച്ചുണ്ടാക്കി… മണ്ണിൽ ആ മനുഷ്യൻറെ നാസാരന്ധ്രങ്ങളിൽ ദൈവം ജീവശ്വാസം ഊതി കയറ്റി…

പൊടിയിൽനിന്ന് രൂപപ്പെടുത്തി… പൂഴി കൊണ്ട് രൂപപ്പെടുത്തി… ഈ പൂഴി എന്ന വാക്ക്…. അവിടെ ഉപയോഗിച്ചിരിക്കുന്ന വാക്ക്…

ഹീബ്രു ഭാഷയിൽ ആണ് അത് എഴുതപ്പെട്ടത്….

ആ വാക്ക് നെഹമിയ യുടെ പുസ്തകം നാലാം അധ്യായം പത്താം വാക്യത്തിൽ വീണ്ടും ഉപയോഗിച്ചിട്ടുണ്ട്.

ഈ വാക്ക് നെഹമിയ നാലാം അധ്യായം പത്താം വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്.. അതിന് മലയാളത്തിൽ അവിടെ കൊടുത്തിരിക്കുന്ന ട്രാൻസ്ലേഷൻ എന്താണെന്നറിയാമോ?.

ചപ്പും ചവറും എന്നാണ്…

എന്താണ് മനുഷ്യനെ ദൈവം പൂഴി കൊണ്ട് സൃഷ്ടിച്ചു

 അല്ലെങ്കിൽ പൂഴി ഇൽ നിന്നും സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ?. ചപ്പും ചവറും കൊണ്ട് സൃഷ്ടിച്ചു…..

സ്വർണ്ണം കൊണ്ട് സൃഷ്ടിക്കായിരുന്നില്ലേ? നല്ല തങ്കംകൊണ്ടു സൃഷ്ടിക്കായിരുന്നില്ലേ? വജ്രം കൊണ്ട്, രത്നങ്ങൾ കൊണ്ട്, പവിഴം കൊണ്ട്, സൃഷ്ടിക്കായിരുന്നില്ലേ? വെള്ളി കൊണ്ട്, ചെമ്പുകൊണ്ട് ഒന്നും കൊണ്ട് സൃഷ്ടിച്ചില്ല? ഇരുമ്പു കൊണ്ടും സൃഷ്ടിച്ചില്ല? പൊടി കൊണ്ടാണ് സൃഷ്ടിച്ചത് ?

ആ പൊടിയെ കുറിച്ച് നെഹമിയ നാല് പത്തിൽ പറയുകയാണ് ചപ്പും ചവറും..

അപ്പോൾ ഓർത്തിരിക്കണം..

എത്ര വലുതായാലും.. എത്ര പണം ഉണ്ടായാലും… എത്ര നില കെട്ടിടം പണിതാലും.. എത്ര വലിയ വണ്ടി വാങ്ങിച്ചാലും.. ഓർത്തോണം ഇത് ചപ്പും ചവറും ആണ്. ഇത് ഒരുനാൾ പുഴു തിന്നേണ്ടതാണ്.. ഒരുനാൾ ഇത് മണ്ണിൽ അലിഞ്ഞു ചേരേണ്ടതാണ്.. ഒത്തിരി മസിലുപിടിച്ച് ഇരിക്കുമ്പോൾ ഓർക്കണം.

ഇത് ചപ്പും ചവറും ആണ്.

പൊടി കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചു.. അവൻറെ നാസാരന്ധ്രങ്ങളിൽ നിശ്വസിക്കുകയും ചെയ്തു..

അങ്ങനെ മനുഷ്യൻ ജീവനുള്ളവൻ ആയി തീർന്നു..

ഇനിയും താഴേക്ക് വരുമ്പോൾ…

ഒമ്പതാമത്തെ വാക്യത്തിലെ രണ്ടാം ഭാഗം.. ജീവൻറെ വൃക്ഷവും 

നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറെ വൃക്ഷവും.. രണ്ട് മരമാണ് പ്രധാനപ്പെട്ടത്..

ഇഷ്ടംപോലെ മരങ്ങളുണ്ട്.. രണ്ട് ടൈപ്പ് മരങ്ങൾ പ്രത്യേകം പറയുന്നുണ്ട്..

ഒന്ന് ജീവൻറെ മരം.. രണ്ടാമത്തേത് അറിവിൻറെ മരം…

ട്രീ ഓഫ് ലൈഫ്.. ട്രീ ഓഫ് നോളജ് .

ജീവൻറെ മരം, അറിവിൻറെ വരം.

നിങ്ങൾക്ക് ബൈബിൾ പഠനത്തിൽ നിന്ന് എന്താണ് വേണ്ടത്?...

ജീവനോ അറിവോ ഏതാ വേണ്ടേ…..

അനേകം ആളുകൾ ബൈബിൾ വായിക്കുന്നതും പഠിക്കുന്നതും അറിയാൻ വേണ്ടിയിട്ടാണ്…

എന്നാൽ വചനം പഠിക്കേണ്ടത് ജീവൻ ഉണ്ടാകാൻ വേണ്ടിയിട്ടാണ്.. ജീവൻ..

അപ്പോൾ ജീവൻറെ വൃക്ഷം.. നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറെ വൃക്ഷം.. ഇവിടെ ഈ പാരഗ്രാഫ് ഇൽ ഞാൻ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറെ വൃക്ഷം എന്താണെന്ന് പറയാം..

അത് പറയുന്നതിന് മുൻപ്.. ദൈവം മനുഷ്യന്.. ഏദൻ തോട്ടത്തിൽ ഏദൻ തോട്ടത്തെ കുറിച്ചാണല്ലോ ഇവിടെ പറയുന്നത് ഏദൻ തോട്ടത്തിൽ എന്തെല്ലാമാണ് കൊടുക്കുന്നത്…

ഒന്നാമത്തേത് എട്ടാമത്തെ വാക്യം.

അവിടുന്ന് കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി താൻ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു.

ദൈവം ആദത്തിനും ഹവ്വയ്ക്കും ഒരു സ്ഥലം കൊടുത്തു.

ഒന്നു സ്ഥലം ---ആദത്തിന് സ്ഥലം കൊടുത്തു.സ്ഥലം

രണ്ട്. കാഴ്ചയ്ക്ക് കൗതുകവും ഭക്ഷിക്കാൻ സ്വാദും ഉള്ള പഴങ്ങൾ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും അവിടുന്ന് മണ്ണിൽനിന്ന് പുറപ്പെടുവിച്ചു.

എന്നിട്ട് പറഞ്ഞു എല്ലാ വൃക്ഷത്തിൻറെയും ഫലം തിന്നോളൂക.

അപ്പോൾ രണ്ടാമത് ദൈവം മനുഷ്യന് ആഹാരം കൊടുത്തു.

ഒന്ന് പ്ലെയ്സ് രണ്ട് ഫുഡ്. രണ്ടാമത് ഭക്ഷണം കൊടുത്തു.

മൂന്ന്.. ദൈവം കുറച്ചു കഴിഞ്ഞിട്ട് പതിനഞ്ചാമത്തെ വാക്യത്തിൽ..

ഏദൻ തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കർത്താവ് മനുഷ്യനെ അവിടെ ആക്കി ജോലി കൊടുത്തു..

മൂന്ന്. ജോബ്- പ്രൊഫഷൻ കൊടുത്തു മൂന്ന്..

നാലാമത്. ഇരുപത്തിരണ്ടാമത്തെ വാക്യത്തിൽ,

 മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ല് കൊണ്ട് അവിടുന്ന് 

ഒരു സ്ത്രീക്ക് രൂപംകൊടുത്തു. അവളെ അവൻറെ മുൻപിൽ കൊണ്ടു വന്നു.

 അസ്ഥിയിൽ നിന്നുള്ള അസ്ഥി മാംസത്തിൽ നിന്ന് മാംസം.

നാലാമത്തേത് ദൈവം അങ്ങനെ ഒരു കുടുംബജീവിതം കൊടുത്തു..

എന്തൊക്കെ കൊടുത്തു?.

താമസിക്കാൻ സ്ഥലം കൊടുത്തു, അപ്പോൾ താമസസ്ഥലം കൊടുത്തു. ഷെൽട്ടർ കൊടുത്തു പാർപ്പിടം കൊടുത്തു.

രണ്ട് ഭക്ഷണം കൊടുത്തു.

മൂന്ന് ജോലി കൊടുത്തു.

നാല് കുടുംബം കൊടുത്തു.

മനുഷ്യൻറെ ആവശ്യം..

നമ്മൾ എന്തിനാ ഈ പ്രാർത്ഥിക്കുന്നത്?

കൂടുതലും…

കർത്താവേ ഒരു വീട് ഉണ്ടാവണേ, കർത്താവേ ഒരു ജോലി കിട്ടണേ, കർത്താവേ കല്യാണം കഴിക്കണേ,

കർത്താവേ പിന്നെന്താണ്?

നാലാമത്തേത് പാർപ്പിടം.. ഒരു വീട് വയ്ക്കാൻ പറ്റണേ. ജോലി കിട്ടണേ,

കർത്താവേ ഭക്ഷണം കിട്ടണേ,,

പിന്നെന്താണ് കല്യാണം നടക്കണേ,

കുടുംബം കിട്ടണേ

ഇതെല്ലാം കൊടുത്തു എന്ന്…

ചോദിക്കാതെ കൊടുത്തു…

അന്ന് ദൈവം ആദത്തിന് അതെല്ലാം ചോദിക്കാതെ കൊടുത്തെങ്കിൽ all these

ആദത്തിന്റെ മക്കളായ നമുക്കും ഇതെല്ലാം ചോദിക്കാതെ തരും. 

ദൈവത്തിൻറെ പദ്ധതിയിൽ നിൽക്കുന്ന മക്കൾക്ക് ദൈവം ഇതെല്ലാം തരും..

ഈ കാര്യങ്ങളെല്ലാം തന്നെ ദൈവം ചോദിക്കാതെ പ്രധാനം ചെയ്യും.

അഞ്ചാമത്തെ ഒരു കാര്യം കൂടി കൊടുത്തു..

എന്താ കൊടുത്തത് എന്ന് അറിയാമോ?.

സ്ഥലം കൊടുത്തു, ഭക്ഷണം കൊടുത്തു, ജോലി കൊടുത്തു ,ദാമ്പത്യം കൊടുത്തു,എന്നിട്ട് അഞ്ചാമത് ഒരു കല്പനയും കൊടുത്തു.

മറ്റേത് എല്ലാം വേണം, ജോലി വേണം, സ്ഥലം വേണം, കച്ചവടം നടക്കണം, പിള്ളേര് വേണം, ഭക്ഷണം വേണം,.. കൽപ്പന മാത്രം പറ്റില്ല…

മനസ്സിലാകുന്നുണ്ടോ അന്നും മനുഷ്യൻറെ ലോജിക് ഇതാണ്. ഇന്നും അതാണ്..

ബാക്കിയെല്ലാം വേണം.. ജോലി കിട്ടണം, കല്യാണം നടക്കണം, മക്കൾ ഉണ്ടാകണം, വീട് വയ്ക്കണം, സ്ഥലം വേണം.

പക്ഷേ കൽപ്പന ഒന്നും പറ്റില്ല..

അപ്പോ ഇതെല്ലാം കൊടുത്തിട്ടാണ് ദൈവം പറയുന്നത്,

മക്കളെ താമസിക്കാൻ ഒരു സ്ഥലം തന്നില്ലേടാ? തന്നു.

ജോലി തന്നില്ലേടാ? തന്നു.

ഭാര്യയെ തന്നില്ലേടാ? തന്നു.

ഭക്ഷണം തന്നില്ലേടാ? തന്നു..

ഇന്നാ ദേ കല്പന.. ഇവിടെ രണ്ട് മരം നിൽക്കുന്നുണ്ട്..

ഇഷ്ടം പോലെ എല്ലാ മരത്തിൽനിന്നും തിന്നാം.

പക്ഷേ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറെ വൃക്ഷത്തിൽനിന്ന് പഴം പറിച്ചു തിന്നരുത്.

നമുക്ക് അതുമാത്രം ഇഷ്ടമല്ല.

ദൈവമേ നീ ബാക്കിയെല്ലാം ഞങ്ങൾ ചെയ്തോളാം..

ബാക്കി എല്ലാം ഞങ്ങൾക്ക് വേണം, പക്ഷേ നിൻറെ കല്പന ഞങ്ങൾക്ക് വേണ്ട. 

എന്താണ് നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറെ വൃക്ഷം എന്ന് പറഞ്ഞാൽ?

അതായത്, എനിക്ക് എന്താണോ നന്മ, എനിക്ക് എന്താണോ തിന്മ,

ഇത് തീരുമാനിക്കേണ്ട അവകാശം ആരുടേതാണ്?

