( 23 ഏപ്രിൽ 2013, വേദവായന : നടപടി 13 : 44 - 52 , യോഹന്നാൻ 14 : 7 - 14 )
സുവിശേഷ വത്കരണത്തിനായി നമ്മെ അയയ്ക്കുന്ന യേശുവിനെ നോക്കി , അവന്റെ നാമം ആനന്ദത്തോടെ പ്രഖ്യാപിക്കാൻ , ആത്മാവിന്റെ ആനന്ദത്തെ നാം ഭയപ്പെടേണ്ടതില്ല . നാം നമ്മിൽ തന്നെ ‘അടയ്ക്കപ്പെടാതിരിക്കാനുള്ള വഴി’ അഥവാ നാം നമ്മിൽ തന്നെ കുടുങ്ങി പോകുക എന്ന അപകടത്തെ കീഴടക്കാനുള്ള വഴി , ആത്മാവിന്റെ ആനന്ദത്തെ പേടിക്കാതിരിക്കലാണ് .
ഈ സന്തോഷം ഒരിക്കലും കീഴടക്കപ്പെടുകയില്ല എന്ന് തോന്നുന്നു . അപ്പസ്തോലന്മാരുടെ നടപടി ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നതുപോലെ , കർത്താവിന്റെ വചനം കേൾക്കാനായി അന്ത്യോക്യയിൽ ഒരുമിച്ചു കൂടിയ ശിഷ്യന്മാർ തങ്ങളെത്തന്നെ കർത്താവിനു ഭരമേല്പിച്ചതാണ് ,ഇപ്പോൾ നമ്മുടെ സ്മരണയിൽ വരുന്നത് . എന്നാൽ , യഹൂദന്മാരുടെ ‘അടഞ്ഞ’ സമൂഹം ,ചെറിയൊരു ഗണം നല്ല മനുഷ്യർ .എന്നാൽ ക്രിസ്ത്യാനികളുടെ വലിയ ഗണത്തെ കണ്ട് അസൂയ മൂത്ത് അവരെ പീഡിപ്പിക്കാൻ കാരണമെന്ത്? അവരുടെ ഹൃദയം അടച്ചുവെച്ചതുകൊണ്ട് . പരിശുദ്ധാന്മാവിന്റെ പുതുമകൾക്ക് അവർ ഹൃദയം തുറന്നില്ല . എല്ലാം പറഞ്ഞു കഴിഞ്ഞിരുന്നു എന്ന് കരുതി . ഇനി ഒന്നും പറയപ്പെടാനില്ല എന്നെ അവർ വിചാരിച്ചു . കാര്യങ്ങൾ എങ്ങനെയായിരിക്കണമെന്ന് തങ്ങൾ വിചാരിച്ചുവോ .അതുപോലെ മാത്രമേ കാര്യങ്ങൾ ആയിരിക്കുകയുള്ളു എന്ന് അവർ നിനച്ചു . അതിനാൽ , വിശ്വാസത്തിന്റെ സംരക്ഷകരാണ് തങ്ങൾ എന്നും അവർ നിഗമനത്തിലെത്തി
അവർ അപ്പസ്തോലന്മാർക്കെതിരെ സംസാരിക്കാനും ഏഷണി പറയാനും തുടങ്ങി . ഏഷണി ….. അവർ എന്ത് ചെയ്തു ? സമൂഹത്തിൽ അധികാരത്തിൽ അധികാരമുണ്ടായിരുന്ന ,ആശയങ്ങൾ കൊണ്ട് ശിരസ്സ് നിറഞ്ഞിരുന്ന പ്രഭു കുടുംബങ്ങളിലെ സ്ത്രീകളുടെ അടുത്തേക്ക് പോയി , ഭർത്താക്കന്മാർക്കൊപ്പം ചെന്ന് അപ്പസ്തോലന്മാർക്കെതിരെ സംസാരിക്കാൻ അവരെ പ്രേരിപ്പിച്ചു . അടഞ്ഞ കൂട്ടങ്ങളുടെ മനോഭാവമാണിത്. ചരിത്രത്തിൽ കാണുന്ന എല്ലാ അടഞ്ഞ സംഘങ്ങളുടെയും മനോനിലയാണിത് . അധികാരത്തിലിരിക്കുന്നവരുമായി ഇടപാടുറപ്പിച്ച് , പ്രയാസങ്ങൾക്ക് പരിഹാരം കാണുക ! എന്നാൽ , തങ്ങളുടെ ഉള്ളിൽ മാത്രം ….. തിരുവുത്ഥാന ദിവസത്തിന്റെ പ്രഭാതത്തിൽ ചെയ്തതു പോലെ തന്നെ. ‘ഞങ്ങൾഅത് കണ്ടു” എന്ന് സാക്ഷ്യപ്പെടുത്തിയ പട്ടാളക്കാരോട് “ വാ പൊത്തൂ , ദേ ഈ പണം എടുക്കു. എന്നിട്ട് വായടയ്ക്ക ,മിണ്ടാതിരിക്കൂ” എല്ലാം പണം കൊണ്ട് മൂടിവയ്ക്കാമെന്ന് അവർ കരുതി .
