ഒരു പ്രണയകഥയാണ് സഭ. നാം ആ പ്രണയകഥയുടെ നടുവിലാണ്. ഫ്രാൻസിസ് മാർപാപ്പ

2013 ഏപ്രിൽ ഇരുപത്തിനാലാം തീയതി പരിശുദ്ധ മാർപാപ്പ, നടപടി 12:24-13:15, യോഹന്നാൻ 10:22-30 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“ഉദ്യോഗസ്ഥമേധാവിത്വമുള്ള സംഘടനയല്ല സഭ. അതൊരു പ്രണയകഥയാണ്. ജൈവപരമായി വളരുകയും തങ്ങളുടെ ശിഷ്യന്മാരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്ത ആദിമ ക്രൈസ്തവ സമുദായത്തെ അവതരിപ്പിക്കുന്ന ഇന്നത്തെ വേദ വായനകൾ അതാണ് നമ്മോട് പറയുന്നത്. ഈ "സംരംഭത്തിൽ" കൂടുതൽ അംഗങ്ങളുണ്ടാകാനായി ആകർഷകമായ "പങ്കാളിത്തവും ഓഹരികളും ഇടപാടുകളും" മുന്നോട്ടുവയ്ക്കുന്ന ഈ രീതി നല്ലതാണ്. എങ്കിലും തന്റെ  സഭയ്ക്കുവേണ്ടി യേശു മുന്നോട്ടുവെച്ച വഴി തീർത്തും വ്യത്യാസമുള്ളതാണ്. പ്രയാസങ്ങളുടെ വഴി. കുരിശിന്റെ വഴി. പീഡനത്തിന്റെ വഴി.

ഇതു നമ്മെ ഇങ്ങനെ ചിന്തിപ്പിക്കുന്നു: എന്താണ് സഭ? നമ്മുടെ ഈ സഭ എന്താണ്? ഇതൊരു മാനുഷിക സംരംഭമാണെന്ന് തോന്നുന്നില്ലല്ലോ. എന്താണിത്? സഭ മറ്റെന്തോ ആണ്. ശിഷ്യന്മാരല്ല സഭ ഉണ്ടാക്കുന്നത്. അവർ അയയ്ക്കപ്പെടുയായിരുന്നു. യേശു അവരെ അയക്കുകയായിരുന്നു. യേശുക്രിസ്തുവാകട്ടെ  പിതാവിനാൽ അയയ്ക്കപ്പെടുയായിരുന്നു. അവിടെയാണ് പിതാവിന്റെ ഹൃദയത്തിലാണ് സഭ ആരംഭം കുറിക്കുന്നത്. പിതാവിനാണ് ഈ ആശയം ആദ്യമായി ഉദിക്കുന്നത്. പിതാവിന് ഒരാശയമുണ്ടായിരുന്നോ എന്നെനിക്കറിയില്ല. അവനുണ്ടായിരുന്നത് സ്നേഹമാണ്.

അങ്ങനെ ആ പ്രണയകഥ ആരംഭിച്ചു. നൂറ്റാണ്ടുകളോളം ഈ പ്രണയകഥ മുന്നോട്ടുപോയി. ഇപ്പോഴും അവസാനിച്ചിട്ടില്ല. നമ്മൾ സ്ത്രീകളും പുരുഷന്മാരുമായ നമ്മൾ ഒരു പ്രണയകഥയുടെ ഉള്ളിലാണ്. ഈ സ്നേഹ ചങ്ങലയിലെ കണ്ണികളാണ് നാം ഓരോരുത്തരും. ഇത് നാം ഗ്രഹിക്കുന്നില്ലെങ്കിൽ സഭയെ കുറിച്ച് ഒരു ചുക്കും നമുക്കറിയില്ല. സഭ  എന്താണെന്ന് നമുക്കറിയില്ല.   

സ്നേഹത്തിന്റെ വഴിയിൽ സഞ്ചരിക്കാതെ സഭയെ വളർത്താനുള്ള പ്രലോഭനം അവിടെയുണ്ട്. മാനുഷിക ശക്തിയാൽ സഭ വളരില്ല. ചരിത്രപരമായ കാരണങ്ങളാൽ ചില വ്യക്തികൾ തെറ്റിദ്ധരിച്ചിട്ടുണ്ട്.