എനിക്ക് തീരുമാനിക്കാൻ പറ്റോ ? ഇതാണ്… എനിക്ക് നന്മ.. 

ഒരു പ്രായപൂർത്തിയായ ആൺകുട്ടിയും പെൺകുട്ടിയും തീരുമാനിക്കുകയാണ് വിവാഹം മനുഷ്യ നിർമ്മിതമാണ്, അതൊരു സോഷ്യൽ സ്ട്രക്ചർ ആണ്.

വിവാഹം അതുകൊണ്ട് നമ്മൾ സമൂഹം ഉണ്ടാക്കിയതാണ്.

അതുകൊണ്ട് നമ്മൾ എന്ത് ചെയ്യണം.

നമുക്ക് ഇഷ്ടമുള്ള… എന്നാൽ മാതാപിതാക്കൾ അല്ല കല്യാണം കഴിക്കാൻ പോണേ.. നമ്മളാണ് ജീവിക്കാൻ പോണെ..

അതുകൊണ്ട് നമുക്ക് ഇഷ്ടമുള്ള ആളുടെ കൂടെ നമ്മൾ ഒരു രണ്ടുകൊല്ലം ജീവിച്ചു നോക്കുക. ലിവിങ് ടുഗദർ..

അങ്ങനെ ഒരുമിച്ചു ജീവിച്ചിട്ട് പറ്റുമെങ്കിൽ ഒരുമിച്ച് പോവുക അല്ലെങ്കിൽ ഡിവോസ് ചെയ്തുപോവുക.

ഇങ്ങനെ ഞങ്ങൾക്ക് ഇതാണ് നന്മ ..ഞങ്ങൾക്ക് ഇതാണ് തിന്മ..

ഇത് ഈ ചെറുപ്പക്കാർ തന്നെ തീരുമാനിച്ചാൽ.. അവരുടെ നന്മ ഏതാണ്, തിന്മ ഏതാണ് എന്ന് അവർ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

ഒരു പെൺകുട്ടി പറയുകയാണ് ഞാൻ പഠിക്കാൻ പോയപ്പോൾ ഞാൻ ഈ ആളെ കണ്ടു.

പരിചയപ്പെട്ടു. ഇഷ്ടപ്പെട്ടു. അയാൾ അയാൾ മറ്റൊരു മതത്തിൽ പെട്ട ആളാണ്.

അപ്പോ എൻറെ മാതാപിതാക്കൾ എന്നോട് പറയുകയാണ് അങ്ങനെ കല്യാണം കഴിക്കാൻ പാടില്ല.

അപ്പോൾ ഞാൻ പറയുകയാണ്… ഈ ഞാൻ ആണ് കല്യാണം കഴിക്കാൻ പോകുന്നത്. ഞാനാണ് എൻറെ ഇഷ്ടം തീരുമാനിക്കുന്നത്.

അതുകൊണ്ട് ദൈവം അങ്ങനെ പറയും, ദൈവവചനം അങ്ങനെ പറയും,അച്ഛന്മാര് അങ്ങനെ പറയും, സഭ അങ്ങനെ പറയും,

ഇത് ഞാനാണ് തീരുമാനിക്കുന്നത്.

അപ്പോൾ ആ പെൺകുട്ടിയുടെ നന്മ ഏതാണ് തിന്മ ഏതാണ് എന്ന് തീരുമാനിക്കുന്നത് ആ പെൺകുട്ടിയാണ്.

ദൈവം പറയുന്നത് ഇതിനുള്ള അധികാരം ഞാൻ നിനക്ക് തന്നിട്ടില്ല.  

അതാണ് പറയുന്നത് നന്മതിന്മകളുടെ അറിവിൻറെ വൃക്ഷത്തിൽനിന്ന് നീ പഴം പറിച്ചു തിന്നരുത്.

നിനക്കെന്താണ് നന്മ അത് ഞാൻ തീരുമാനിച്ചിട്ടുണ്ട്.

നിനക്കെന്താണ് തിന്മ അത് ഞാൻ തീരുമാനിച്ചിട്ടുണ്ട്. 

അത് ഞാൻ നിനക്ക് പറഞ്ഞു തന്നിട്ടുണ്ട്, എഴുതി തന്നിട്ടുണ്ട്, 

അത് വായിച്ചിട്ട് നീ നന്മ ചെയ്യുക തിന്മ ഒഴിവാക്കുക ഇതാണ് ദൈവം പറയുന്നത്..

ആദംതോടും ഹവ്വയോടും അറിവിൻറെ വൃക്ഷത്തിൽ നിന്ന് മക്കളെ പഴം പറിച്ച് തിന്നരുത്..

നിങ്ങൾ ഒരു ഫ്രിഡ്ജ് വാങ്ങി ഫ്രിഡ്ജിന് ഒരു ഒരു ലക്ഷം രൂപയായി എന്ന് വച്ചോ.

നിങ്ങൾ പണമുള്ളവർ ആയതുകൊണ്ട് ഒരു ലക്ഷം രൂപയുടെ ഫ്രിഡ്ജ് വാങ്ങി. അതൊരു വലിയ ഭീമാകാരമായ ഫ്രിഡ്ജ് ആണ്, ഒരു ലക്ഷം രൂപയുടെ ഫ്രിഡ്ജ്.

നിങ്ങൾ വീട്ടിൽ കൊണ്ടുവന്നു വെച്ചു.

ഇപ്പോൾ മഴ മാറി വേനൽ വരികയാണ്. നല്ല ചൂടുണ്ട് അപ്പോൾ ഫാനിൻറെ കാറ്റ് നിങ്ങൾക്ക് ശരീരത്തിന് വേണ്ടത്ര സുഖം തരുന്നില്ല.

അപ്പോൾ നിങ്ങൾ വിചാരിച്ചു ഇത് തണുപ്പിക്കാനുള്ള യന്ത്രം അല്ലേ?

അപ്പോൾ പഴവും പച്ചക്കറികളും മാത്രം തണുപ്പിക്കാതെ മുറി കൂടെ തണുപ്പിച്ച്ചേക്കാം..

എന്തായാലും ഒരു ലക്ഷം രൂപ കൊടുത്തതല്ലേ എന്ന് വിചാരിച്ചിട്ട് നിങ്ങള് ആ ഫ്രിഡ്ജ് അതിൻറെ ഡോർ, രണ്ടോ മൂന്നോ ഡോർ ഉണ്ടെന്ന് വെച്ചോ, അതെല്ലാം തുറന്നിട്ട് നിങ്ങൾ മുറി അങ്ങ് തണുപ്പിക്കാൻ തുടങ്ങി.

നിങ്ങൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ രണ്ടുമൂന്നു മണിക്കൂർ കൊണ്ട് മുറി അങ്ങ് തണുക്കും ഫ്രിഡ്ജ് നിൻറെ ഇടപാടും തീരും.

ഫ്രിഡ്ജ് കേടായി. 

 കേടായപ്പോൾ നിങ്ങൾ അത് വാങ്ങിച്ച സ്ഥലത്തേക്ക് ചെന്നിട്ട് ആ കടക്കാരനെ, ഇത് തന്ന ആളെ നിങ്ങൾ വായിൽ വരുന്ന എല്ലാം പറഞ്ഞു.

അങ്ങനെ പറയുമ്പോൾ നമ്മൾക്ക് ഒരു ലൈസൻസും ഇല്ലല്ലോ അല്ലേ..

അങ്ങനെ എന്തെല്ലാം പറയാമോ അതെല്ലാം പറഞ്ഞു.

അയാള് വിഷമിക്കുകയാണ് നിന്ന്.

അയാൾ ചോദിച്ചു, ചേച്ചി ചേട്ടാ എന്താണ് പ്രശ്നം?

നിങ്ങൾ ഒരു ലക്ഷം രൂപ.. ഒരു ലക്ഷം രൂപ.. വാങ്ങിച്ചിട്ടു എൻറെന്നു എനിക്ക് തന്നെ ഫ്രിഡ്ജ് അത് അത് കേടായി പോയി.

അപ്പോൾ ആള് പറയാണ് അത് അങ്ങനെ കേടാവേണ്ടത് അല്ലല്ലോ.. ഒരിക്കലും കേടാവേണ്ട ഫ്രിഡ്ജ് അല്ലത്.

10 വർഷമാണ് അതിന് ഞങ്ങൾ വാറണ്ടി തന്നിരിക്കുന്നത്, കേടാവാത്ത ഫ്രിഡ്ജ് ആണ്.

നിങ്ങൾ വന്നു നോക്കൂ, വന്നു നോക്കൂ , കേടായത് കാണൂ.

നമ്മൾ വിളിച്ചു കൊണ്ട് വരികയാണ്.

വിളിച്ചോണ്ട് വന്ന് ഇയാൾ വന്ന് നോക്കുമ്പോൾ ഫ്രിഡ്ജിൻറെ രണ്ട് ഡോറും മലർക്കെ തുറന്നിട്ടിരിക്കുന്നു. കുത്തി ഓൺ ചെയ്തിട്ട് ഇരിക്കുന്നു. 

ഫ്രിഡ്ജ് ഭാഗ്യംകൊണ്ട് വർക്ക് ചെയ്യുന്നില്ല.

അപ്പോൾ നിങ്ങൾ പറയുകയാണ്.

 “ഞാൻ ഒരു ലക്ഷം രൂപയുടെ ഫ്രിഡ്ജ് വാങ്ങിച്ചിട്ട് ഞാൻ ഈ മുറി തണുപ്പിക്കാൻ ഇട്ടിട്ട് രണ്ട് മണിക്കൂർ കൊണ്ട് ഇത് അടിച്ചു പോയി”.

അയാൾ ഒരു മാതിരി നല്ല മര്യാദക്കാരനും ആണെങ്കിൽ ഒന്ന് പറയില്ല .അല്ലെങ്കിൽ അയാൾ നിങ്ങളെ കൈ വയ്ക്കും.

കാരണം അയാൾ പറയും.. “നിങ്ങളോട് ആരാണ് പറഞ്ഞത് ഈ ഫ്രിഡ്ജ് ഇങ്ങനെ തുറന്നിട്ട് മുറി തണുപ്പിക്കാൻ”..

അപ്പോൾ നിങ്ങൾ പറയുകയാണ് “ഫ്രിഡ്ജ് വാങ്ങിച്ചത് ഞാനല്ലേ? പണം എൻറെ തല്ലേ? ഞാനല്ലേ കൊണ്ടുവന്നത് ? ഇത് എൻറെ വീട് അല്ലേ ? ഇത് എൻറെ പ്ലഗ് അല്ലേ? ഞാനല്ലേ കുത്തിയത് ? ഞാനല്ലേ ഓൺ ചെയ്തത് ? അതെന്റെ അവകാശമാണ്, അധികാരമാണ്, ഫ്രിഡ്ജ് എങ്ങനെ ഉപയോഗിക്കണം എന്നത്“

അപ്പോൾ അയാൾ പറയും. നിങ്ങൾക്ക് തോന്നിയത് പോലെ ഉപയോഗിച്ചാൽ ഈ കമ്പനി ഉണ്ടാക്കിയ ഫ്രിഡ്ജ് നിലനിൽക്കില്ലെന്ന്. നിങ്ങൾക്ക് തോന്നിയത് പോലെ ഉപയോഗിക്കാൻ പാടില്ലെന്ന്. ഫ്രിഡ്ജ് വാങ്ങുമ്പോൾ ഫ്രിഡ്ജ് പാക്ക് ചെയ്തു കൊണ്ടുവന്ന പാക്കറ്റിൽ ഒരു കാറ്റലോഗ് ഉണ്ട്, അതിനകത്ത് പച്ചയ്ക്ക് എഴുതിവെച്ചിട്ടുണ്ട് കണ്ടീഷൻസ്. ഇത് ഉപയോഗിക്കാൻ ഒരു വ്യവസ്ഥയുണ്ട്.

മനുഷ്യ ജീവിതം.. മനുഷ്യ നീ ഉണ്ടാക്കിയതല്ല.

നീ ഉണ്ടാക്കിയ ജീവിതം ആയിരുന്നെങ്കിൽ നിനക്ക് തോന്നുന്നത് പോലെ പെരുമാറാമായിരുന്നു.

ഈ ജീവിതത്തിൻറെ ഉടയവൻ ദൈവം ആയതുകൊണ്ട് നീ ചോദിക്കാതെയും പറയാതെയും അപ്ലൈ ചെയ്യാതെയും കിട്ടിയ ജീവിതം ആയതുകൊണ്ട്, ജീവിതം ദൈവത്തിൻറെ ദാനമായതുകൊണ്ട്, ദാനം തന്നവൻ- ദാദാവ് തീരുമാനിച്ചിട്ടുണ്ട് മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന്.