കർത്താവിനു സ്വയം തുറന്നു കൊടുക്കാൻ സ്വാതന്ത്ര്യമില്ലാത്ത എല്ലാ അടഞ്ഞ മതഭക്തികളുടെയും മനോഭാവമാണ് ഇത് . സത്യത്തെ പ്രതിരോധിക്കുക എന്ന ഒറ്റ കാര്യം മാത്രമാണ് അവരുടെ സമുദായ ജീവിതം. കാരണം , സത്യത്തിന്റെ സംരക്ഷകർ തങ്ങളാണെന്ന് അവർ വിചാരിക്കുന്നു . എന്നിട്ട് , എപ്പോഴും ഏഷണി പറയുക , അപവാദം പ്രചരിപ്പിക്കുക …. അവരുടേതു നുണ പ്രചാരണ സമുദായമാണ്, വെടിപറയൽ സമുദായമാണ്, മറ്റുള്ളവരെ നശിപ്പിക്കുന്ന സമുദായമാണ്. തങ്ങളിലേക്ക് നോക്കി , തങ്ങളുടെ ഉള്ളിലേക്ക് മാത്രം നോക്കി , മതിലികൾക്കുള്ളിൽ സ്വയം അടച്ചു കളയുന്നു .
എന്നാൽ , സ്വതന്ത്രമായ സമുദായം , ദൈവത്തിന്റെയും പരിശുദ്ധാന്മാവിന്റെയും സ്വാതന്ത്ര്യമുണ്ടായിരുന്ന സമുദായം , മുന്നോട്ടു പോയി . മതപീഡനത്തിൽപോലും അത് മുന്നോട്ടു കുതിച്ചു കർത്താവിന്റെ വചനം ആ പ്രദേശമാകെ പ്രചരിച്ചു . കർത്താവിന്റെ സമുദായത്തിന്റെ സ്വഭാവമാണത്, മുന്നോട്ടു പോവുക , പ്രചരിപ്പിക്കുക, കാരണം , മറ്റുള്ളവരിലേക്ക് എത്തിക്കുക, മറ്റുള്ളവരിലേക്ക് എത്തി നിൽക്കുക .എത്തിക്കുക എന്നതാണ് ചെയ്യാനുള്ള ശരിയായ കാര്യം . ഉള്ളിൽ മറച്ചു വയ്ക്കാനുള്ളതല്ല നന്മ ഇത് ഒരു മാനദണ്ഡമാണ് , സഭയുടെ മാനദണ്ഡം . നമ്മുടെ മനസാക്ഷിയുടെ ആത്മശോധനയ്ക്കും ഇത് മാനദണ്ഡമാണ് : നമ്മുടെ സമുദായം എങ്ങനെ ? നമ്മുടെ മത സമൂഹങ്ങൾ എങ്ങനെ ? നമ്മുടെ ഇടവക സമൂഹങ്ങൾ എങ്ങനെ ? പരിശുദ്ധാന്മാവിന് ഹൃദയം തുറന്നു വച്ചിരിക്കുന്ന സമൂഹമാണോ ? വചനം പ്രചരിപ്പിക്കാനായി എപ്പോഴും മുന്നോട്ടു കുതിക്കുന്ന സമൂഹമാണോ ? അതോ അവ അടഞ്ഞ സമൂഹമാണോ ? എല്ലാ കല്‍പനകളും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും , കർത്താവു ഫരിസേയരോട് പറഞ്ഞപോലെ ,വിശ്വാസികളുടെ തോളിൽ നിരവധി കല്പനകളും ഉത്തരവുകളും കെട്ടിവയ്ക്കുകയും ചെയ്യുന്ന അടഞ്ഞ സമൂഹമാണോ അത് ?
