സമ്പത്തിൻറെ മടിത്തട്ടിൽ ജനിച്ച് ഒരു കുറവുമില്ലാതെ വളർന്ന ഒരാൾ യൗവനത്തിൽ തന്നെ സാമൂഹ്യമാറ്റത്തിന് വേണ്ടി എന്ത് ചെയ്യാനാവുമെന്ന് ചിന്തിക്കുക. അതിനു വേണ്ടി ഒരു പ്രസ്ഥാനം തന്നെ പടുതുയർത്തുക. അതിലൂടെ ഇന്ത്യയിലെമ്പാടും ഗ്രാമീണ മേഖലയിൽ, ചെറുകിട വ്യവസായ മേഖലകളിൽ മാറ്റം വരുത്താനാവുക. ഗ്രാമങ്ങളിലെ ശാസ്ത്രജ്ഞന്മാരെ കണ്ടെത്തി അവരുടെ ചെറിയ കണ്ടുപിടുത്തങ്ങൾ സർക്കാർ സംവിധാനങ്ങളുടെയും മറ്റും ശ്രദ്ധയിൽ പെടുത്തി വിപണി കണ്ടെത്തുക. അവക്ക് പേറ്റന്റ് എടുക്കാൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയുന്ന വിൽഗ്രോ ഇന്നോവേഷൻ ഫൗണ്ടേഷൻന്റെ സ്ഥാപകൻ ശ്രീ പോൾ ബേസിൽ മുവാറ്റുപ്പുഴ കാരുണ്യ ഹോസ്പിറ്റൽ ഉടമ. Dr ഡോക്ടർ കെ.ഇ പൗലോസിന്റെയും ഭാര്യ ശോശാമ്മ പൗലോസിന്റെയും മകനാണ്.
ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിൽഗ്രോ ഇന്നോവേഷൻ ഫൌണ്ടേഷൻ മുട്ട വിരിയിക്കുന്ന പോലെ സൂഷ്മമായും കാരുണ്യത്തോടെയും ആണ് പലപ്പോഴും അക്ഷരാഭ്യാസം പോലുമില്ലാത്ത ഗ്രാമീണരുടെ കണ്ടുപിടുത്തങ്ങളെ വളർത്തിയെടുക്കുന്നത്.
തങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ വേണ്ട അറിവോ സാമ്പത്തിക ശേഷിയോ ഇല്ലാത്ത നൂറുകണക്കിന് പാവപെട്ട മനുഷ്യർക്ക് അദ്ദേഹം ചെയ്തുകൊടുത്ത സഹകരണങ്ങളെ മുൻ നിറുത്തി ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ എന്റർപ്രെണർ നെറ്റ് വർക്ക് ആയ അശോക ഓർഗനൈസേഷൻ അശോക ഫെല്ലോഷിപ്പ് നൽകി ആദരിച്ചു.
ഇന്ത്യയുടെ പ്രധാനമന്ത്രി ശൗചാലയങ്ങളെപ്പറ്റി ചിന്തിക്കുന്നതിനു ദശകങ്ങൾക്ക് മുൻപ് കമ്മ്യൂണിറ്റി ടോയ്‌ലറ്റ് സർവീസ് നടപ്പാക്കാൻ യുവജനങ്ങളെ വളർത്തിയെടുത്ത ശ്രീ പോളിന് അർഹമായ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.
കോതമംഗലം മാർ അത്തനാസിയസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദവും ഇന്ത്യൻ ഇന്സ്ടിട്യൂട്ട് ഓഫ് ഫോറെസ്റ് മാനേജ്‌മെന്റിൽ നിന്ന് ‘നിലനിൽക്കുന്ന വികസനം’ എന്ന വിഷയത്തിൽ ഉപരി പഠനവും കഴിഞ്ഞാണ് അദ്ദേഹം ഈ രംഗത്തേക്ക് കടന്നു വന്നത്.
ഭാര്യ സിന്ധുവും മകൾ അഞ്ജലിയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഒപ്പമുണ്ട് .
സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ പത്രം.കോം നോട് പങ്കുവെച്ചത് , “നിങ്ങളുടെ ഉപഭോക്താക്കളിൽ മുഴുകുക. നിങ്ങളുടെ ടീമിനെ പ്രചോദിപ്പിക്കുക. നിങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യമായിരിക്കട്ടെ, വിജയം സുനിശ്ചിതം”
LOGIN TO REPOST THIS NEWS
LEAVE A COMMENT
Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.
COMMENTS