അവൻ എഴുതിവെച്ചിട്ടുണ്ട്- പുസ്തകത്തിൽ എങ്ങനെ ജീവിക്കണം എന്ന്.

അതാണ് മനുഷ്യൻറെ നന്മയെയും തിന്മയെയും കുറിച്ചുള്ള ദൈവത്തിൻറെ കണക്കുകൂട്ടൽ.

അത് അനുസരിക്കാൻ മനുഷ്യരായി പിറന്നവർ ബാധ്യസ്ഥരാണ്.

ദൈവത്തെ വെല്ലുവിളിക്കരുത്, വെല്ലുവിളിച്ചാൽ പ്രളയം വരും.

ഉച്ചത്തിൽ പറഞ്ഞേ ഹാലേലുയ്യാ….

പ്രിയപ്പെട്ടവരെ ദൈവത്തെ വെല്ലുവിളിക്കരുത്..

ദൈവത്തെ ദേവിക സംവിധാനങ്ങളെ വെല്ലുവിളിക്കരുത്..

നമുക്ക് തോന്നിയതുപോലെ ജീവിക്കാനുള്ള അധികാരമില്ല..

തോന്നിയത് പോലെ പെരുമാറാൻ അധികാരമില്ല.

മൈക്കും കേൾക്കാൻ പത്തുപേരും ഉണ്ടെങ്കിൽ, ഒരു ചാനലും കേൾക്കാൻ കുറച്ച് ആളുകളും ഉണ്ടെങ്കിൽ എന്തും പറയാം എന്ന് വിചാരിക്കരുത്. എന്തും പറയാൻ നമുക്ക് അവകാശമില്ല. ദൈവം പറഞ്ഞിട്ടുണ്ട് എന്ത് പറയണം എന്ത് പറയരുത്. തോന്നുന്നതെല്ലാം വിളിച്ചു കൂവാൻ പാടില്ല. മനസ്സില് വരുന്നത് എല്ലാം വിളമ്പാൻ പാടില്ല.

അപ്പോൾ അതുകൊണ്ട് ദൈവത്തിൻറെ അരുളപ്പാടുകളെ സ്വീകരിക്കണം. അതിനാണ് നമ്മൾ വചനം പഠിക്കുന്നത്.

ഇത് നമ്മളെ തെറ്റ് തിരുത്താൻ സഹായിക്കും എന്ന് നമ്മൾ കണ്ടു.

അപ്പോൾ അങ്ങനെ വരുമ്പോൾ ഇവിടെ നന്മതിന്മകളുടെ, അറിവിൻറെ വൃക്ഷത്തിൽനിന്ന് പഴം പറിച്ചു തിന്നരുതെന്ന് ദൈവം ആവശ്യപ്പെട്ടു.

ഇനി ഇവിടെ ഒന്നാമത്തെ അധ്യായത്തിലും ഒന്നാമത്തെ അധ്യായത്തിൽ ആവർത്തിച്ച് ആവർത്തിച്ച് ആവർത്തിച്ച് ആറുതവണ ദൈവം പറയുകയാണ് നന്നായിരിക്കുന്നു നന്നായിരിക്കുന്നു നന്നായിരിക്കുന്നു എന്ന് പറഞ്ഞിട്ട് 

രണ്ടാമത്തെ അദ്ധ്യായത്തിൽ പതിനെട്ടാം വാക്യത്തിൽ പറയുകയാണ് നന്നായി ഇരിക്കുന്നില്ല.. നന്നല്ല.. കൊള്ളത്തില്ല.എന്ത് പറഞ്ഞപ്പോഴാ?.. മനുഷ്യൻ ഏകനായിരിക്കുന്നത് നല്ലതല്ല.

അവന് ചേർന്ന ഇണയെ ഞാൻ നൽകാൻ പോവുകയാണ്.

അങ്ങനെ എല്ലാ മൃഗങ്ങളെയും ആദമിൻറെ മുൻപിൽ കൊണ്ടു വന്നു.

ആദം അവയ്ക്കെല്ലാം പേരു കൊടുത്തു.

പേര് കൊടുത്തു കഴിഞ്ഞപ്പോൾ ആദ്യം നോക്കി

കടുവ, കടുവ മാച്ച് ആകുന്നില്ല.

സിംഹം അയ്യോ കടിച്ചു കീറാൻ സാധ്യതയുണ്ട് മാച്ച് ആകുന്നില്ല.

ആന അയ്യോ എന്തൊരു വലിപ്പം മാച്ച് ആകില്ല.

പട്ടി അയ്യേ കണ്ടാൽ തന്നെ ഒരു ചേലില മാച്ച് ആകില്ല ഇല്ല.

പൂച്ച കുറച്ച് ചെറുതായി പോയി അത് ചേലില്.

അപ്പോ അങ്ങനെ എല്ലാത്തിനും നോക്കിയപ്പോൾ മനുഷ്യന് മാച്ച് ആകുന്ന ഒന്നുമില്ല അവിടെ.

അപ്പോൾ ആദം അങ്ങനെ വിഷമിച്ചിരിക്കുന്ന സമയത്ത് ദൈവം ഭൂമിയിലെ ആദ്യത്തെ ഹിപ്നോട്ടൈസ് സ്ലീപ് ഹിപ്നോട്ടിക് നിദ്രയ്ക്ക് വിധേയമാക്കി.ആദത്തെ ഉറക്കി കിടത്തി.

ഉറക്കി കിടത്തിയിട്ട് ആദത്തിൻറെ വാരിയെല്ലിൽ നിന്നും സ്ത്രീയെ സൃഷ്ടിച്ചു.

തലേന്ന് എല്ല് എടുത്തില്ല, കാലിൽ നിന്ന് എടുത്തില്ല, നട്ടെല്ലിൽ നിന്ന് എടുത്തില്ല, 

മുട്ടിൽ നിന്ന് എടുത്തില്ല, 

വാരിയെല്ലിൽ നിന്നാണ് എടുത്തത്. ഹൃദയത്തെ പൊതിയുന്ന എല്ലാണ് വാരിയെല്ല്.

ഹൃദയത്തെ പൊതിയുന്ന എല്ല്.. ചങ്കിന്നാ എടുത്തത്..

അതുകൊണ്ടാണ് ഭാര്യാഭർത്താക്കന്മാർ തമ്മിൽ.. അടുത്ത വാക്യത്തിൽ നമ്മൾ കാണുന്നുണ്ട്, മാതാപിതാക്കളെ വിട്ട് ഭർത്താവ് ഭാര്യയോടും ഭാര്യ ഭർത്താവിനോടും ചേരുമെന്ന്..

അഗാധമായ ആഴമായ ഒരു ഉറ്റ ബന്ധം ഒരു ഇന്റിമസി ഉണ്ടാകണമെന്ന് ദൈവം പറഞ്ഞത് ഇതുകൊണ്ടാണ്.

ഈ വാരിയെല്ലിൽ നിന്ന് ഈ വാരിയെല് എടുത്ത് ഉണ്ടാക്കുകയാണ് അപ്പോൾ പുരുഷനെ ഉറക്കി കിടത്തിയിട്ട് അവൻറെ വാരിയെല്ലെടുത്തു സ്ത്രീയെ സൃഷ്ടിച്ചു.

സ്ത്രീകളോട് താല്പര്യം ഇല്ലാത്ത ആളുകൾ ഞാൻ അല്ല സ്ത്രീകളോട് താല്പര്യം ഇല്ലാത്ത ആളുകൾ ഇങ്ങനെ പറയാറുണ്ട്. പുരുഷൻ സമാധാനമായിട്ട് ചരിത്രത്തിൽ ഉറങ്ങിയ ഏക ദിവസം അന്നാണ് പിന്നീട് അവന് സമാധാനമായിട്ട് ഉറങ്ങാൻ പറ്റിയിട്ടില്ല കാരണം വാരിയെല്ലെയെടുത്ത് ഒരു സാധനത്തെ ഉണ്ടാക്കി.

ഞാൻ പറഞ്ഞതല്ല ആരോ നിങ്ങളോട് താല്പര്യമില്ലാത്തവർ പറഞ്ഞതാണ്. ഞാൻ ഐ വോണ്ട് സബ്സ്ക്രൈബ്.

ഓക്കേ അപ്പോൾ ഏതായാലും പ്രിയപ്പെട്ടവരെ അങ്ങനെ..

വാരിയെല്ലിൽ നിന്നും മനുഷ്യനെ ആദത്തെ ഉറക്കംകെടുത്തി അവൻറെ വാരിയെല്ലിൽ നിന്ന് ഹവ്വ രൂപപെട്ടു.

ആദം ഈ ആദത്തിൻറെ പുതിയനിയമത്തിലെ ആദം ആണ് യേശുക്രിസ്തു രണ്ടാം ആദം.

ആ രണ്ടാം ആദം കുരിശിൽ ഇങ്ങനെ തലചായ്ച്ചു മയങ്ങിക്കിടക്കുമ്പോൾ അവൻറെ വിലാവിൽ കുത്തി. ആ വിലാവിൽ നിന്ന് രക്തവും വെള്ളവും ഒഴുകി.

അതിനെ പിതാക്കൻമാർ പറയുന്നു.. ആ വിലാവിൽ നിന്ന് ഒഴുകിയ രക്തവും വെള്ളവും സഭയാണ്.

ആദത്തിനെ വാരിയെല്ലിൽ നിന്നും രൂപപ്പെട്ട ഹവാ പോലെ കർത്താവായ യേശുവിനെ ചങ്കിൽ നിന്നും രൂപപ്പെട്ടതാണ് സഭ.

സഭ ആദ്ത്തിൻറെ മണവാട്ടി ഹവ്വ പോലെ ക്രിസ്തുവിനെ മണവാട്ടി ആയി മാറുന്നത്, യേശു എന്ന രണ്ടാമത്തെ ആദം കുരിശിൽ മയങ്ങിക്കിടക്കുമ്പോൾ അവൻറെ വിലാവിൽ നിന്ന് ഒഴുകിയ രക്തവും വെള്ളവും..അതിനെ സൂചിപ്പിക്കുന്ന ഒന്ന് പറയാറുണ്ട് അപ്പോൾ സഭ രൂപപ്പെട്ടത് അങ്ങനെയാണ് ആദത്തിൽ നിന്ന് ഹവ്വാ രൂപപ്പെട്ടത് പോലെ വാരിയെല്ലിൽ നിന്നും രൂപപ്പെട്ടു..

10 പെൺകുട്ടികളെ ആദമിൻറെ മുന്നിൽ കൊണ്ടുവന്ന് നിർത്തിയിട്ട് ദൈവം പറഞ്ഞില്ല ഇഷ്ടമുള്ളത് ചൂസ് ചെയ്തോളാൻ. പറഞ്ഞോ ഒറ്റ ഒരെണ്ണത്തിനെ കൊണ്ടുവച്ചുള്ളൂ അതാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. 

ഒരെണ്ണത്തിനെ കൊണ്ടുവന്ന് നിർത്തിയിട്ട് ഒരെണ്ണത്തിന് നിർത്തിയിട്ട് പറയുകയാണ്. ദേ നോക്കി കൊള്ളാൻ പറഞ്ഞു. അപ്പോൾ ആദം അതിനെ കണ്ടു. അസ്ഥിയിൽ നിന്നുള്ള അസ്ഥി മാംസത്തിൽ നിന്നുള്ള മാംസം.

എന്തേ പത്ത് എണ്ണത്തിനെ നിർത്തി കൂടായിരുന്നോ ആദത്തിന് ഒരു ചോയ്സ് ഇട്ടിട്ട്..

ഇത് പോരാ ദാ അത് മുടി ഇല്ല ദാ അത് കളർ ഇല്ല അങ്ങനെയൊക്കെ പറഞ്ഞിട്ട് വേണെങ്കിൽ ആദത്തിന് ഒരു ചോയ്സ് ഇട്ടിട്ടുണ്ടായിരുന്നോ..

പ്രിയപ്പെട്ടവരെ ബൈബിളിലെ ആദ്യത്തെ കുടുംബം രൂപപ്പെടുകയാണ്.

ആദ്യ കുടുംബ രൂപപ്പെടുമ്പോൾ ദൈവം പറയുകയാണ്…

അതായത് ചങ്കിനെ പൊതിയുന്ന എല്ലിൽ നിന്ന് രൂപപ്പെടുത്തി എന്ന് പറഞ്ഞാൽ ചങ്കോടിട്ട് സ്നേഹിക്കാൻ ആണിത്.

അപ്പോൾ ആദത്തിൻറെ വാരിയെല്ലെടുത്ത് സ്ത്രീയെ സൃഷ്ടിച്ചു എന്ന പറഞ്ഞാൽ ഹൃദയത്തെ വാരിയെല്ല് പ്രൊട്ടക്ട് ചെയ്യുന്നതുപോലെ പുരുഷൻ സ്ത്രീയെ സംരക്ഷിക്കണം എന്നതിൻറെ അടയാളമാണിത്.

