സദാചാരവൽക്കരണത്തിൽ നിന്നും പ്രത്യയശാസ്ത്രത്തിൽ നിന്നും സഭ സ്വാതന്ത്ര്യമാകട്ടേ. ഫ്രാൻസിസ് മാർപാപ്പ

2013 ഏപ്രിൽ പത്തൊൻപതാം തീയതി പരിശുദ്ധ മാർപാപ്പ, നടപടി 9: 1-20, യോഹന്നാൻ 6: 52-59 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“ദൈവവചനത്തെ എളിമയോടെ സ്വീകരിക്കണം. കാരണം അത്  സ്നേഹത്തിന്റെ വചനമാണ്. ഈ തരത്തിൽ മാത്രമേ അത് നമ്മുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുകയും നമ്മുടെ ജീവിതത്തെ മാറ്റുകയും ചെയ്യുകയുള്ളൂ. പൗലോസിന്റെ  മാനസാന്തരവും കഫർണാമിലെ സിനഗോഗിൽ യേശു പറഞ്ഞ വചനവും രണ്ട് വേദവായനകളും വാതുറന്നു സംസാരിക്കുന്ന യേശുവിൽ കേന്ദ്രീകരിച്ചിരിക്കുന്നു.

തന്നെ പീഡിപ്പിക്കുന്ന സാവൂളിനോട് യേശു സംസാരിക്കുന്നു. സാവൂളിനെ സ്വാഗതം ചെയ്ത് സ്വീകരിക്കാൻ നിയമിതനായ അനനിയാസിനോട് യേശു  സംസാരിക്കുന്നു. തന്റെ ശരീരം ഭക്ഷിക്കുകയും തന്റെ രക്തം പാനം ചെയ്യുകയും ചെയ്യാത്തവൻ രക്ഷാ പ്രാപിക്കുകയില്ലന്ന് യേശു നിയമ പണ്ഡിതന്മാരോട് പറയുന്നു. യേശുവിന്റെ വാക്കുകൾ നമ്മുടെ മനസ്സിലൂടെ കടന്ന് ഹൃദയത്തിൽ പ്രവേശിക്കുന്നു.

കാരണം അവൻ നമ്മുടെ മാനസാന്തരം അന്വേഷിക്കുന്നു. പൗലോസും അനനിയാസും  അന്തംവിട്ടാണ് പ്രതിസ്പന്ദിക്കുന്നത്. നിയമ പണ്ഡിതൻമാർ മറ്റൊരു തരത്തിൽ പ്രതികരിക്കുന്നു. അവർ തമ്മിൽ തമ്മിൽ ചർച്ച ചെയ്യുകയും യേശുവിന്റെ വചനങ്ങളെ  ചോദ്യം ചെയ്യുകയും ചെയ്യുന്നു. ജറെമിയ, ഏശയ്യാ തുടങ്ങിയ ചരിത്രത്തിലെ മഹാൻമാരെപോലെയാണ് പൗലോസും അനനിയാസും പ്രതിസ്പന്ദിക്കുന്നത്.

മോശയ്ക്ക്പോലും പ്രയാസമുണ്ടായിരുന്നു: "കർത്താവേ, പക്ഷേ എനിക്ക് വാക്പാടവമില്ല വാക്പാടവമില്ലല്ലോ   സംസാരിക്കാനറിയില്ലല്ലോ. ഞാൻ എങ്ങനെ ഈജിപ്തിൽ പോയി ഇത് പറയും? " മറിയം പറഞ്ഞു: "കർത്താവേ പക്ഷേ ഞാൻ വിവാഹിതയല്ലല്ലോ!" എളിമയുടെ പ്രതിബന്ധങ്ങളാണിവ. തുറന്ന ഹൃദയത്തോടെ ദൈവവചനത്തെ സ്വാഗതം ചെയ്യുന്നവരുടെ പ്രതിസ്പന്ദമാണ് ഇത്.

നിയമ പണ്ഡിതന്മാർ തങ്ങളുടെ ശിരസ്സുകൊണ്ട് മാത്രമാണ് പ്രതികരിക്കുന്നത്. ദൈവവചനം ഹൃദയത്തിലേക്കാണ് പോകുന്നതെന്നും പരിവർത്തനം വരുത്തുന്നതെന്നും  അവർക്കറിഞ്ഞുകൂടാ. തലകൊണ്ട് മാത്രം പ്രതികരിക്കുന്നവർ ആരാണ്? വിട്ടുവീഴ്ച ചെയ്യാത്ത കർക്കശക്കാരായ പ്രത്യയശാസ്ത്രക്കാരാണ് അവർ. യേശുവിന്റെ വചനം ഹൃദയത്തിലേക്കാണ് പോകുന്നത് അത് സ്നേഹത്തിന്റെ വചനമായതുകൊണ്ടാണ്.

