സൗത്ത് ഫ്ലോറിഡയിലെ ഏറ്റവും ശ്രദ്ധേയനായ മലയാളി...

 വിജയിച്ച ഒരു  ബിസിനെസ്സ്കാരൻ, ഫോമായുടെ തലപ്പത്തു എത്തിയ ആദ്യ ഫ്ളോറിഡക്കാരൻ.

ലോകത്തിലെ തന്നെ ഏറ്റവും നല്ല  ബീച്ച് റിസോർട്ടികളിലൊന്നായ മിയാമി ബീച്ച് റിസോർട്ടിൽ വച്ച്  ഫോമാ കൺവെൻഷൻ നടത്താൻ സാധിച്ച ഫോമാ പ്രസിഡന്റ്.

ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ  നേതൃ പാടവം കൊണ്ടും  ജീവിത വിജയം കൊണ്ടും മുന്പിലെത്തിയ, ഇപ്പോഴും തനിക്കു പറ്റാവുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ  തുടർന്ന് കൊണ്ടിരിക്കുന്ന  ശ്രീ ആനന്ദൻ നിരവേ ലുമായി സംസാരിക്കാനായി  എത്തുമ്പോൾ  അദ്ദേഹം  തന്റെ  നെല്ലിമരങ്ങളുടെ അടുത്തായിരുന്നു.  "ഒരു വർഷം  150 പൗണ്ട് നെല്ലിക്ക ലഭിക്കും, ഇത് മൾട്ടി ഗ്രാഫ്റ്റഡ്  നെല്ലിയാണ്."  സ്‌നേഹത്തോടെ  കൈ നിറയെ നെല്ലിക്ക പറിച്ചു തന്നു കൊണ്ട് അദ്ദേഹം കൃഷിയെ പറ്റി വാചാലനായി.

പശ്ചിമ ഘട്ടത്തിലെ  വനങ്ങളോട് ചേർന്ന് കിടക്കുന്ന  കോന്നിയിലെ തന്റെ വീട്ടിൽ  ഒരു കർഷക കുടുംബത്തിൽ ജനിച്ചു അദ്ദേഹം ഒരു ഡോളറിനു   ഏഴു രൂപ വിലയുണ്ടായിരുന്ന 1975 ഇൽ  അമേരിക്കയിൽ എത്തിയതാണ്. 

 താൻ പഠിച്ച ഫാർമസി കോളേജിന്റെ പ്രിൻസിപ്പൽ പറഞ്ഞതനുസരിച്ചു  അമേരിക്കയിലേക്ക് ഇമ്മിഗ്രേഷന് അപ്ലൈ ചെയ്തപ്പോൾ അദ്ദേഹത്തിന് വിസ കിട്ടുവാനും  ആറു മാസം കൊണ്ട് അമേരിക്കയിൽ എത്തുവാൻ സാധിച്ചതും തീർച്ചയായിട്ടും ഒരു ദൈവാനുഗ്രഹം  ആയിട്ടാണ് അദ്ദേഹം കാണുന്നത്.

 ഇവിടെ വന്നു എല്ലാവരെയും പോലെ  എല്ലാത്തരം  ജോലികളും ചെയ്തു ജീവിതം കരുപിടിപ്പിക്കുവാൻ തുടങ്ങുമ്പോൾ  എല്ലാ മലയാളികളെയും പോലെ അദ്ദേഹത്തിനും ഒരു സ്വപ്നമുണ്ടായിരുന്നു.

വന്നു ഒരു മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം മറ്റൊരു മലയാളിയെ പരിചയപ്പെടുന്നത്.

തുടർന്ന് പഠിച്ചു ന്യൂക്ലിയർ മെഡിസിനിൽ തന്റെ കരിയർ  ഉറപ്പിച്ച ശ്രീ.ആനന്ദൻ നിരവേൽ തൻറെ  ബിസിനസ് പാടവം കൊണ്ടും  തന്മയത്തമായ ഇടപെടൽ കൊണ്ടും നിരവധി അപ്പാർട്മെന്റുകളുടെ ഉടമയായി.

 ഹോളി ക്രോസ് , യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ തുടങ്ങിയ ഹോസ്പിറ്റലുകളിൽ ജോലി നോക്കുമ്പോഴും  തന്നോട് ഇടപെടുന്നവരെ സഹായിക്കാൻ അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ല.

                                                                                                                                            തുടരും ...    

Author : Seb Vayali

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...