രണ്ടാമത് ആയിട്ട് ഒരൊറ്റ സ്ത്രീയെ മാത്രം ആദമിൻറെ മുൻപിൽ കൊണ്ടുവന്ന നിർത്തിയുള്ളൂ.

അർത്ഥം ഇത്രയേ ഉള്ളൂ അതായത് ഈ പത്ത് 700 കോടി മനുഷ്യർ ജീവിക്കുന്ന ഭൂമിയിൽ നിനക്ക് ചേർന്ന പങ്കാളിയെ അത് ഒരാൾ ഉള്ളു ദൈവം കണ്ടുവെച്ചിട്ടുണ്ട്.

ഒറ്റ ആളെ ഉള്ളത് ആ വ്യക്തിയിലേക്ക് എത്തിച്ചേരാൻ പറ്റിയാൽ ഭാഗ്യം അപ്പോൾ നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയെ ഓർത്തിട്ട് അയ്യോ ഞാൻ ഒരു ഭാഗ്യം കെട്ടവൻ ആണ് ഭാഗ്യംകെട്ട ഞാനങ്ങോട്ട് എത്തിച്ചേർന്നില്ല ഞാൻ അവിടെ എവിടെയോ ഡീവിയേറ്റു ചെയ്തു എന്ന് ചിന്തിക്കരുത്.

അത് മറിച്ച് ദൈവം ഒരുക്കിയ ജീവിതപങ്കാളി ആവാം അത്. ഏതായാലും കർത്താവേ ഞാൻ ഇത് പറയുന്നത് ചെറുപ്പക്കാർക്ക് വേണ്ടിയിട്ടാണ് ജീവിതം ഒന്നേയുള്ളൂ ജീവിതപങ്കാളി ഒന്നേയുള്ളൂ..

ജീവിതം ഒന്നേയുള്ളൂ ദൈവം നിനക്ക് വെച്ചിരിക്കുന്ന പങ്കാളിയും ഒന്നേയുള്ളൂ ആ ചോയ്സ് തെറ്റി പോകരുത്..

വഴിയെ പോകുമ്പോൾ ഒരാളെ കണ്ടു ഇഷ്ടം തോന്നിയിട്ട് അതാണ് ജീവിതപങ്കാളി എന്ന് വിചാരിക്കരുത് ആരെങ്കിലും എന്തെങ്കിലും ഒരു പ്രേരണ തന്നതിൻറെ പേരിൽ അതാണ് ജീവിതപങ്കാളി എന്ന് ചിന്തിക്കരുത് മറിച്ച് ദേവിക പദ്ധതി പൂർത്തിയാക്കാൻ ദൈവമൊരുക്കിയ ഒരു ഇണയുണ്ട് ആ ഇണയിലേക്ക് എത്തിച്ചേരണം..

എന്നിട്ട് ഇരുപത്തിനാലാമത്തെ വാക്യം പറയുകയാണ്-- പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോട് ചേരും അവർ ഒറ്റ ശരീരമായി തീരും.. 

ഇതാണ് ബൈബിളിലെ ആദ്യത്തെ കല്പന.

 ബൈബിളിലെ ആദ്യത്തെ ബ്ലെസ്സിംഗ് ഞാൻ പറഞ്ഞു എന്താണ് സന്താനപുഷ്ടിയുള്ളവരായി പെരുകണം ബൈബിളിലെ ആദ്യത്തെ കല്പനകളിൽ ഒന്ന് ഇതാണ് അതായത് കല്പന എന്ന് ഞാൻ പറയുമ്പോൾ നന്മതിന്മകളുടെ അറിവിൻറെ വൃക്ഷത്തിൽനിന്ന് പഴം പറിച്ചു തിന്നരുത് എന്ന് കൽപനയുണ്ട് അതു കഴിഞ്ഞാൽ അടുത്ത ഒരു കല്പന ഇതാണ് അതായത് മാതാപിതാക്കളെ വിട്ട് ഭാര്യയോട് ചേരും.

അപ്പോൾ മാതാപിതാക്കളോട് ആണ് ഇത് പറയാനുള്ളത് അതായത് കല്യാണം കഴിഞ്ഞാൽ പിന്നെ ഭാര്യയെയും ഭർത്താവിനെയും അവരുടെ വഴിക്ക് വിടണം. 

ഞാൻ കഴിഞ്ഞ ആഴ്ച പറഞ്ഞെന്നു തോന്നുന്നു ഇനി പറയുന്നില്ല..

ഇന്ന് എന്തായിരുന്നു മോളെ കറി അയ്യോ ഇന്നും ചമ്മന്തി ആണോ അയ്യോ ഇന്നും ചാളയോ കിട്ടിയുള്ളൂ എന്നൊന്നും ചോദിച്ചു വിളിക്കരുത് അവർക്ക് ചാള ആണ് ഇഷ്ടം..

ചേച്ചി നെയ്മീൻ കൂട്ടി ഇവിടെ ഇരുന്നോ അങ്ങോട്ട് കേറി ഇടപെടരുത്.

മനസ്സിലായോ അയ്യോ ഇന്നും വെണ്ടക്ക ആണോ എന്ന് പറഞ്ഞുകൊണ്ട് വിളിക്കരുത്..

അവർക്ക് വെണ്ടയ്ക്കയാണ് ഇപ്പോൾ വൈദ്യൻ നിർദ്ദേശിച്ചിരിക്കുന്നത് ആറുമാസത്തേക്ക്.. നിങ്ങൾ നിങ്ങളുടെ ജോലി നോക്കി പൊയ്ക്കൊള്ളുക. അതായത് കുടുംബജീവിതത്തിൽ ആവശ്യമില്ലാതെ മാതാപിതാക്കൾ കയറി ഇടപെടാൻ പോകരുത്.

അവരുടെ ജീവിതം ഇനി ദുരിതം ആണെങ്കിൽ സഹായിക്കണം.

പക്ഷേ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഇന്ന് അനേകം കുടുംബങ്ങൾ തകരുന്നത് മാതാപിതാക്കൾ കയറി ആവശ്യമില്ലാത്ത ഇതിലൊക്കെ കേറി കൈകടത്തുന്നത് കൊണ്ടാണ്.. ഒത്തിരി കുടുംബങ്ങളുടെ ഭാരം അതാണ് ആണ്.

അതായത് ആവശ്യമില്ലാത്ത കാര്യത്തിലേക്ക്… ഈ മര്യാദയ്ക്ക് വയസ്സാൻ കാലത്ത് അമ്മച്ചിക്ക് വേദപുസ്തകവും വായിച്ചു… മൂന്നുമാസത്തേക്ക് ബൈബിൾ വായിക്ക് അമ്മച്ചി…. അമ്മച്ചിയുടെ ഈ മാനസിക രോഗം മാറും അല്ല ഈ മാനസിക രോഗം അല്ല ഈ പ്രശ്നം മാറും.. അങ്ങനെ ഈ ബൈബിൾ വായിച്ച് കൊന്ത ചൊല്ലി പ്രാർത്ഥിച്ചു ഇരിക്കേണ്ട സമയത്ത് ആവശ്യമില്ലാതെ അവരുടെ കുടുംബ ജീവിതത്തിൽ കയറി ഇടപെടാൻ പോകരുത്.. അവരും ജീവിക്കട്ടെന്ന് അപ്പോൾ നിങ്ങൾ പറയും അവർക്ക് തെറ്റില്ലേ അച്ഛാ നിങ്ങളെ തെറ്റാതെ ആണല്ലോ ഇവിടം വരെ എത്തിയത്….. തെറ്റ് തെറ്റ് തെറ്റ് ഊപ്പാട് വന്ന ആളാണ് ഈ പറയുന്നത്..

അവർക്ക് തെറ്റില്ലേ അവർക്ക് തെറ്റ്ട്ടെ അവർക്ക് തെറ്റിയിട്ട് അവർ തിരുത്തിക്കോളും..

അവർക്ക് മണ്ടത്തരം പറ്റട്ടെ മണ്ടത്തരം പറ്റിയേ അവർ പഠിക്കൂ അവർക്ക് അബദ്ധം അബദ്ധം പറ്റണം എന്നാലേ അവർ ശരിയാവൂ..

അയ്യോ അവർക്ക് അവരുടെ സാമ്പത്തിക മേഖല….

തകർന്നാൽ അവർ പള്ളിയിൽ വരും അല്ലേൽ പള്ളിയിൽ വരത്തില്ല… അവർക്ക് കടം കേറിയാൽ?.....

കടം കേറിയാൽ 250 കിലോമീറ്റർ യാത്ര ചെയ്തു മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിൽ വരും…..

അല്ലേ ഇതൊക്കെ വരുമോ വരുമോ ഇതൊക്കെ കണ്ണാടിയും വെച്ച് ഒക്കെ ഇരിക്കണ കണ്ടില്ലേ.

ഉറക്കെ പറഞ്ഞേ ഹാലേലൂയ..

അതുകൊണ്ട് ആവശ്യമില്ലാത്ത സഹായത്തിന് പോകരുത് തെറ്റ്ട്ടെ

അപ്പോൾ അതുകൊണ്ട് പ്രിയപ്പെട്ട സഹോദരങ്ങളെ പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോട് ചേരും അവർ ഒറ്റ ശരീരമായി തീരും. പുരുഷനും ഭാര്യയും നഗ്നനയായിരുന്നു എങ്കിലും അവർക്ക് ലജ്ജ തോന്നിയിരുന്നില്ല..

പെട്ടെന്ന് പോകാം

മൂന്നാമത്തെ അദ്ധ്യായം

അപ്പോൾ മടുത്തോ

ബൈബിളിലെ ആദ്യത്തെ കുടുംബം ഇനിയാണ് മർമപ്രധാനമായ കാര്യം. ദൈവം ഒരു തോട്ടം ഉണ്ടാക്കി .ദൈവം ഒരു മനുഷ്യനെ ഉണ്ടാക്കി. ദൈവം അവന്റെ വാരിയെല്ലിൽ നിന്ന് ഒരു സ്ത്രീയെ ഉണ്ടാക്കി. ദൈവം അവരെ ഒരു കുടുംബം ആക്കി. കുടുംബം ആക്കി ഭാര്യയും ഭർത്താവും സന്തോഷത്തോടെ വർത്താനം പറഞ്ഞ് ഇരിക്കുമ്പോൾ ദേ ഒരുത്തൻ കേറി വരുന്നു. ഒരു കരിക്കട്ട ദേ കേറി വരുന്നു നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ..

എന്ത് മനോഹരം ആകേണ്ട ഭൂമിയാണിത് വലിഞ്ഞു കേറി വന്നിരിക്കുന്നു.. ഇതിനകത്ത് ഒരുത്തൻ ഇങ്ങനെ ഇഴഞ്ഞു വരികയാണ്..

ഗുഡ് മോർണിംഗ്…. ചെ.. മൊത്തം കുളം ആകാൻ പോവുകയാണ്…

ഇവിടെ പണ്ടൊക്കെ എന്ത് രസമായിരുന്നു മൊത്തം നാശം ആകാൻ പോവുകയാണ് ഇവൻ ഇങ്ങനെ കേറി വരികയാണ്..

ശ്രദ്ധിക്കേണ്ട ഒന്നാമത്തെ കാര്യം ഇതാണ് പ്രിയപ്പെട്ട സഹോദരങ്ങളെ ..

അതായത് ദൈവം അങ്ങോട്ട് പറഞ്ഞ് അവസാനിപ്പിച്ചു.. എന്തെന്നറിയാമോ.. മാതാപിതാക്കളെ വിട്ട് നിങ്ങൾ രണ്ടുപേരും ഒറ്റ ശരീരമായി തീരും. നിങ്ങൾക്കിടയിൽ ഭിന്നതയില്ല, നിങ്ങൾ ഏക ശരീരമായി തീരും. നിങ്ങൾ മാതാപിതാക്കളെ വിട്ട് നിങ്ങൾ ഒരു യൂണിറ്റ് ആകും.

പെട്ടെന്ന് ഒരു പാമ്പ് അവരുടെ ഇടയിലേക്ക് ഇഴഞ്ഞു കയറിയിട്ട് പാമ്പ് അവരെ ഭിന്നിപ്പിക്കുകയാണ്.

സാത്താൻറെ ബൈബിളിലെ ആദ്യത്തെ എൻട്രി. ഭിന്നിപ്പിക്കാനുള്ള എൻട്രി ആയിരുന്നു.

മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക് ഇത്.

അന്നും ഇന്നും അവൻറെ ഒന്നാമത്തെ തന്ത്രം ഭിന്നതയാണ്.

