സ്വർഗ്ഗസ്ഥനായ പിതാവേ ... പ്രാത്ഥനയിൽ മാറ്റം വരുമോ ?

ഇറ്റാലിയൻ  ബിഷൊപ്സ് കോൺഫെറെൻസിന്റെ  ആവശ്യപ്രകാരം   റോമൻ കത്തോലിക്ക സഭയുടെ തലവനായ ഫ്രാൻസിസ്  മാർപാപ്പ അവരുടെ പ്രാർത്ഥന ക്രമത്തിലുള്ള  സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാത്ഥനയിൽ  "പ്രലോഭനങ്ങളിൽ  ഞങ്ങളെ ഉൾപെടുത്തരുതേ” “non ci indurre in tentazione” (lead us not into temptation).  എന്നത്  “പ്രലോഭനങ്ങളിൽ ഞങ്ങളെ ഉപേക്ഷിക്കരുതേ” എന്നർത്ഥം വരുന്ന “non abbandonarci alla tentazione” (do not abandon us to temptation)   മാറ്റം വരുത്താൻ അനുമതി നൽകി.

പ്രലോഭനങ്ങൾ ദൈവം അനുവദിക്കുന്നതാണ്, അവ വിശ്വാസത്തിൽ/ജീവിത വിശുദ്ധിയിൽ  അടുത്ത പടിയിലേക്കുള്ള പരീക്ഷകൾ ആയി കണക്കാക്കാമെന്ന കോൺസെപ്റ്  ആണ് ഇതിനു പിന്നിൽ.

 ഈ മാറ്റങ്ങൾ  താമസം  വിനാ കേരളത്തിലെ  സീറോ മലബാർ സഭയും, സീറോ മലങ്കര സഭയും ലത്തീൻ  സഭയും നടപ്പിലാക്കാനാണ് സാധ്യത. ഭാഷാന്തരീകരണം എപ്രകാരമായിരിക്കും എന്നാണ്  അറിയാനുള്ളത്.

യേശു ക്രിസ്തു നാൽപതു രാവും പകലും ഉപവസിച്ച ശേഷം  ആദ്യം നേരിട്ടത് പിശാചിന്റെ പ്രലോഭനം ആയിരുന്നു. പഴയ നിയമത്തിലെ   വചനങ്ങൾ  കൊണ്ടുള്ള പ്രലോഭനങ്ങളെ  യേശു നേരിട്ടത് കൂടുതൽ ഉചിതമായ  വചനങ്ങൾ കൊണ്ട് തന്നെയായിരുന്നു.

    തെറ്റുകളിലേക്ക്  വീഴാനുള്ള  പ്രലോഭനങ്ങൾ എപ്പോഴും ഉണ്ടായിരുന്നു അവ എന്നും ആകർഷകമായിരുന്നു. 

പഴയ നിയമത്തിൽ തെറ്റുകളിൽ വീഴുന്നത്  നിയമം കൊണ്ടും ശിക്ഷ കൊണ്ടും ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ  ക്രിസ്തു അത്  സ്നേഹം  കൊണ്ട്  തെറ്റുകളിൽ വീഴാതെ നില നിൽക്കുന്നതിനെ കുറിച്ച് പഠിപ്പിച്ചു.    അപ്പോൾ പിടിക്കപ്പെടും എന്നത് കൊണ്ടല്ല മറിച്ചു ദൈവത്തോടുള്ള സ്നേഹം  കൊണ്ട്  തെറ്റുകളിൽ നിന്നു മാറി നില്കും. ലോകം  കൂടുതൽ  സുന്ദരമാവുകയും ചെയ്യും .

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...