സ്നേഹത്തിന്റെ വഴിയെ തെറ്റിദ്ധരിച്ചിട്ടുണ്ട്. അവർ പട്ടാളത്തെ ഉണ്ടാക്കി. മതങ്ങളുടെ പേരിൽ യുദ്ധമുണ്ടാക്കി. അതു മറ്റൊരു കഥയാണ്. ഈ പ്രണയകഥയല്ല. നമ്മുടെ തെറ്റുകളിൽ നിന്ന് നാം പാഠം  പഠിക്കണം. ഈ പ്രണയകഥ എങ്ങനെ പോകുന്നുവെന്ന് നാം പഠിക്കണം. എന്നാൽ ഇത് എങ്ങനെ വളരുന്നു? യേശു വളരെ തുറന്നു പറഞ്ഞു: കടുകുമണിപോലെ, മാവിൽ ചേർത്ത പുളിപ്പ്പോലെ, ശബ്ദമില്ലാതെ വളരുന്നു. അടിയിൽ നിന്ന് മുകളിലേക്ക്, സാവകാശം സഭ വളരുന്നു. സഭ ശക്തിബലങ്ങൾ  പ്രദർശിപ്പിച്ച്, സംഘടനകളും കാര്യാലയങ്ങളും സ്ഥാപിക്കുമ്പോൾ, അതിനെ ഉദ്യോഗസ്ഥമേധാവിത്വമായി പുനരാഖ്യാനം ചെയ്യുമ്പോൾ, സഭയ്ക്ക് അതിന്റെ സത്ത നഷ്ടമാകുന്നു.

അങ്ങനെ അത് വെറും സാമൂഹ്യസേവന പ്രസ്ഥാനമായി, സന്നദ്ധസംഘടനയായി(NGO) അധഃപതിക്കുക എന്ന അപകടത്തെ നേരിടുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഞാൻ പറഞ്ഞതുപോലെ, സഭ ഒരു സന്നദ്ധസംഘടനയല്ല. അതൊരു പ്രണയകഥയാണ് - a love story.  എന്നാൽ ചില ഉദ്യോഗസ്ഥർ പറയുന്നു, സോറി എല്ലാം ആവശ്യകമാണ്. കാര്യാലയങ്ങളും ആവശ്യമാണ്. ഓക്കേ. എല്ലാം നന്ന്! അവ ചില ബിന്ദു വരെ മാത്രമേ ആവശ്യമുള്ളൂ. പ്രണയകഥയെ സഹായിക്കാൻ ആവശ്യമുള്ളിടത്തോളം. സംഘടനാതാല്പര്യം ഒന്നാംസ്ഥാനം കയ്യടക്കുമ്പോൾ,  സഭ തണുത്തുറയുന്നു.

പാവം സഭ, സന്നദ്ധസംഘടനയായി വീണുപോകുന്നു. ഇതല്ല വഴി. മാർപാപ്പയുടെ സൈന്യം എത്രമാത്രം വലുതാണ് എന്ന് ഒരു രാഷ്ട്രതലവൻ ചോദിച്ചു. പട്ടാളം കൊണ്ടല്ല സഭ വളരുന്നത്. പരിശുദ്ധാത്മാവിന്റെ  ശക്തികൊണ്ടാണ് സഭയുടെ വളർച്ച. കാരണം സഭ ഒരു സംഘടനയല്ല. അല്ല. അവൾ അമ്മയാണ്. സഭ അമ്മയാണ്. അമ്മയോട് ഒരാൾ "നീ വീട്ടിലെ സംഘാടകയാണ്" എന്ന് പറഞ്ഞാൽ ആ അമ്മ എന്ത് വിചാരിക്കും? അവൾ പറയും: അല്ല,  ഞാൻ അമ്മയാണ്. സഭ അമ്മയാണ്. നാം ഒരു പ്രണയകഥയുടെ നടുവിലാണ്. ആ പ്രണയകഥ മുന്നോട്ടുപോകുന്നത് പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ്.

നാം നാം എല്ലാവരും ഒരുമിച്ച് സഭ എന്ന കുടുംബമാണ്. കാരണം അവൾ അമ്മയാണ്. പരിശുദ്ധ അമ്മ ആനന്ദത്തിന്റെ  കൃപ നമുക്ക് നൽകട്ടെ, പ്രണയകഥയിൽ വ്യാപിക്കാനുള്ള ആധ്യാത്മിക സന്തോഷം അവർ നമുക്ക് നൽകട്ടെ.”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=oVuXRaJbrCc&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=22 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul 

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...