ഒരു വീട്ടിലേക്ക് പാമ്പ് ഇഴഞ്ഞ് കയറുമ്പോൾ ഭാര്യഭർത്താക്കന്മാർ ഭിന്നിപ്പിക്കപ്പെടും.

ഒരു സമൂഹത്തിലേക്ക് പാമ്പ് ഇടിഞ്ഞു കയറുമ്പോൾ സമൂഹം ശിഥിലമാകും.

ശുശ്രൂഷ കേന്ദ്രത്തിലേക്ക് പാമ്പിനെ കയറുമ്പോൾ ശുശ്രൂഷാ കേന്ദ്രം ഭിന്നിപ്പിക്കപ്പെടും.

ഒരു കൂട്ടായ്മയിലേക്ക് ഈ പാമ്പ് ഇഴഞ്ഞു കയറുമ്പോൾ ആ കൂട്ടായ്മ ചിതറിക്കപ്പെടും.

ശ്രദ്ധിക്കണം ഇത്. ഈ പാമ്പിനെ കയറ്റി വിടരുത്.

അകത്തേക്ക് ഇതിനെ വിളിച്ചു കേറ്റരുത്, അതിന് എന്താ ചെയ്യേണ്ടത്? ഇതിനകത്തുണ്ട്… ഈ അദ്ധ്യായത്തിൽ ഇതെല്ലാം ഉണ്ട്..

അതായത് ക്ഷണിക്കാത്ത ഒരു അതിഥിയെ പോലെ ഈ ഭിന്നതയുടെ പാമ്പ് ഇഴഞ്ഞ് കയറി.

എന്നിട്ട് അവൻ ചോദിക്കുകയാണ് ഈ കുടുംബത്തിലേക്ക്.. എനിക്ക് ഭയങ്കര വിഷമം വരികയാണ് ഇത് വായിക്കുമ്പോൾ…

അതായത് എന്ത് രസമായിരുന്നു ഇത്..

പെട്ടെന്ന് ഈ പാമ്പ് വന്നിട്ട് സ്ത്രീയോട് ചോദിക്കുകയാണ്..

എല്ലാ മരത്തിൻറെയും പഴം തിന്നരുത് എന്ന് പറഞ്ഞിട്ടുണ്ടോ?

അതെ ഒരു ഡൗട്ട് ചോദിക്കാൻ വന്നതാണെ.. എല്ലാ മരത്തിൻറെയും പഴം തിന്നരുത് എന്ന് പറഞ്ഞിട്ടുണ്ടോ?

അതായത് ഈ വഴിയെ പോകുന്നവരുടെ ചോദ്യത്തിന് മറുപടി കൊടുക്കേണ്ട കാര്യമുണ്ടോ? എല്ലാ ചോദ്യത്തിനും മറുപടി പറയണോ?

എല്ലാത്തിനും പോയി കൊരുക്കണോ?... വേണോ ?

വഴിയെ പോയപ്പോൾ ഒരുത്തൻ ചീത്തവിളിച്ചു. തന്തയ്ക്ക് തന്നെ വിളിക്കുന്നു. ഞാൻ ഒത്തിരി കേൾക്കുന്നതാ ഇത്…. വണ്ടി ഓടിക്കുമ്പോഴേ… അതായത് നമ്മൾ ഈ മരണപ്പാച്ചിൽ പാഞ്ഞ് ഇങ്ങ് പോകുമ്പോൾ…. അവൻ ഇങ്ങനെ ഹല്ലേലൂയ… എൻറെ അപ്പൻ തുമ്മി തുമ്മി തുമ്മി തുമ്മി തുമ്മി വയ്യാതായി പുള്ളിക്ക്… അതായത് അത് ഇങ്ങനെ വിളിക്കില്ലേ…. അപ്പോൾ അതിനകത്ത് പോയി കൊരുക്കാനോ അത് കേട്ടിട്ട് ആമേൻ എന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ..

എടാ വഴിയെ പോയതിൻറെ അറ്റത്ത് പിടിക്കാൻ പോണോ…..

അങ്ങനെയല്ലേ കൊലപാതകം നടന്നത്?

അങ്ങോട്ട് അമ്മായിഅമ്മ അങ്ങോട്ട് പോയ വഴിക്ക്… ഇത് ഈ പുറം ചവിട്ടു നാടകം കൊടുത്തിരിക്കുന്നത് അങ്ങ് കേറ്റി കുത്തി രണ്ടു ചവിട്ട് ഒക്കെ ചവിട്ടി അമ്മായമ്മ നിൻറെ ----കൊണ്ടുവന്നതാണോഡി എന്ന് ചോദിക്കുമ്പോൾ.. മരുമോളെ അതിനകത്ത് കയറി കൊരുക്കാനോടി? അങ്ങനെയല്ലേ അമ്മായിഅമ്മ അടിച്ചു നീ ചാകേണ്ടി വന്നത്? അങ്ങനെയല്ലേ ചെരവയ്ക്കു അടി കിട്ടി നിൻറെ തല പൊട്ടിയത്? അങ്ങനെയല്ലേ കുടുംബം ഇത് ഇത് ഇപ്പോൾ കോടതിയുടെ കോടതിയുടെ വരാന്തയിൽ എത്തി നിൽക്കുന്നത് ?. അതുകൊണ്ടല്ലേ എല്ലാത്തിലും കയറി പിടിക്കണോ?

ദേ ഒരുത്തൻ വന്നിട്ട് ചോദിക്കുകയാണ്

അതേ ഒരു ഡൗട്ട് ചോദിച്ചോട്ടെ എല്ലാ മരവും എല്ലാ റബറും വെട്ടുന്നുണ്ടോ?

പോയാ പോരേ എല്ലാ റബർ വെട്ടാൻ ഉണ്ടോ ഇല്ലയോ പറയേണ്ട കാര്യമില്ല.

ഞാൻ പറയുന്ന ആശയം മനസ്സിലാകുന്നുണ്ടോ?

അതായത് എല്ലാകാര്യത്തിനും മറുപടി പറയേണ്ട കാര്യമില്ല ഇല്ല.

ഭർത്താവ് വന്ന് ഒരു കാര്യം പറയുന്നു, ഭാര്യ ഉടനെ അതിന് ഏറ്റു പിടിക്കേണ്ട കാര്യമുണ്ടോ?

കുഴമ്പ് വാങ്ങിച്ചു തന്നതിൻറെ ഊപ്പാട് വന്നില്ലേ എന്തിനാ ആവശ്യമില്ലാത്ത പറയുന്നേ?

മിണ്ടാതിരുന്നാൽ പോരെ ഭർത്താക്കൻമാര് മിണ്ടാതിരുന്ന് മിണ്ടാതിരുന്ന് തന്നെ സന്യാസ തുല്യം സന്യാസിമാർ ആയിട്ട് അറിയുന്ന അനേകം പേർ ഇതിനകത്ത് ഇരിപ്പുണ്ട് കണ്ടാൽ തന്നെ ഒരു സന്യാസി ലുക്കാണ് മിണ്ടാതെ ഇരുന്നതാണ് വരുമ്പോൾ പ്രാർത്ഥിക്കാൻ വരുമ്പോൾ ഏത് സഭയിലാ എന്ന് ചോദിക്കണമെന്നുണ്ട് സഭയിൽ അല്ല അച്ചോ 50 കൊല്ലം ദാമ്പത്യം 50 കൊല്ലത്തെ ദാമ്പത്യം ഈ അവസ്ഥയിലാക്കി മിണ്ടാതിരുന്നതാണ് ചേച്ചിമാര് പലതും മിണ്ടാതിരിക്കുന്നതാണ് അതുകൊണ്ട് എന്താ ചില ചേച്ചിമാരെ കാണുമ്പോൾ ചിരിക്കുന്ന സമയത്ത് എന്ത് ഭംഗി ആണെന്ന് അറിയോ എല്ലാ പല്ലും യഥാസ്ഥാനത്ത് ഉണ്ട് ഇത് മിണ്ടാതിരുന്നതിൻറെ ഗുണമാണത് മറ്റേത് ഇങ്ങനെ പാമ്പ് കേറി വന്നിട്ട് സ്ത്രീയോട് ചോദിക്കുകയാണ് തോട്ടത്തിലെ വൃക്ഷങ്ങളുടെ വൃക്ഷത്തെ തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്ന് ദൈവം പറഞ്ഞിട്ടുണ്ടോ?

അപ്പോൾ സ്ത്രീ പറഞ്ഞു തോട്ടത്തിലെ എല്ലാ വൃക്ഷത്തിന്റെയും ഫലം

തിന്നാം. പക്ഷേ ദാണ്ടേ അത് തിന്നാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ട്.

തോട്ടത്തിലെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുകയോ തൊടുകപോലുകയോ അരുത്, ഭക്ഷിച്ചാൽ നിങ്ങൾ മരിക്കും. എന്ന് ദൈവം പറഞ്ഞിട്ടുണ്ട്.

സർപ്പം സ്ത്രീയോട് പറഞ്ഞു ..നിങ്ങൾ മരിക്കില്ല.

വായിച്ചേ ഉല്പത്തി 2 പതിനേഴ് ജെനെസിസ് ടു സെവന്റീൻ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറെ വൃക്ഷത്തിൻറെ ഫലം നീ തിന്നരുത് തിന്നുന്ന ദിവസം നീ മരിക്കും നാല് ഉൽപ്പത്തി മൂന്ന് നാല് വായിച്ചേ സർപ്പം സ്ത്രീയോട് പറഞ്ഞു നിങ്ങൾ മരിക്കില്ല.

ദൈവം പറഞ്ഞു നിങ്ങൾ മരിക്കും പിശാച് പറഞ്ഞു നിങ്ങൾ മരിക്കില്ല.

ഇതാണ് പിശാചിനെ തന്ത്രം.

ദൈവം എന്ത് പറഞ്ഞിട്ടുണ്ടോ അതിൻറെ ഓപ്പോസിറ്റ് പറയും.

ദൈവം പറഞ്ഞു നിങ്ങൾ വിശുദ്ധകുർബാന ഭക്ഷിക്കണം നിങ്ങൾക്ക് നിത്യജീവൻ കിട്ടും.

പിശാച് പറയും അത് ഭക്ഷിച്ചില്ലേൽ ഇപ്പോ എന്താ?’

ഇപ്പോ അത് ചെയ്തില്ലേൽ ഇപ്പോ എന്താ? അങ്ങനെ ഇപ്പോ എല്ലാവർക്കും ചെയ്യാൻ പറ്റുമോ? നേരെ ഓപ്പോസിറ്റ് പറഞ്ഞു.

വൃക്ഷത്തിലെ പഴം ആസ്വാദ്യകരവും കണ്ണിന് കൗതുകകരവും അറിവ് ഏകാൻ കഴിയുമെന്നതിനാൽ അഭികാമ്യം ആണെന്ന് കണ്ടു അവളത് പറിച്ചു തിന്നു.. 

ഇരുവരുടെയും കണ്ണുകൾ തുറന്നു. നഗ്നനാണെന്ന് അവർ അറിഞ്ഞു 

അത്തിയില കൂട്ടിത്തുന്നി അവർ അരക്കച്ച ഉണ്ടാക്കി 

അത്തിയില കൊണ്ട് തുണി ഉണ്ടാക്കിയാൽ എന്താ കുഴപ്പം എന്തെങ്കിലും കുഴപ്പം ഉണ്ടോ ദാണ്ടേ ഇവിടുന്ന് റബർ ഇൻറെ ഇല പെറുക്കി നിങ്ങളൊരു ഉടുപ്പ് ഉണ്ടാക്കി എന്ന് വെച്ചോ നിങ്ങൾ വരുന്ന വഴിക്ക് ഒരു കാറ്റടിച്ച് എല്ലാം പറന്നു പോയി എന്ന് വിചാരിച്ചോ അപ്പോൾ നിങ്ങൾ മാനക്കേട് നാണക്കേട് ധ്യാനകേന്ദ്രത്തിൽ എങ്ങനെ കേറി വരും അപ്പോൾ ഒരാൾ പറഞ്ഞു ഒരു ആശയം പറഞ്ഞു തന്നു റബ്ബറിൻറെ ഇല എല്ലാം പെറുക്കിയെടുത്ത് ഒരു തുണി ഉണ്ടാക്കാൻ പറഞ്ഞു ഞങ്ങൾ റബ്ബറിൻറെ ഇല പെറുക്കി ഒരു തുണി ഉണ്ടാക്കി എന്താ പ്രശ്നം എന്ന് അറിയോ എന്താ പ്രശ്നം ഒരു ഉറുമ്പ് കടിക്കുന്ന അതൊന്നുമല്ല ഉറുമ്പ് ഇല്ലാത്ത ഇലയാണ് ആണ് ആണ് അതല്ല അതൊന്നുമല്ല എന്താണ് അതായത് നല്ല വെയിൽ അടിക്കുമ്പോൾ അതങ്ങ് ഉണങ്ങും ഉണങ്ങുമ്പോൾ അത് ഓരോന്നായിട്ട് കൊഴിയാൻ തുടങ്ങും കൊഴിയാൻ തുടങ്ങുമ്പോൾ പല പ്രസക്ത ഭാഗങ്ങൾ എല്ലാം കിളിയായി കിളിയായി വരും നിങ്ങൾ അത്തിയിൽ അല്ല ഈ റബറിനെ ഇലകൊണ്ട് വസ്ത്രം ഉണ്ടാക്കിയാൽ അതാണ് കുഴപ്പം അപ്പോൾ ഇവിടെ അത്തിയില കൊണ്ട് വസ്ത്രം അരക്കച്ച ഉണ്ടാക്കി എന്നിട്ട് രണ്ടുപേരും കൂടെ രാവിലെ ഇത് ഉണ്ടാക്കിയത് എന്നിട്ട് പോയി പാത്തു ഇരിക്കുകയാണ്..