മതപരമായ കാര്യങ്ങൾ കൊണ്ടും അസൂയ കൊണ്ടും പീഡനം ആരംഭിക്കുന്നു എന്നാൽ , ശിഷ്യന്മാർ പരിശുദ്ധാന്മാവിന്റെ ആനന്ദത്തിൽ മനോഹരമായി സംസാരിക്കുകയും പുതിയ പാതകളും ഊടുവഴികളും വെട്ടിത്തെളിക്കുകയും ചെയ്തു .
വിപരീത ദിശയിൽ ,എല്ലാം സ്വയം ശരിയെന്നു കരുതി ,തങ്ങളിൽ ഒതുങ്ങിക്കൂടി ,അടഞ്ഞ സമൂഹം ,അധികാരത്തോടും പണത്തോടും സന്ധി ചെയ്ത് ദോഷകരമായ കാര്യങ്ങൾ സംസാരിക്കുന്നു : പരിഹാരം , ദണ്ഡന വിധി…. ഇതാണ് അവരുടെ മനോഭാവം തങ്ങൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ അമ്മ തങ്ങളെ തലോടിയ കാര്യം അവർ മറന്നിട്ടുണ്ടാകാം . അവർക്ക് വാത്സല്യമെന്തെന്നോ തഴുകലെന്തെന്നോ അറിയില്ല . അവർക്കു കടമ അറിയാം , പ്രവർത്തനം അറിയാം , ഉപരിപ്ലവമായ നിയമാനുഷ്ഠാനത്തിലൂടെ തങ്ങളിൽ തന്നെ അടച്ചുകെട്ടിയിരിക്കാനറിയാം . യേശു അവരോടു പറഞ്ഞതുപോലെ , “നിങ്ങൾ ശവക്കല്ലറ പോലെയാണ് .വെള്ളയടിച്ച കുഴിമാടങ്ങൾ.” സുന്ദരം! എന്നാൽ അതിൽ കൂടുതൽ ഒന്നുമില്ല .
മുന്നോട്ട് പോകുന്ന സുന്ദരമായസഭയെക്കുറിച്ചു നമ്മുക്ക് ചിന്തിക്കാം .പരിശുദ്ധാന്മാവിന്റെ സ്വാതന്ത്ര്യത്തിനായി സഹിക്കുന്ന നിരവധിസഹോദരന്മാരെക്കുറിച്ചു നമ്മുക്ക് ചിന്തിക്കാം . ഇപ്പോൾ , ഈ സമയത്തു തന്നെ , വിവിധ സ്ഥലങ്ങളിൽ , മതപീഡനത്തിനു വിധേയമാകുന്നവരെക്കുറിച്ച് ചിന്തിക്കാം . സഹിക്കുമ്പോഴും ഈ സഹോദരന്മാർ ആനന്ദത്തിലാണ് , പരിശുദ്ധാന്മാവിന്റെ ആനന്ദത്തിൽ . നമ്മെ സുവിശേഷവത്കരണത്തിന് അയച്ച യേശുവിലേക്ക് നോക്കി നമ്മുക്ക് ആനന്ദത്തോടെ , ആനന്ദത്തിന്റെ നിറവോടെ , അവന്റെ നാമം പ്രഘോഷിക്കാം . ആത്മാവിന്റെ ആനന്ദത്തെക്കുറിച്ചു നമ്മുക്ക് ഭയം വേണ്ട . നാം നമ്മിൽത്തന്നെ അടഞ്ഞു പോകാതിരിക്കാൻ ആത്മാവിന്റെ ആനന്ദത്തെക്കുറിച്ചു പേടിക്കാതിരിക്കാം .
LOGIN TO REPOST THIS NEWS
LEAVE A COMMENT
Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.
COMMENTS