സ്നേഹം കൊണ്ടുവരുന്ന ആ വചനം സുന്ദരമാണ്,  അത് നമ്മെ സ്നേഹമാക്കുന്നു, സ്നേഹിക്കാൻ പഠിപ്പിക്കുന്നു. പ്രത്യയശാസ്ത്രക്കാർ  സ്നേഹത്തിന്റെ പാത വിച്ഛേദിക്കുന്നു. സൗന്ദര്യത്തെ വിച്ഛേദിക്കുന്നു. അവർ പരസ്പരം നിശിതമായി ചർച്ച ചെയ്തുകൊണ്ട് ചോദിച്ചു: " തന്റെ മാംസം നമുക്ക് ഭക്ഷണമായി തരാൻ ഈ മനുഷ്യന്  എങ്ങനെ കഴിയും?" ഇത് തികച്ചും ബുദ്ധിപരമായ ധിഷണയെ സംബന്ധിക്കുന്ന പ്രശ്നമാണ്!

സഭയിലേക്ക് പ്രത്യയശാസ്ത്രം കടന്നുവരുമ്പോൾ സുവിശേഷവ്യാഖ്യാനത്തിലേക്ക്   പ്രത്യശാസ്ത്രം കടന്നുവരുമ്പോൾ പിന്നെ ഒന്നിനും അർത്ഥം കാണുകയില്ല. "കടമയുടെ പാതയിലൂടെ" മാത്രം നടക്കുന്നവരാണ് അവർ. മനസ്സിലാകുന്നിടത്തോളം സുവിശേഷം സ്വീകരിച്ചാൽ മതി എന്ന് നിർദ്ദേശിക്കുന്ന സദാചാരക്കാരുടെ നിലപാടാണ് ഇത്. അവർ മാനസാന്തരത്തിന്റെ  പാതയിലല്ല

യേശു ഏതു മാനസാന്തരത്തിലേക്കാണോ നമ്മെ വിളിക്കുന്നത് അവർ ഗ്രഹിക്കുന്നില്ല. കടയുടെ പാതയിലൂടെ സഞ്ചരിക്കുന്നവർ വിശ്വാസത്തിന്റെ തോളിൽ എല്ലാ ഭാരവും കയറ്റി വയ്ക്കുന്നു. പ്രത്യയശാസ്ത്രക്കാർ സുവിശേഷം തെറ്റായി അവതരിപ്പിക്കുന്നു. പ്രത്യയശാസ്ത്രപരമായ വ്യാഖ്യാനം അത് ഏത് വശത്തുനിന്നായാലും ഇടത്തോ വലത്തോ ആയാലും സുവിശേഷത്തിന്റെ  തെറ്റായ വ്യാഖ്യാനമാണ്.

സഭയുടെ ചരിത്രത്തിൽ നാം കാണുന്ന ഈ പ്രത്യയശാസ്ത്രക്കാർ നൈപുണ്യമില്ലാത്ത ധിഷണാശാലികളായി   അവസാനിക്കുന്നു. നന്മയില്ലാത്ത സദാചാരവാദികളായി മാറുന്നു. സൗന്ദര്യത്തെ കുറിച്ച് നമുക്ക് സംസാരിക്കാനേ  കഴിയില്ല. കാരണം അതെക്കുറിച്ച് അവർക്ക് ഒരു ചുക്കുമറിയില്ല. സ്നേഹത്തിന്റെ വഴി, സുവിശേഷത്തിന്റെ വഴി, വളരെ ലളിതമാണ്.

വിശുദ്ധർ തിരിച്ചറിഞ്ഞ വഴിയാണത്. സഭയെ മുന്നോട്ട് നയിക്കുന്നവരാണ് വിശുദ്ധർ.  മാനസാന്തരത്തിന്റെ വഴി, എളിമയുടെ വഴി, സ്നേഹത്തിന്റെ വഴി, ഹൃദയത്തിന്റെ വഴി സൗന്ദര്യത്തിന് വഴി.. ഇന്നത്തെ സഭയ്ക്ക് വേണ്ടി നമുക്ക് കർത്താവിനോട്  പ്രാർത്ഥിക്കാം: പ്രത്യയശാസ്ത്രപരമായ വ്യാഖ്യാനത്തിൽ നിന്നും സഭയെ രക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കാം.

സഭയുടെ ഹൃദയം, സഭ എന്ന അമ്മയുടെ ഹൃദയം,  ലളിതമായ സുവിശേഷത്തിലേക്ക്, സ്നേഹത്തെക്കുറിച്ച് നമ്മോട് പറയുന്ന ശുദ്ധമായ സുവിശേഷത്തിലേക്ക്,  സ്നേഹത്തിലേക്ക് നമ്മെ നയിക്കുന്ന സുവിശേഷത്തിലേക്ക്, തുറക്കണമേ എന്ന് പ്രാർത്ഥിക്കാം. ആ സുവിശേഷം എത്ര സുന്ദരമാണ്. അത് വിശുദ്ധിയുടെ  സൗന്ദര്യംകൊണ്ട് നന്മ നമ്മെ അഴകുള്ളവരാക്കുന്നു. ഇന്ന് നമുക്ക് സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം.”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=P3UJZcecPDI&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=19 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...