കർത്താവ് വരാൻ സമയമായി.. പാത്തു ഇരിക്കുകയാണ്.

പാത്തു ഇരിക്കുമ്പോഴാണ് ഹവ്വയും ആദവും നിൽക്കുന്ന സമയത്ത് തിരിഞ്ഞു നിൽക്ക് മനുഷ്യനെ വൃത്തികേട് ദേ ഇവിടെ അല്ലേ ഇലകൊഴിഞ്ഞിരിക്കാം അപ്പോൾ ആദം പറയുകയാണ് എടീ മൊത്തം വൃത്തികേട് ആടി അവിടെയെല്ലാം അപ്പോൾ ഈ ഇല പെറുക്കാന് സമയം കാണൂ അതുകൊണ്ട് ദൈവം പറഞ്ഞു നീ നീ എന്ത് മാത്രം പരിഹാരം ചെയ്താലും ഒരു പാപം ചെയ്തതല്ലേ ഇത്.

ഈ പാപത്തിന് നീ എന്ത് മാത്രം പരിഹാരം ചെയ്താലും അത് പരിഹാരമാകില്ല.

പരിഹാരം യഥാർത്ഥത്തിൽ ഞാൻ ചെയ്യും.

അതുകൊണ്ട് ദൈവം വന്നിട്ട് ഒരു മൃഗത്തെ കൊന്നു അതിൻറെ തോലെടുത്ത് വസ്ത്രം ഉണ്ടാക്കി ആദത്തെയും ഹവ്വയെയും ധരിപ്പിച്ചു എന്നാ പറയുന്നത്.

കണ്ടോ സ്ഥലം കൊടുത്തു വസ്ത്രം കൊടുത്തു ജോലി കൊടുത്തു കുടുംബം കൊടുത്തു അവസാനം തുണിയും കൊടുത്തു എല്ലാം കൊടുക്കുകയാണ് ഫ്രീയായിട്ട്.

പാപം ചെയ്തിട്ട് വന്നിട്ട് പിന്നെയും കൊടുക്കുകയാണ് അങ്ങനെ ദൈവം കൊടുത്തു. 

ഇനി ഇതിനകത്ത് നിന്ന് ഒരു കാര്യം പ്രശക്തമായ ഒരു കാര്യം പറഞ്ഞാൽ തൽക്കാലം പെട്ടെന്ന് അവസാനിപ്പിക്കാം.

അതായത് കുമ്പസാരത്തെ കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ആശയം ഇതിനകത്ത് കിടപ്പുണ്ട് ശ്രദ്ധിച്ചിരുന്നാലേ പിടികിട്ടു.. ശ്രദ്ധിച്ചാൽ പിടികിട്ടും പിടി കിട്ടിയാൽ കുമ്പസാരം നല്ലതാകും.

ദൈവം ആദംതോട് ബൈബിളിലെ ആദ്യത്തെ ചോദ്യം ആദം നീ എവിടെ?
(ഉല്പത്തി 3 ഒൻപത്)

ബൈബിളിലെ ആദ്യത്തെ ചോദ്യം ആദം നീ എവിടെ ബൈബിളിലെ 

രണ്ടാമത്തെ ചോദ്യം ഉല്പത്തി 4 ഒൻപത് കായേ നിൻറെ സഹോദരൻ എവിടെ?

ആദം നീ എവിടെ നിൻറെ ദൈവത്തോടുള്ള ബന്ധത്തിൽ മനുഷ്യ നീ എവിടെ?

കായേ നിൻറെ സഹോദരൻ എവിടെ?

 നിൻറെ സഹോദരനോടുള്ള ബന്ധത്തിൽ മനുഷ്യ നീ എവിടെ?

നിനക്ക് ദൈവത്തോടുള്ള ബന്ധം എവിടെയാ? സഹോദര നോടുള്ള ബന്ധം എങ്ങനെയാ? ഇതാണ് ഈ രണ്ടു ചോദ്യം.

വിശദീകരിക്കുന്നില്ല ഇല്ല .

ആദ്യത്തെ ചോദ്യം ആദം നീയെവിടെ?

അപ്പോൾ ആദം മറിഞ്ഞിരിക്കുകയാണ്.. മരത്തിൻറെ പുറകിൽ പോയി മറഞ്ഞിരിക്കുകയാണ്.

അപ്പോൾ ദൈവം ചോദിക്കുന്ന ചോദ്യം ശ്രദ്ധിക്കുക, നഗ്നനാണെന്ന് നിന്നോട് ആരു പറഞ്ഞു? 

തിന്നരുതെന്നു ഞാൻ കൽപ്പിച്ച വൃക്ഷത്തിൻറെ ഫലം നീ തിന്നോ?

ശ്രദ്ധിക്കാമോ.. നഗ്നനാണെന്ന് നിന്നോട് ആരു പറഞ്ഞു.. ആരാടാ പറഞ്ഞത് തിന്നരുതെന്നു ഞാൻ കൽപ്പിച്ച വൃക്ഷത്തിൻറെ പഴം നീ തിന്നോ? ചോദ്യം ദൈവത്തിന് അത് അറിയാൻ പാടില്ലേ?

തിന്ന് എന്ന അതോ ദൈവത്തിൻറെ കണ്ണുവെട്ടിച്ച് ആണോ ഇത് തിന്നത്?.

എന്ത് പറയുന്നു ഹോ തമിഴ്നാട്ടുകാരെ ബംഗാളികളെ

ദൈവത്തിന് ഇത് അറിയാം.

ഇവരിത് തിന്നു എന്ന് ദൈവത്തിന് അറിയാമോ? 

അറിയാമോ ചേച്ചി അറിയാമോ ഒന്നു പറഞ്ഞേ ചേച്ചി, ചേച്ചിയുടെ സ്വരമൊന്നു കേൾക്കട്ടെ അറിയാമോ? അറിയാം.

പിന്നെന്തിനാ ചോദിക്കുന്നത് അറിയാവുന്ന കാര്യം അറിയാമെങ്കിൽ മിണ്ടാതിരുന്നാൽ പോരെ?

അറിയാവുന്നവൻ എന്തിനാ ചോദിക്കുന്നത്?

ചോദ്യം കേട്ടോ തിന്നരുതെന്ന് ഞാൻ കൽപ്പിച്ച് മരത്തിൻറെ പഴം നീ തിന്നോ?

പ്രിയപ്പെട്ടവരെ ഇത് ദൈവത്തിനു വേണ്ടിയല്ല ദൈവം ചോദിക്കുന്നത്. ദൈവത്തിന് ഒരു ആഗ്രഹമുണ്ട് ഇവൻ ഇപ്പോൾ ഇവിടെ വെച്ച് ഇങ്ങനെ പറയണം.  

എങ്ങനെ? ദൈവമേ തിന്നരുതെന്ന് നീ എന്നോട് കൽപിച്ച മരത്തിൻറെ പഴം ഞാൻ തിന്നു.

 ഇങ്ങനെ പറഞ്ഞാൽ ഈ കേസ് ഇപ്പോൾ ഇവിടെ വെച്ച് തീരും.

ദൈവം പ്രാക്ടീസ് കൊടുക്കുകയാണ് ഇങ്ങനെയാണ് നീ പറയേണ്ടത് മനസ്സിലായോ കുമ്പസാരക്കൂട്ടിൽ നീ ഇങ്ങനെയാ പറയേണ്ടത്.

അതായത് തിന്നരുതെന്ന് നീ പറഞ്ഞ മരത്തിൻറെ പഴം ഞാൻ ഞാൻ തിന്നു. ആദം എന്താ പറഞ്ഞത് എന്ന് അറിയാമോ? ദേ ഇവൾ പറഞ്ഞിട്ടാണെന്ന്.

ഇവൾ ഒറ്റ ഒരുത്തിയ പറഞ്ഞത്. ദാണ്ടെ ഒരുത്തി മുടിയൊക്കെ നീട്ടി നിൽക്കുന്നില്ലേ അവൾ അവൾ ഒറ്റ ഒരുത്തിയെ പറഞ്ഞത് ഇല ഒക്കെ പെറുക്കി ഒരുത്തി അവൾ ഒറ്റ ഒരുത്തി ആണെന്ന് പറഞ്ഞു.

 അപ്പോൾ ദൈവം ചോദിച്ചു തിന്നരുതെന്ന് ഞാൻ പറഞ്ഞ മരത്തിൻറെ പഴം എടീ നീ തിന്നോ?

ദേ ആ പന്ന പാമ്പാണ് എല്ലാത്തിൻറെയും കാരണം.

നമ്മുടെ കുമ്പസാരങ്ങൾ ഫലപ്രദം ആകാത്തതിന് കാരണം നിങ്ങൾക്ക് പിടികിട്ടിയോ?

നമ്മൾ പറയുകയാണ് കെട്ടിയോൻ കുടിച്ചിട്ട് വന്നു അഞ്ചു ആറും തെറി വിളിച്ചപ്പോൾ ഞാൻ അറിയാതെ ഒരു 25 തെറി വിളിച്ചു പോയി.

നീ അതൊന്നും പറയണ്ട കർത്താവേ എനിക്ക് നീ തന്ന ജീവിതപങ്കാളിയെ ഞാൻ തെറി വിളിച്ചു.

പല കുമ്പസാരക്കൂട്ടിലും നമ്മൾ നമ്മളെ തന്നെ ന്യായീകരിച്ച് കൊണ്ടിരിക്കുകയാണ്.

സത്യമല്ലേ എന്നോട് ഞാൻ ഇത്രയും സ്നേഹിച്ച അവൻ എന്നോട് ഇങ്ങനെ ചെയ്തപ്പോൾ ഞാനറിയാതെ ദേഷ്യപ്പെട്ടു പോയി.

ഞാനെൻറെ സഹോദരനോട് കർത്താവേ ദേഷ്യപ്പെട്ടു പോയി അത്രയും മതി. കൂടുതൽ ന്യായം ഒന്നും വേണ്ട.

എന്നെ കുടിച്ചോണ്ട് വന്ന് ഇടിച്ചപ്പോൾ ഞാൻ പോടാ എന്ന് പറഞ്ഞു ഞാൻ അങ്ങനെ പറഞ്ഞു എന്നെ ഇടിച്ചു കൊണ്ടിരുന്നപ്പോൾ അറിയാതെ അങ്ങനെയൊന്നും പറയണ്ട.

ഞാനെൻറെ ജീവിതപങ്കാളിയെ തെറിവിളിച്ചു.

എനിക്ക് ദേഷ്യം വന്നപ്പോൾ എന്നെ ഭർത്താവ് ശരിക്കും ഉപദ്രവിച്ചപ്പോൾ ആ കൊച്ചു വന്നപ്പോൾ ആ കൊച്ചിൻറെ തലയ്ക്ക് ഇട്ട് ഒരു അടി കൊടുത്തു. കൂടുതൽ ഒന്നും പറയണ്ട.

ഞാൻ എൻറെ കുഞ്ഞിനെ ഉപദ്രവിച്ചു.

നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ?

കുമ്പസാരക്കൂട്ടിൽ നമ്മുടെ പാപത്തെ നമ്മൾ ന്യായീകരിക്കരുത്.

ഇന്ന് പല കുമ്പസാര കൂട്ടിലും നമ്മൾ നമ്മളെ ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ്.

നമ്മൾ പറയുകയാണ് ഞാൻ അങ്ങനെ ആ സാഹചര്യത്തിൽ എന്നെ അങ്ങനെ കാണിച്ചപ്പോൾ ഞാൻ അറിയാതെ വീണുപോയി.

