ഫ്ലോറിഡയിൽ വീട് വാങ്ങുമ്പോൾ .....

സ്വന്തം ആവശ്യത്തിന് വീട് വാങ്ങുന്നത് പോലെയല്ല വാടകക്ക് കൊടുക്കാനായി വീട് വാങ്ങുന്നത്.
പൂൾ ഹോം വാടകക്ക് കൊടുത്താൽ മൈന്റെനൻസ് ചെലവ് കൂടുതലായിലിരിക്കും.

എങ്ങനെയുള്ള  വീട്  എന്നതും  പ്രധാനമാണ്.

കോണ്ടോ , ടൌൺ ഹോം എന്നിവ  വാങ്ങാതിരിക്കുന്നതാണ്  നല്ലത്.

അവയുടെ  അസ്സോസ്സിയേഷൻ   ഫീസ് കൂടി കൂടി വരും എന്നത് കൊണ്ടാണ്  ഇത് . രണ്ടായിരം  ഡോളർ  വാടക കിട്ടിയിട്ട് ആയിരം ഡോളർ  ഫീസ് കൊടുക്കുന്നതിനേക്കാൾ  നല്ലതല്ലേ, അറുപതു ഡോളർ കൊടുത്തു  പുല്ലുവെട്ടിച്ചിട്ടു ആയിരത്തിഅഞ്ഞൂറു ഡോളർ വാടക വാങ്ങുന്നത്.

പല അസോസിയേഷനുകൾക്കും വാടകക്ക് കൊടുക്കാൻ നൂറു നൂറു നിയമങ്ങളാണ്. ഒരു നിയമവും ഇല്ലെങ്കിലും അവർ പലപ്പോഴും അതിനുള്ള അപേക്ഷ വച്ച് താമസിപ്പിക്കും. അത് വരെ വാടകക്കാരൻ കാത്തു നില്കണമെന്നില്ല. ഫലത്തിൽ  പല  മാസങ്ങളിലും  വാടകക്കാർ ഇല്ലാതിരിക്കുകയും അസോസിയേഷൻ ഫീ കൊടുക്കേണ്ടി വരികയും ചെയ്യും.

എവിടെയാണു  വീട് വാങ്ങുന്നത് അവിടുത്തെ  ക്രൈം റേറ്റ്  അറിഞ്ഞിരിക്കണം. തീരെ  മോശമായ ഏരിയ ഒഴിവാക്കണം.  എന്നാൽ  ഇതിനോട് ചേർന്ന് തന്നെ  ക്രൈം കുറഞ്ഞ  ഏരിയായും  കാണും. അവിടെ  വില കുറവായിരിക്കും.

കുറഞ്ഞ വിലക്ക് നല്ല ഫ്രിഡ്ജ്, മൈക്രോവേവ്, വാഷിംഗ് മെഷീൻ  തുടങ്ങിയവ  വാങ്ങാൻ പറ്റണം. ഓഫർ വരുമ്പോഴോ  ഓഫർ അപ്പിൽ  നിന്നോ വാങ്ങാം. വാടകക്ക് വരുന്നവർക്ക്  ബ്രാൻഡ് ന്യൂ  എന്നതിനേക്കാൾ  നന്നായി  പ്രവർത്തിക്കുന്ന  ഉപകരണങ്ങൾ ആണ് വേണ്ടത്.  പലപ്പോഴും ഓഫർ ആപ്പിൽ  നിന്നും നല്ല  ബ്രാൻഡ് ഉപകരണങ്ങൾ വാങ്ങുന്നതാവും  ലാഭകരം.

ഫ്‌ലോറിഡയിൽ  പറഞ്ഞ  സമയത്തു  വാടക  കിട്ടിയില്ലെങ്കിൽ  മൂന്നാം ദിവസം  ത്രീ ഡേ  എവിക്ഷൻ  നോട്ടീസ് നൽകാം. അതിനു ശേഷവും കിട്ടിയില്ലെങ്കിൽ  ഏകദേശം  അഞ്ഞൂറ്  ഡോളർ മുതൽ  മുടക്കിയാൽ  എവിക്ഷൻ നടത്താം. വാടകക്കാരെ  ഒഴിപ്പിക്കുന്നത്  കാനഡയിലെക്കാൾ   എളുപ്പമാണ്  ഫ്ലോറിഡയിൽ.   കൗണ്ടി ഷെരീഫ്  കാര്യം നടത്തി തരും. ഇത്തരം   കാര്യങ്ങൾ  ഒരു പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനി നന്നായി ചെയ്തുതരും.

അമേരിക്കയിൽ ഒരു കമ്പനി ഫോം ചെയ്തു  വീട് വാങ്ങി വാടകക്കു കൊടുക്കുകയാണെകിൽ ടാക്സ്  വെറും പത്തു ശതമാനം മുതൽ മേലോട്ടാണ്. ഇങ്ങനെ ചെയുമ്പോൾ ഡിപ്രീസിയേഷൻ തുടങ്ങിയ ചിലവുകൾ കുറച്ചു കിട്ടും. പിന്നീട് വരുന്ന തുകക്ക് ടാക്സ് അടച്ചാൽ മതി.

ടാക്സ് ഫയൽ ചെയ്യുന്നതോടൊപ്പം ITIN  നമ്പറിന് അപ്ലൈ ചെയ്യാം. ഇങ്ങനെ ITIN നമ്പർ കിട്ടിയാൽ അത് ഇവിടുത്തെ സോഷ്യൽ സെക്യൂരിറ്റി നമ്പർ പോലെ ഉപകാരപ്രദമാണ്. ITIN  നമ്പർ വച്ച്  അമേരിക്കയിൽ ക്രെഡിറ്റ് കാർഡ് ലഭ്യമാകും. അമേരിക്കയിൽ രണ്ടു വർഷത്തെ ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടെങ്കിൽ ഇവിടുത്തെ ബാങ്കുകൾ ചുരുങ്ങിയ നിരക്കിൽ ലോൺ തരും . ചുരുക്കത്തിൽ അമേരിക്കക്ക് പുറത്തുള്ള ഒരാൾക്കു 3 വര്ഷം കൊണ്ട് ഒരു അമേരിക്കക്കാരൻ ബിസിനസ് ചെയ്യുന്നതുപോലെ അമേരിക്കയിൽ ബിസിനസ് ചെയ്യാൻ പറ്റും.

അമേരിക്കയിൽ ഒരു ഇൻവെസ്റ്മെന്റ് പ്രോപ്പർട്ടിയോ വെക്കേഷൻ പ്രോപ്പർട്ടിയോ വാങ്ങാൻ കാനഡയിലെയും  മറ്റും ബാങ്കുകൾ ലോൺ തരും. ഫ്ലോറിഡയിലെ തന്നെ പ്രൈവറ്റ് ലെൻഡേഴ്‌സ്  കൂടിയ  30-50 %  ഡൗൺപേയ്‌മെന്റിൽ 8-10 ശതമാനം  പലിശ നിരക്കിൽ ലോൺ നല്കാൻ തയാറാണ്.  

കൂടുതൽ വിവരങ്ങൾക്ക്  Seby Vayalinkal  +1 305 490 7799.   Certified General Contractor.& Director Five Percent LLC. Licensed Property Management and Investment Realty. South Florida

.

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...