ആ പടം കണ്ടപ്പോൾ ഞാൻ തെറ്റ് ചെയ്തു പോയി. ആ പോസ്റ്റർ കണ്ടപ്പോൾ എൻറെ വീടിൻറെ വാതില്ക്കല് അത് ഒട്ടിച്ചു വച്ചതുകൊണ്ട് അങ്ങനെയൊന്നും നീ പറയണ്ട.

ഞാൻ അത് നോക്കി ഞാൻ വീണുപോയി.

ഞാൻ അത് പറഞ്ഞു, ഞാൻ വീണുപോയി, ഞാൻ അത് പറഞ്ഞു എനിക്കത് പറ്റി.

പ്രിയപ്പെട്ട സഹോദരങ്ങളെ…

തിന്നരുതെന്നു ഞാൻ കൽപ്പിച്ച വൃക്ഷത്തിലെ ഫലം നീ തിന്നോ ഉടനെ ആദം പറയുകയാണ്..

നിങ്ങൾ ശ്രദ്ധിച്ചേ ഒരൊറ്റ യൂണിറ്റ് അസ്ഥിയിൽ നിന്നുള്ള അസ്ഥി.

ഇവൻ നേരത്തെ പറഞ്ഞ ഡയലോഗ്..

ഇത് ഹവ്വ എൻറെ അസ്ഥിയിൽ നിന്നുള്ള അസ്ഥി മാംസത്തിൽ നിന്നുള്ള മാംസം.

ഐ ലവ് യു, ഐ ടൂ ലവ് യു, ഐ ത്രീ ലവ് യു എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്ന ടീമുകൾ ആണിത്.

അപ്പോൾ കരളേ ചങ്കേ പൊന്നേ തേൻ എന്ന് പറഞ്ഞുകൊണ്ടിരുന്നു ആളുകൾ പറയുകയാണ്,

ദാണ്ടേ ഇവൾ ഒറ്റ ഒരുത്തി ആണെന്ന് പറഞ്ഞുഇവൾ ഒറ്റ ഒരുത്തി.

അവൾ പറയുകയാണ് പാമ്പ് ഒറ്റ ഒരുത്തനാണ് എന്ന് പറഞ്ഞു.

അതായത് മനുഷ്യൻറെ ജീവിതത്തിൽ സംഭവിക്കുന്നത് ഇങ്ങനെയാണ്.

പാപം വന്നു കേറി കഴിയുമ്പോൾ, ദൈവ കല്പന ലംഘിച്ചു കഴിയുമ്പോൾ, നമ്മൾ പരസ്പരം ആരോപണമുന്നയിക്കാൻ തുടങ്ങും, ഭിന്നത വരാൻ തുടങ്ങും. ഭിന്നത വന്നത് ഇങ്ങനെയാണ്.

ഒന്നാമത്തേത് ശ്രദ്ധിച്ചോ പെട്ടെന്ന് നിർത്താം.

ഒന്നാമത്തേത് ആ ഏതൻ തോട്ടത്തിലെ ആദ്യ പാപം എന്ത്?

ഉത്തരം പറ എന്താണ് ആദ്യപാപം എന്താണ്?

ഈ തോട്ടത്തിലെ ആദ്യപാപം? 

അനുസരണക്കേട് അല്ല.

ഏദൻ തോട്ടത്തിലെ ആദ്യപാപം—അവിശ്വാസം.

ദൈവം പറഞ്ഞു തിന്നാ നീ മരിക്കും, 

സാത്താൻ പറഞ്ഞു തിന്നാ നീ മരിക്കില്ല. 

ദൈവം പറഞ്ഞത് അവിശ്വസിച്ചു, 

സാത്താൻ പറഞ്ഞത് വിശ്വസിച്ചു.

ഇതാണ് അതിൻറെ ഫലമായിട്ടാണ് അനുസരണക്കേട് കാണിച്ചത്.

അപ്പോൾ അവിശ്വാസം സാത്താൻ കയറുന്ന ഒന്നാമത്തെ വഴി അവിശ്വാസം. 

അതിൻറെ മറുവഴി വിശ്വസിക്കണം. 

ദൈവം പറഞ്ഞതെല്ലാം സത്യം ആണെന്ന് വിശ്വസിക്കണം ഒന്ന്.

രണ്ടാമത്തേത് അവിശ്വാസത്തിന് ഫലമായി അനുസരണക്കേട് വന്നപ്പോൾ ദൈവം പറഞ്ഞു സാരമില്ല തെറ്റുപറ്റിയത് ഇരിക്കട്ടെ.
തെറ്റുപറ്റിയത് ഇരിക്കട്ടെ നീ വിഷമിക്കേണ്ട മോനെ നീ ഒരു കാര്യം ചെയ്യ്.

ഞാൻ തിന്നരുതെന്ന് പറഞ്ഞ മരത്തിൻറെ ഫലം നീ തിന്നോ… അപ്പോൾ ദേ ഇവളാണ് എന്ന് പറയും… ഇവൻ ആണെന്ന് പറയും…. പാമ്പാണെന്ന് പറയും .

ഒന്നും പറയണ്ട തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ സത്യസന്ധമായി കർത്താവേ ഞാനിങ്ങനെ ഈ തെറ്റ് ഈ ഗ്രാവിറ്റിയിൽ ഇത്ര തവണ ഇത് ഞാൻ ചെയ്തിട്ടുണ്ട്. തെറ്റിനെ ന്യായീകരിക്കുന്തോറും ഭിന്നത വളർന്നുകൊണ്ടിരിക്കും.

പ്രിയപ്പെട്ടവരെ അങ്ങനെ ദൈവം സർപ്പതോട് പറയുകയാണ്.

അപ്പോൾ ആരൊക്കെ തെറ്റ് ചെയ്തത്?

സർപ്പം ഹവ്വ ആദം അങ്ങനെയാണ് തെറ്റിനെ പരമ്പര .

സർപ്പം വന്നു ഹവ്വായുടെ പറഞ്ഞു, ഹവ്വ ആദമിനോട് പറഞ്ഞു എല്ലാവരും തെറ്റ് ചെയ്തു.

അപ്പോൾ ഈ ഓർഡർ അനുസരിച്ചാണ് ദൈവം ശിക്ഷിക്കുന്നത്..

ഈ ഓർഡർ അനുസരിച്ചാണ് ദൈവം ശിക്ഷിക്കുന്നത്.

അതായത് നീ കല്യാണം നടത്തി.

നീ കല്യാണം നടത്തിയപ്പോൾ നീ കല്യാണത്തിന് തലേന്ന് കുപ്പി പൊട്ടിച്ചു.

കുപ്പി നീ കൂട്ടുകാരന് വിളമ്പി, കുപ്പി പൊട്ടിച്ചു ഒഴിച്ചു കൊടുത്തു,

വിളമ്പി വിളമ്പിയട്ട് ആ മദ്യം കുടിച്ചിട്ടു കൂട്ടുകാരൻ വീട്ടിൽ ചെന്നിട്ട് അവൻറെ ഇളയ മകളെ റേപ്പ് ചെയ്തു

ഞാൻ എക്സജറേഷൻ അല്ല. സംഭവം നടന്ന കാര്യം പറയുകയാണ്.

നിൻറെ കൂട്ടുകാരൻറെ വീട്ടിൽ ചെന്നിട്ട് അവൻറെ ഇളയ മകളെ റേപ്പ് ചെയ്തു. അവൻറെ സ്വന്തം മകളെ മാനഭംഗപ്പെടുത്തി ആര് ? കൂട്ടുകാരൻ.

ആ കൂട്ടുകാരന് നീ നിൻറെ കല്യാണത്തിന് തലേന്നു മദ്യം ഒഴിച്ചുകൊടുത്തു. ആ മദ്യം മദ്യവും കുടിച്ചിട്ട് അവൻ പോയി അവൻറെ മകളെ മാനഭംഗപ്പെടുത്തി .

കേട്ടോ ശിക്ഷ വരുന്നത് ഇവന് അല്ല ഒന്ന് ആദ്യം നിനക്ക്.

ഓർഡർ അതാണ്.

ഒന്ന് നിൻറെ വീട്ടിൽ നിന്ന് ഈ ശിക്ഷ തുടങ്ങും.

ഉച്ചത്തിൽ പറഞ്ഞേ ഹാലേലൂയ ഉച്ചത്തിൽ പറഞ്ഞേ ഹാലേലൂയ.

പ്രിയപ്പെട്ട സഹോദരങ്ങളെ ഇത് മനസ്സിലാക്കികോണം.

ഇത് മനസ്സിലാക്കികോണം.

അതായത് പാപം ചെയ്തവൻ അല്ല തുടങ്ങിവച്ചവൻ ഉണ്ടല്ലോ.. തുടങ്ങി വെച്ചവൻ. കൂട്ടുകാരനെ വിളിച്ചിട്ട് നല്ലൊരു വീഡിയോ കിട്ടിയെടാ വാട്ട്സാപ്പിൽ ഇന്നാ.. അയച്ചുതന്നു. അവൻ അതു കണ്ടു കണ്ടിട്ട് അവൻ അനിയൻറെ ഭാര്യയും ആയിട്ട് പാപം ചെയ്തു.

ശിക്ഷ ഇവിടുന്ന് തുടങ്ങും അയച്ചുകൊടുത്തവനിൽനിന്ന് തുടങ്ങും. നീ എക്സ്പോസിംഗ് ആയിട്ടുള്ള വേഷം ഇട്ടു നടന്നു..

നീ മാനം മര്യാദയായി ഡ്രസ്സ് ഇട്ടു നടക്കുന്നതിന് പകരം വളരെ എക്സ്പോസിംഗ് ആയിട്ട് വേഷമിട്ടു നടന്നു.

ഒരു ചെറുപ്പക്കാരന് പാപ പ്രേരണയുണ്ടായി അവൻ പോയി അയൽവക്കത്തെ കുളിമുറിയിൽ എത്തി നോക്കി അവിടെപ്പോയി വീഡിയോ റെക്കോർഡ് ചെയ്തു. ശിക്ഷ ഇവിടുന്ന് തുടങ്ങും.

നീ മര്യാദയ്ക്ക് വസ്ത്രം ധരിക്കാത്ത നിന്നിൽനിന്ന് മനസ്സിലാകുന്നുണ്ടോ.

ഈ പറയുന്നേ ശാപം വരുന്നത് എവിടെ നിന്ന് എന്ന് അറിയോ?

ഒന്ന് സർപ്പത്തിൽ നിന്നു തുടങ്ങി ദൈവം സർപ്പത്തോടു പറഞ്ഞു.

“ നീ ഇത് ചെയ്തത് കൊണ്ട് നീ മൃഗങ്ങളുടെ ഇടയിൽ ശപിക്കപ്പെട്ടത് 

ആയിരിക്കും. ജീവിതകാലം മുഴുവൻ നീ പൊടി തിന്നും. നീയും സ്ത്രീയും 

തമ്മിൽ നിൻറെ സന്തതിയും സ്ത്രീയുടെ സന്തതിയും തമ്മിൽ ഞാൻ ശത്രുത 

ഉളവാക്കും. അവൻ നിൻറെ തല തകർക്കും. വിശദീകരിക്കേണ്ടല്ലോ.. 

നീ അവൻറെ കുതി കാലിൽ പരിക്കേൽപ്പിക്കും അതാണ് യേശുവിൻറെ കുരിശുമരണം.

മാതാവും ഈശോ..

അവിടുന്ന് സ്ത്രീയോട് പറഞ്ഞു ഗർഭരിഇഷ്ടതകൾ വർദ്ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. നിനക്ക് ഭർത്താവിൽ അഭിലാഷം ഉണ്ടായിരിക്കും അവൻ നിന്നെ ഭരിക്കും. തിന്നരുതെന്നു ഞാൻ പറഞ്ഞ ഫലം 

സ്ത്രീയുടെ വാക്കുകേട്ട് നീ തിന്നത് കൊണ്ട് നീ മൂലം മണ്ണ് ശപിക്കപ്പെട്ട ആയിരിക്കും. ആയുഷ്കാലം മുഴുവൻ കഠിനാധ്വാനം കൊണ്ട് നീ അതിൽ നിന്ന്  കാലയാപനം ചെയ്യും. അതിൽ മുള്ളും മുൾച്ചെടിയും മുളപ്പിക്കും.

പാപം

നമ്മൾ പറയുകയാണ് എന്തുകൊണ്ടാണ് അച്ഛനോട് പാപം ഏറ്റു പറയുന്നത്? 

പാപം മനുഷ്യർ തമ്മിലുള്ള ഒരു ബന്ധത്തിൽ മാത്രമല്ല വിള്ളൽ ഉണ്ടാക്കിയത് ഒന്ന് നമ്മളോട് തന്നെ അതൊരു അകൽച്ച ഉണ്ടാക്കി.

രണ്ട് നമ്മളും സഹോദരങ്ങളും തമ്മിൽ ഒരു അകൽച്ച ഉണ്ടാക്കി

3 നമ്മളും പ്രപഞ്ചവും തമ്മിലുള്ള താളം തെറ്റിച്ചു പാപത്തിന് അങ്ങനെയൊരു ഡയമെൻഷൻ ഉണ്ട്.

ഒന്ന് നമ്മളോട് തന്നെ നമ്മൾ പാപം ചെയ്തു രണ്ട് നമ്മൾ നമ്മുടെ സഹോദരങ്ങളോട് തെറ്റ് ചെയ്തു.

മൂന്ന് നമ്മൾ ഈ പ്രപഞ്ചത്തോട് തെറ്റ് ചെയ്യാൻ ഇടയായി.

എന്ന് പറഞ്ഞാൽ ഓരോ തെറ്റും ദൈവ കല്പനകളുടെ ലംഘനവും, നമ്മളോടും തങ്ങളോടു, മറ്റുള്ളവരോടും, പ്രപഞ്ചത്തോടും ഉള്ള പാപമാണ് .സമൂഹത്തോടുമുള്ള ഒരു പാപമാണ്.

കൂട്ടായ്മയോടുള്ള ഒരു പാപമാണ്.

അതുകൊണ്ട് അതുകൊണ്ട് ഈ സമൂഹത്തിൻറെ കർത്താവിൻറെ ദൈവത്തിൻറെ ദൈവത്തിനെതിരെ നമുക്കെതിരെ മറ്റുള്ളവർക്കെതിരെ പ്രപഞ്ചത്തെ നെതിരെ നാലു ഡയമെൻഷനിൽ ഈ പാപം ചെയ്യുമ്പോൾ ഈ നാല്ൻറെയും പ്രതിപുരുഷനായി ഒരു മനുഷ്യ വ്യക്തിയോട്, അഭിഷേകം ചെയ്യപ്പെട്ട ഒരു വ്യക്തിയോട്, ഒരു പുരോഹിതനോട് പാപങ്ങൾ ഏറ്റു പറയുകയാണ്.

പ്രിയപ്പെട്ടവരെ കർത്താവിൻറെ സന്നിധിയില് നമുക്ക് ഒരു നിമിഷം എഴുന്നേറ്റു നിൽക്കാം.

നമുക്ക് ദൈവത്തിൻറെ തിരുമുൻപിൽ നമ്മൾ ഇന്ന് ബലിയർപ്പിച്ച് പ്രാർത്ഥിക്കാൻ പോവുകയാണ്.

ഈ പരിശുദ്ധ കുർബാന അർപ്പിച്ച് നമ്മൾ പ്രാർത്ഥിക്കുമ്പോൾ ദൈവത്തിൻറെ ശക്തമായ കരം നമ്മുടെമേൽ ഇറങ്ങിവരും.

പ്രത്യേകിച്ച് ഈ ധ്യാനകേന്ദ്രത്തിൽ ഏറ്റവും അഭിഷേകത്തോടെ നടക്കുന്ന ശുശ്രൂഷകളിൽ 1 പരിശുദ്ധ കുർബാനയാണ്.

ആ ഈ കുർബാന അർപ്പണത്തിലൂടെ ഈശോമിശിഹാ അതിശക്തമായ കൃപ നമ്മളിലേക്ക് അയക്കാൻ പോവുകയാണ്.

കണ്ണടച്ച്… നമ്മുടെ എല്ലാ നിയോഗങ്ങളും പരിശുദ്ധ കുർബാനയിലേക്ക് ചേർത്ത് വെച്ച് കൊണ്ട്.. രണ്ട് കര്ങ്ങളും സ്വർഗ്ഗത്തിലേക്ക് ഉയർത്തി, അതിനെ തുടർന്ന്.

ഹൃദയം തുറന്ന് എല്ലാ മക്കളും സ്തുതിക്കട്ടെ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ…

ഒരു പത്തിരുപത് പേര് നമ്മുടെ സ്വരം കേൾക്കട്ടെ..

ഉച്ചത്തിൽ..

ഈശോയെ യേശുവേ യേശുവേ യേശുവേ..

എല്ലാ ജീവിതത്തിൻറെ നിയോഗങ്ങളും ഭാരങ്ങളും കർത്താവിൻറെ കരങ്ങളിലേക്ക് നമുക്ക് കൊടുക്കാം.

ഈ ബലിയർപ്പിച്ച് പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധ കുർബാനയിൽ കൂടെ നമ്മുടെ ഹൃദയത്തിലേക്കും ശരീരത്തിലേക്കും ജീവിതത്തിലേക്കും ഈശോ ഇറങ്ങി വരികയാണ്.

ഉല്പത്തി പുസ്തകം മൂന്നാം അദ്ധ്യായം പതിനഞ്ചാമത്തെ വാക്യത്തിൽ നമ്മൾ വായിച്ചു - നീയും സ്ത്രീയും തമ്മിലും നിൻറെ സന്തതിയും സ്ത്രീയുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും അവൻ നിൻറെ തല തകർക്കും. രക്ഷയുടെ വാഗ്ദാനമായിരുന്നു അത്.

രക്ഷയിൽ രക്ഷ വാഗ്ദാനം ചെയ്തപ്പോൾ യേശുക്രിസ്തുവിനെ ആണ് വാഗ്ദാനം ചെയ്തത് കന്യകയിൽ നിന്ന് കർത്താവായ യേശുക്രിസ്തു പിറന്നു.

സാത്താൻറെ തല അവൻ തകർത്തു..

പ്രിയപ്പെട്ടവരെ യേശുക്രിസ്തുവിൽ നിന്ന് വന്ന രക്ഷ ഇന്ന് ഇവിടെ നമ്മൾ സ്വീകരിക്കുന്നത് വിശുദ്ധ കുർബാനയിൽ ആണ്.

ഒരു നിമിഷം നിങ്ങൾ ഇരിക്കുക..

പെസഹ ആഘോഷം നടക്കുന്ന സമയത്ത് കുടുംബനാഥനോട്…

ലേവ്യരുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നുണ്ട് പതിനേഴാം അധ്യായത്തിൽ.

കുടുംബനാഥൻ പെസഹാ ഭക്ഷണം ഒരുക്കിവെച്ച് കഴിയുമ്പോൾ.. വീട്ടിലെ മൂത്ത കുട്ടി കുടുംബനാഥനോട് ചോദിക്കും..” അപ്പാ നമ്മൾ എന്തിനാണ് ഈ പെസഹാ ഭക്ഷിക്കുന്നത് “ .

വിശുദ്ധ കുർബാനയുടെ ഒരു മർമ്മം ഞാൻ പറഞ്ഞുതരാം.

പെസഹാ ഭക്ഷണം.

ഇസ്രായേൽകാര് പെസഹാ ഭക്ഷണം ഒരുക്കിവെച്ച് കഴിയുമ്പോൾ കുടുംബ നാഥനോട് വീട്ടിലെ മൂത്ത മകൻ ചോദിക്കുകയാണ് “അപ്പാ.. എന്തിനാണ് അപ്പാ ഈ പെസഹാ ഭക്ഷണം നമ്മൾ ഒരുക്കി വെച്ചതും കഴിക്കുന്നതും?” 

അപ്പോൾ അപ്പൻ എങ്ങനെ മറുപടി പറയും ബൈബിളിൽ ഇങ്ങനെ എഴുതിയിരിക്കുന്നത്, “മകനെ ഈജിപ്തിൽനിന്ന് ഞാൻ പുറത്തു വന്നപ്പോൾ എൻറെ ദൈവം എനിക്ക് വേണ്ടി ചെയ്തതിൻറെ ഓർമ്മയാണ് ഇത് “

 പറയുന്നത് ഇങ്ങനെയാണ്. ‘ഈജിപ്തിൽനിന്ന് ഞാൻ പുറത്തു വന്നപ്പോൾ’ യേശുവിൻറെ കാലത്തെ ഒരു കുടുംബം ആണെന്ന് വിചാരിക്കുക യേശുവിൻറെ കാലത്തെ ഒരു കുടുംബനാഥൻ പറയുകയാണ്- “ഈജിപ്തിൽ നിന്നും ഞാൻ പുറത്തു വന്നപ്പോൾ” തെറ്റല്ലേ അത്?.

ഈജിപ്തിൽ നിന്നും അയാൾ പുറത്തു വന്നിട്ടുണ്ടോ?

എല്ലാ ആയിരത്തിഅഞ്ഞൂറ് രണ്ടായിരം വർഷം മുമ്പ് അയാളുടെ മാതാപിതാക്കളാണ് പുറത്തുവന്നത്.

അയാൾ ഒരു അഞ്ചാറ് തലമുറ കഴിഞ്ഞു നിൽക്കുന്ന ആളാണ്.

എന്നിട്ടും അയാൾ പറയുകയാണ് ‘ഈജിപ്തിൽ നിന്നും ഞാൻ പുറത്തു വന്നപ്പോൾ’

എന്തുകൊണ്ടാണ് ആ വചനം അങ്ങനെ എഴുതിയിരിക്കുന്നത് എന്ന് അറിയാമോ?

ഓരോ പെസഹാ തിരുനാളിന് കുഞ്ഞാടിനെ മുറിക്കുമ്പോഴും ഓരോ പെസഹ കുഞ്ഞാട് ബലി കഴിക്ക പെടുംമ്പോഴും യഹൂദന്മാരുടെ വിശ്വാസം ഇങ്ങനെ..എന്നെ നോക്കൂ..

യഹൂദന്മാരുടെ വിശ്വാസം ഇങ്ങനെയായിരുന്നു..

ഓരോ പെസഹ കുഞ്ഞാട് ബലിയർപ്പിക്കപ്പെടുംമ്പോഴും,’ ആ പെസഹ കുഞ്ഞാടിനെ ഞാൻ 2000 വർഷങ്ങൾക്ക് ഇപ്പുറത്ത് നിന്നും പെസഹ കുഞ്ഞാടിനെ ഞാൻ മുറിക്കുന്ന സമയത്ത് അത് ഞാൻ സമയത്തിലൂടെ യാത്ര ചെയ്തു പുറകോട്ടു പോയി, ആദ്യത്തെ പെസഹാ തിരുനാളിൽ ആദ്യത്തെ പെസഹ കുഞ്ഞാടിനെ അതിനെ അറുത്ത അതിൻറെ രക്തം തളിച്ച ആ ദിവസത്തിൽ എത്തിച്ചേരുകയാണ്’ ഇതായിരുന്നു അവരുടെ വിശ്വാസം .

അതായത് 2000 വർഷങ്ങൾ കഴിഞ്ഞ് പെസഹ കുഞ്ഞാടിനെ ഒരു യഹൂദ കുടുംബത്തിൽ അറക്കുന്ന സമയത്ത്, ഇയാൾ കാലഘട്ടത്തിലൂടെ യാത്ര ചെയ്തു സ്ഥലകാലങ്ങളെ ഭേദിച്ച് ആദ്യത്തെ പെസഹാ ഭക്ഷണം ഭക്ഷിച്ച ആ ദിവസത്തിലേക്ക് എത്തിച്ചേരും.

ആയിരുന്നു ആത്മീയമായി അതായിരുന്നു അവരുടെ വിശ്വാസം.

ഇതായിരുന്നു വിശുദ്ധ കുർബാനയുടെ മർമ്മം.

 ഇന്നിവിടെ ഈ ബലിപീഠത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന ഈ സമയത്ത് ഈ ആലയത്തിൽ ആയിരിക്കുന്ന എല്ലാ മക്കളും 2000 വർഷം സമയത്തിൽ പുറകോട്ട് പോയി കാൽവരി കുരിശിൻറെ താഴെ അമ്മ നിന്നത് പോലെ നിന്ന് ഇപ്പോൾ ബലി അർപ്പിക്കുകയാണ്.. 

ഇതാണ് വിശുദ്ധ കുർബാനയുടെ മർമ്മം. ഇന്ന് ഈ വിശുദ്ധകുർബാന നമ്മൾ അർപ്പിക്കുന്ന സമയത്ത്.. നമ്മൾ ഇന്ന് ഈ മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിൽ വലിയ അർപ്പിക്കുമ്പോൾ നമ്മൾ 2000 വർഷം പുറകോട്ട് പോയി കർത്താവായ യേശുക്രിസ്തു കുരിശിൽ ബലിയർപ്പിച്ചതിൻറെ ആ ബലിയർപ്പണത്തിൽ പങ്കുചേരുകയാണ്.

അങ്ങനെ നിങ്ങൾ ഇതിനെ കാണണം.

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=bLrd5poEbJY&list=PLmnPhVMTElsYWbwQzM5qF-Qu1ilE0U8Yj&index=1 ക്ലിക്ക് ചെയ്യുക

Courtesy Fr. Daniel Poovannathil

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...